• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മഞ്ഞുരുകട്ടെ; എല്ലാ നന്നായി നടക്കട്ടേ; മോഹന്‍ലാല്‍ ഡയറിയില്‍ കുറിച്ചത് ഇങ്ങനെ


Updated: July 9, 2018, 2:55 PM IST
മഞ്ഞുരുകട്ടെ; എല്ലാ നന്നായി നടക്കട്ടേ; മോഹന്‍ലാല്‍ ഡയറിയില്‍ കുറിച്ചത് ഇങ്ങനെ

Updated: July 9, 2018, 2:55 PM IST
കൊച്ചി: ഒരുപാട് പ്രതീക്ഷകളോടെയാണ് നടന്‍ മോഹന്‍ലാല്‍ തിങ്കളാഴ്ച എറണാകുളം പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തിന് എത്തിയത്.

പ്ലസ്‌ക്ലബ്ബിലെ സന്ദര്‍ശക ഡയറിയില്‍ അദ്ദേഹം സ്വന്തം കൈപ്പടയില്‍ ഇക്കാര്യം കുറിക്കുകയും ചെയ്തു.
സന്ദര്‍ശക ഡയറിയില്‍ മോഹന്‍ലാല്‍ കുറിച്ചത് ഇങ്ങനെ:



താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് പദവി ഏറ്റെടുത്തതിനു പിന്നാലെ ഒരുപിടി വിവാദങ്ങളാണ് മോഹന്‍ലാലിനെ കാത്തിരുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നടന്‍ ദീലിപിനെ സംഘടനയില്‍ തിരിച്ചെടുത്തതും അതില്‍ പ്രതിഷേധിച്ച് പാര്‍വതി ഉള്‍പ്പെടെയുള്ള നടിമാര്‍ അമ്മ വിട്ടിറങ്ങിയതുമാണ് പ്രസിഡന്റെന്ന നിലയില്‍ മോഹന്‍ ലാലിനെ വിവാദത്തിന്റെ ഭാഗമാക്കിയത്.

ദിലീപിനെച്ചൊല്ലി സംഘടനയില്‍ വിവാദം നടക്കുമ്പോള്‍ മോഹന്‍ലാല്‍ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഇംഗ്ലണ്ടിലായിരുന്നു. ഇതിനിടെ വിവാദത്തില്‍ ഇടപെട്ട് വിശദമായ പത്രക്കുറിപ്പ് അദ്ദേഹം മാധ്യമങ്ങള്‍ നല്‍കുകയും ചെയ്തു.

ഇതിനു പിന്നാലെയാണ് തിങ്കളാഴ്ച കൊച്ചില്‍ ചേര്‍ന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണാനും വിവാദത്തില്‍ നിലപാട് വ്യക്തമാക്കാനും അദ്ദേഹം തീരുമാനിച്ചത്. മാധ്യമങ്ങളെ കാണാന്‍ വൈകിയതില്‍ ക്ഷമ ചോദിച്ചു കൊണ്ടായിരുന്നു എറണാകുളം പ്രസ്‌ക്ലബ്ബില്‍ ലാല്‍ പത്രസമ്മേളനം ആരംഭിച്ചതും.
First published: July 9, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍