• HOME
  • »
  • NEWS
  • »
  • film
  • »
  • Monster Movie | കാത്തിരുപ്പിന് അവസാനമാകുന്നു 'മോണ്‍സ്റ്റര്‍' ട്രെയിലര്‍ റിലീസ് തീയതി പുറത്തുവിട്ട് മോഹന്‍ലാല്‍

Monster Movie | കാത്തിരുപ്പിന് അവസാനമാകുന്നു 'മോണ്‍സ്റ്റര്‍' ട്രെയിലര്‍ റിലീസ് തീയതി പുറത്തുവിട്ട് മോഹന്‍ലാല്‍

സിഖ് തലപ്പാവ് ധരിച്ച് തോക്കും തിരകളുമായി ഇരിക്കുന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ചര്‍ച്ചയായിരുന്നു

  • Last Updated :
  • Share this:
    മലയാള സിനിമയുടെ വാണിജ്യ മൂല്യം കുത്തനെ ഉയര്‍ത്തിയ പുലിമുരുകന്‍ ടീം വീണ്ടും ഒന്നിക്കുന്ന 'മോണ്‍സ്റ്റര്‍' സിനിമയുടെ ഓരോ അപ്ഡേറ്റും അത്രയധികം ആവേശത്തോടെയാണ് സിനിമ പ്രേമികള്‍ സ്വീകരിച്ചത്. ഇപ്പോഴിതാ സിനിമയുടെ ട്രെയിലര്‍ റിലീസുമായി ബന്ധപ്പെട്ടുള്ള വമ്പന്‍ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് നായകന്‍ മോഹന്‍ലാല്‍. ഒക്ടോബര്‍ 9 രാവിലെ 11 മണിയ്ക്ക് മോണ്‍സ്റ്ററിന്‍റെ ട്രെയിലര്‍ റിലീസ് ചെയ്യുമെന്നാണ് അദ്ദേഹത്തിന്‍റെ പ്രഖ്യാപനം.

    പുലിമുരുകന്‍റെ ചരിത്ര വിജയത്തിന് ശേഷം മോഹന്‍ലാലും സംവിധായകന്‍ വൈശാഖും തിരക്കഥാകൃത്ത് ഉദയ് കൃഷ്ണയും ഒന്നിക്കുന്ന  ചിത്രമാണ് മോണ്‍സ്റ്റര്‍.  ലക്കി സിംഗ് എന്ന കഥാപാത്രത്തേയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.



    സിഖ് തലപ്പാവ് ധരിച്ച് തോക്കും തിരകളുമായി ഇരിക്കുന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ചര്‍ച്ചയായിരുന്നു. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഗീതം ദീപക് ദേവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, സംഘട്ടനം സ്റ്റണ്ട് സില്‍വ, വസ്ത്രാലങ്കാരം സുജിത്ത് സുധാകരന്‍, സ്റ്റില്‍സ് ബെന്നറ്റ് എം വര്‍ഗീസ്, പ്രൊമോ സ്റ്റില്‍സ് അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന്‍ തുടങ്ങിയവരാണ് അണിയറയില്‍. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍  ആന്‍റണി പെരുമ്പാവൂരാണ് മോണ്‍സ്റ്റര്‍ നിര്‍മ്മിക്കുന്നത്.

    അതേസമയം, ചിത്രം ഈ മാസം തന്നെ റിലീസ് ചെയ്യുമെന്നാണ് വിവരം. ഒക്ടോബർ 21-ന് ദീപാവലി റിലീസായി മോൺസ്റ്റർ എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റും എന്റർടെയ്ന്റ്മെന്റ് ട്രാക്കറുമായ ശ്രീധർ പിള്ള അറിയിച്ചിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണങ്ങള്‍ ഒന്നും ലഭിച്ചിട്ട. ട്രെയിലറില്‍ നിന്ന് സിനിമയുടെ റിലീസ് തീയതിയെ കുറിച്ചുള്ള സൂചനയുമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
    Published by:Arun krishna
    First published: