നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Marakkar Teaser 2 | തിയേറ്റർ പൂരപ്പറമ്പാകും : ആവേശം നിറച്ച് ' മരക്കാര്‍' ടീസര്‍ 2

  Marakkar Teaser 2 | തിയേറ്റർ പൂരപ്പറമ്പാകും : ആവേശം നിറച്ച് ' മരക്കാര്‍' ടീസര്‍ 2

  കഴിഞ്ഞ ദിവസം ഇറങ്ങിയ ചിത്രത്തിന്റെ ടീസറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ടീസര്‍ പുറത്തുവിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 10 ലക്ഷത്തിലധികം പേര്‍ കണ്ടു

  • Share this:
   പ്രേക്ഷക ലക്ഷങ്ങള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമായി മാറികൊണ്ടിരിക്കുകയാണ് മോഹന്‍ലാലിനെ(Mohanlal) കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശന്‍(Priyadarshan)  സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം(Marakkar : Lion of The Arabian Sea) എന്ന ചിത്രം.

   ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. കഴിഞ്ഞ ദിവസം ഇറങ്ങിയ ചിത്രത്തിന്റെ ടീസറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ടീസര്‍ പുറത്തുവിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 10 ലക്ഷത്തിലധികം പേര്‍ കണ്ടു.

   ചിത്രത്തിന്റെ ട്രെയ്ലര്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പുറത്തുവന്നതാണെങ്കിലും കോവിഡ് സൃഷ്ടിച്ച അനിശ്ചിതാവസ്ഥയെ തുടര്‍ന്ന് ചിത്രം റിലീസ് ചെയ്യുന്ന തീയതി നീണ്ടുപോവുകയുമായിരുന്നു. ഇപ്പോള്‍ ഡിസംബര്‍ രണ്ടിന് തിയേറ്ററുകളില്‍ ചിത്രം റിലീസ് ആവാന്‍ ഒരുങ്ങി നില്‍ക്കവെയാണ് പുതിയ ടീസറുമായി അണിയറ പ്രവര്‍ത്തകര്‍ എത്തിയിരിക്കുന്നത്.

   നിരധി വിവാദങ്ങള്‍ക്കൊടുവിലാണ് ഒടിടി റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം തിയേറ്ററുകളില്‍ തന്നെ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ധാരണയായത്. മലയാള സിനിമയില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ചിലവേറിയ ചിത്രമാണ് 100 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച മരയ്ക്കാര്‍. മോഹന്‍ലാല്‍ നായകനായ പ്രിയദര്‍ശന്‍ ചിത്രം ഇതിനോടകം ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നേടിയിരുന്നു.

   രണ്ടരവര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. മോഹന്‍ലാലിന് പുറമേ മഞ്ജു വാര്യര്‍, അര്‍ജുന്‍ സര്‍ജ, പ്രഭു, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, സുഹാസിനി, സുനില്‍ ഷെട്ടി, നെടുമുടി വേണു, ഫാസില്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.


   ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മിക്കുന്നു. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്‍, കസു നെഡ. ചമയം പട്ടണം റഷീദ്.
   Published by:Jayashankar AV
   First published:
   )}