• HOME
  • »
  • NEWS
  • »
  • film
  • »
  • 'അബ്രാം ഖുറേഷി ഇൻ മൊറോക്കോ'! മോഹൻലാലിന്റെ ചിത്രം പങ്കുവച്ച് ആന്റണി പെരുമ്പാവൂർ; വൈറല്‍

'അബ്രാം ഖുറേഷി ഇൻ മൊറോക്കോ'! മോഹൻലാലിന്റെ ചിത്രം പങ്കുവച്ച് ആന്റണി പെരുമ്പാവൂർ; വൈറല്‍

മൊറോക്കോയിൽ എത്തിയ മോഹൻലാലിന്റെ ചിത്രമാണ് ആന്റണി പങ്കുവച്ചിരിക്കുന്നത്

  • Share this:

    റെക്കോഡുകൾ തകർത്തെറിഞ്ഞ ലൂസിഫറിന്റെ രണ്ടാംഭാഗത്തിനായി മലയാള സിനിമാ പ്രേക്ഷകരെല്ലാം ആവേശത്തോടെ കാത്തിരിക്കുകയാണ്. മോഹൻലാൽ – പൃഥ്വി കൂട്ടുകെട്ട് വീണ്ടും സ്‌ക്രീനിൽ അദ്ഭുതം തീർക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അതുകൊണ്ട് തന്നെ ചിത്രത്തിന്റേതായി പുറത്തു വരുന്ന അപ്ഡേറ്റ്സുകൾക്കും വലിയ സ്വീകാര്യത ആണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂർ പങ്കുവച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗം തീർക്കുന്നത്.

    Also Read- Varaha Roopam | ‘ഇത് നീതിയുടെ വിജയം’ എന്ന് ‘വരാഹരൂപം’ രചയിതാവ് ശശിരാജ് കാവൂർ

    മൊറോക്കോയിൽ എത്തിയ മോഹൻലാലിന്റെ ചിത്രമാണ് ആന്റണി പങ്കുവച്ചിരിക്കുന്നത്. ഒരു ടീ ഷർട്ടും സൺഗ്ലാസ്സും ധരിച്ചു നിൽക്കുന്ന മോഹൻലാലിന്റെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന് മുകളിൽ ഖുറേഷി എന്ന് എഴുതിയ ബോർഡും കാണാം. എമ്പുരാനെ കുറിച്ചുള്ള അപ്ഡേറ്റ് ആണോ ഇതെന്നാണ് ആരാധകരുടെ ചോദ്യം.

    ലൂസിഫർ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാൻ ഒരുങ്ങുന്നത്. അടുത്ത വർഷം പകുതിയോടെ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോർട്ട്‌. പൂർണമായും വിദേശത്ത് ആയിരിക്കും ചിത്രീകരണം. 2024 ൽ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് വിവരം. അടുത്തിടെ മുരളി ഗോപി എഴുതിയ ചിത്രത്തിന്റെ തിരക്കഥയുടെ അവസാന പേജിന്റെ ചിത്രവും അണിയറ പ്രവർത്തകർ പങ്കുവച്ചിരുന്നു. മോഹൻലാലിന്റെ അബ്രാം ഖുറേഷി എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലൂടെയാണ് എമ്പുരാൻ സഞ്ചരിക്കുക.

    Published by:Rajesh V
    First published: