മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍ സിനിമാ നിര്‍മ്മാണ രംഗത്തേക്ക് കടക്കുന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇപ്പോഴിതാ കമ്പനിയുടെ ആദ്യ ചിത്രവും ഔദ്യോഗികമായി പ്രഖ്യാപിച്ച് കഴിഞ്ഞു. മോഹന്‍ലാലിനെ നായകനാക്കി യുവ സംവിധായകന് വിവേക് ഒരുക്കുന്ന ചിത്രമാണ് ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്റ് മേരി ക്രിയേറ്റിവ് ആദ്യമായി നിര്‍മ്മിക്കുന്നത്. ഫഹദ് ഫാസില്‍ നായകനായ അതിരന് എന്ന ചിത്രത്തിന്റെ സംവിധായകനാണ് വിവേക്. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവും സെഞ്ച്വറി ഫിലിംസും മാക്സ് ലാബും സംയുക്തമായാണ് ചിത്രം ഒരുക്കുന്നത്. സിനിമയുടെ പ്രഖ്യാപനം നടന് മോഹന്‍ലാല്‍ ഫേസ്ബുക്ക് പേജിലൂടെ നടത്തി. അദ്ദേഹത്തിന്റെ 353-ാമത് സിനിമയാണ് ഇത്.
Also Read- 'ജോൺ ആന്റ് മേരി ക്രിയേറ്റീവ്'; സിനിമാ നിർമാണ രംഗത്തേക്ക് കടന്ന് മുൻമന്ത്രി ഷിബു ബേബി ജോൺ
മോഹന്‍ലാലിന്റെ കുറിപ്പ്
ശ്രീ ഷിബു ബേബി ജോണുമായി മൂന്നരപ്പതിറ്റാണ്ടിൻ്റെ സ്നേഹബന്ധമാണ്. ആ സൗഹൃദം ഇപ്പോൾ ഒരു സംയുക്ത സംരഭത്തിലേക്ക് കടക്കുന്ന വിവരം സന്തോഷത്തോടെ പങ്കുവെക്കട്ടെ. അദ്ദേഹത്തിൻ്റെ പുതിയ സിനിമ നിർമ്മാണ കമ്പനിയായ ജോൺ ആൻഡ് മേരി ക്രിയേറ്റീവും ശ്രീ സെഞ്ച്വറി കൊച്ചുമോൻ്റെ സെഞ്ച്വറി ഫിലിംസും, ശ്രീ കെ. സി ബാബു പങ്കാളിയായ മാക്സ് ലാബും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിൽ നായകനായി ഞാൻ എത്തുകയാണ്. യുവസംവിധായകനായ ശ്രീ വിവേക് ആണ് ഈ ചിത്രം ഒരുക്കുന്നത്. ശ്രീ ജിത്തു ജോസഫിൻ്റെ റാം എന്ന ചിത്രം പൂർത്തിയായതിനുശേഷം ഇതിൽ പങ്കുചേരും. സിനിമയുടെ കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ നിങ്ങളുമായി പങ്കുവെക്കുന്നതാണ്..
ഷെയ്ൻ നിഗം - സണ്ണി വെയ്ൻ ചിത്രം പാലക്കാട് ചിത്രീകരണം ആരംഭിച്ചു; സിദ്ധാർഥ് ഭരതനും പ്രധാന വേഷത്തിൽ
ഷെയ്ൻ നിഗം, സണ്ണി വെയ്ൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തുന്ന നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്യുന്ന ചിത്രം പാലക്കാട് ഷൂട്ടിംഗ് ആരംഭിച്ചു.സിനിമയുടെ പൂജാ ചടങ്ങിൽ ഷൈൻ നിഗം, സണ്ണി വെയ്ൻ, സിദ്ധാർഥ് ഭരതൻ, ബിപിൻ പെരുമ്പള്ളി, എന്നിവർ പങ്കെടുത്തു. സിദ്ധാർഥ് ഭരതൻ ഒരു മുഖ്യ കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
സിൻ സിൽ സെല്ലുലോയ്ഡ്ന്റെ ബാനറിൽ മമ്മൂട്ടി ചിത്രമായ പുഴുവിനു ശേഷം എസ്. ജോർജ്ജ് നിർമിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ കഥ, തിരക്കഥ ഒരുക്കുന്നത് എം.സജാസ് ആണ്.
സുരേഷ് രാജൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ, വിക്രം വേദ, കൈദി മുതലായ സിനിമകളുടെ സംഗീത സംവിധായകൻ ആയിരുന്ന സാം.സി.എസ്സ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.
എഡിറ്റർ മഹേഷ് ഭുവനേന്ദ്. ബിനോയ് തലക്കുളത്തൂർ കലാ സംവിധാനവും, ധന്യ ബാലകൃഷ്ണൻ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : സുനിൽ സിങ്. പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ.
പ്രോജക്ട് ഡിസൈനർ : ലിബർ ഡേഡ് ഫിലിംസ്. ഫിനാൻസ് കൺട്രോളർ അഗ്നിവേശ് , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എബി ബെന്നി, ഔസേപ്പച്ചൻ.പ്രൊഡക്ഷൻ മാനേജർ മൻസൂർ.
ചീഫ് അസോസിയേറ്റ് ഡയറക്ടർ : പ്രശാന്ത് ഈഴവൻ. അസോസിയേറ്റ് ഡയറക്റ്റേർസ് : തൻവിൻ നസീർ, ഷൈൻ കൃഷ്ണ. മേക്കപ്പ് : അമൽ ചന്ദ്രൻ , സംഘട്ടനം : പി സി സ്റ്റണ്ട്സ്, ഡിസൈൻസ് ടൂണി ജോൺ , സ്റ്റിൽസ്: ഷുഹൈബ് എസ് ബി കെ, പി ആർ ഓ: പ്രതീഷ് ശേഖർ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.