മാവേലിക്കൊപ്പം ഇട്ടിമാണിവരും; ടീസര്‍ എത്തി

മോഹന്‍ലാലും കെപിഎസി ലളിതയും തമ്മിലുള്ള ചൈനീസ് സംഭാഷണമാണ് ടീസറിലുള്ളത്.

News18 Malayalam
Updated: August 18, 2019, 8:12 PM IST
മാവേലിക്കൊപ്പം ഇട്ടിമാണിവരും; ടീസര്‍ എത്തി
ittimani
  • Share this:
കൊച്ചി: മോഹന്‍ലാല്‍ നായകനായെത്തുന്ന ഇട്ടിമാണിയുടെ ടീസര്‍ പുറത്തിറങ്ങി. മോഹന്‍ലാലും കെപിഎസി ലളിതയും തമ്മിലുള്ള ചൈനീസ് സംഭാഷണമാണ് ടീസറിലുള്ളത്. പള്ളി വികാരിയായി സിദ്ദിഖും സലീംകുമാറും ടീസറിലുണ്ട്. ജിബി ജോജു സംവിധാനം ചെയ്യുന്ന ചിത്രം ഓണം റിലീസായി തിയറ്റിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒടിയന്‍, 'ലൂസിഫര്‍', 'മരക്കാര്‍- അറബിക്കടലിന്റെ സിംഹം' എന്നീ ചിത്രങ്ങള്‍ക്കു ശേഷം മോഹന്‍ലാലിനെ നായകനാക്കി ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് 'ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന'. നവാഗതനായ ജിബിയും ജോജുവും കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ 27ാമത്തെ പ്രൊജക്റ്റ് ആണ്.

Also Read: 'ഇട്ടിമാണി'യിലെ പുതിയ ചൈനീസ് ലുക്കിൽ മോഹൻലാൽ


'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍', 'വെള്ളിമൂങ്ങ', 'ചാര്‍ലി' തുടങ്ങിയ ചിത്രങ്ങളുടെ അസോസിയേറ്റ്സായി പ്രവര്‍ത്തിച്ച ജിബിയും ജോജുവും ആദ്യമായി സ്വതന്ത്രസംവിധായകരാവുന്ന ചിത്രമാണ് 'ഇട്ടിമാണി'. കൊച്ചിയും തൃശൂരുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഹണി റോസാണ് ചിത്രത്തിലെ നായിക.

എം പത്മകുമാര്‍ സംവിധാനം ചെയ്ത 'കനലി'നു ശേഷം ഹണി റോസ് വീണ്ടും മോഹന്‍ലാലിന്റെ നായികയാവുകയാണ് 'ഇട്ടിമാണി'യില്‍. നേരത്തെ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രം മോഹന്‍ലാല്‍ തന്നെ പുറത്ത് വിട്ടിരുന്നു. കണ്ണിറുക്കി ചിരിക്കുന്ന കുസൃതി നിറഞ്ഞ മോഹന്‍ലാലിന്റെ ചിത്രമായിരുന്നു അത്. മോഹന്‍ലാലിനൊപ്പം തമിഴ് നടി രാധികാ ശരത്കുമാറും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

First published: August 18, 2019, 8:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading