Happy birthday Prithviraj | ഹാപ്പി ബർത്ത്ഡേ മോനേ; പൃഥ്വിരാജിന് പിറന്നാൾ ആശംസയുമായി മോഹൻലാൽ, രഞ്ജിത്, ഒപ്പം മലയാള സിനിമയുടെ പ്രിയപ്പെട്ടവരും

Mohanlal, Ranjith and others send wishes for Prithviraj's birthday | പൃഥ്വിരാജിന്റെ പിറന്നാളിന് പ്രത്യേകം തയാറാക്കിയ ആശംസാ വീഡിയോ

News18 Malayalam | news18-malayalam
Updated: October 16, 2020, 10:24 AM IST
Happy birthday Prithviraj | ഹാപ്പി ബർത്ത്ഡേ മോനേ; പൃഥ്വിരാജിന് പിറന്നാൾ ആശംസയുമായി മോഹൻലാൽ, രഞ്ജിത്, ഒപ്പം മലയാള സിനിമയുടെ പ്രിയപ്പെട്ടവരും
മോഹൻലാൽ, രഞ്ജിത്ത്
  • Share this:
മോഹൻലാലിൻറെ കരിയറിലെ ആദ്യ 200 കോടി ക്ലബ് ചിത്രം 'ലൂസിഫർ' സമ്മാനിച്ച മിടുക്കനായ സംവിധായകൻ, സഹപ്രവർത്തകൻ. മോനേ എന്ന് ലാലേട്ടൻ സ്നേഹത്തോടെ വിളിക്കുന്ന പൃഥ്വിരാജിന്റെ പിറന്നാളിന് ആശംസയുമായി സൂപ്പർ താരത്തിന്റെ ജാടകളിലാതെ അദ്ദേഹം എത്തുന്നു. ഒപ്പം പൃഥ്വിരാജ് എന്ന നടനെ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകൻ രഞ്ജിത്തും.

വലിയ വലിയ സിനിമകൾ ചെയ്ത് ഏറ്റവും വലിയൊരു ആളാവാൻ തന്റെ പ്രാർത്ഥനയുണ്ടാവും എന്നാണ് ഈ പിറന്നാൾ ദിനം ലാലേട്ടന് പറയാനുള്ളത്.

പ്രിയപ്പെട്ട രാജുവിന് ഒരു വയസ്സ് കൂടി കുറഞ്ഞു എന്നറിഞ്ഞു എന്ന് പറഞ്ഞുകൊണ്ടാണ് നന്ദനം സിനിമയുടെ അമരക്കാരനായ രഞ്ജിത് പൃഥ്വിരാജിന് ആശംസയറിയിക്കുന്നത്.



പൊഫാക്ഷിയോ നിർമ്മിച്ച വീഡിയോയിലാണ് മോഹൻലാലും രഞ്ജിത്തും മണ്മറഞ്ഞ സംവിധായകൻ സച്ചിയും പിന്നെ, മലയാള സിനിമയിലെ പ്രിയ താരങ്ങളും പൃഥ്വിരാജിന് പിറന്നാൾ ആശംസയുമായി വരുന്നത്. നിലവിലെ സാഹചര്യത്തിൽ പലരും സ്വന്തമായി എടുത്തയച്ച വീഡിയോകൾ കോർത്തിണക്കിയാണ് പൃഥ്വിരാജിന് വേണ്ടിയുള്ള ഈ പിറന്നാൾ സമ്മാനം ഒരുക്കിയിരിക്കുന്നത്.

ആടുജീവിതത്തിന്റെ ഏടുകളുമായാണ് ഭാര്യ സുപ്രിയ മേനോനും മകൾ അലംകൃതയും പൃഥ്വിരാജിന് ഇത്തവണ പിറന്നാൾ കേക്ക് ഒരുക്കിയത്. ആടുജീവിതം നോവലിലെ 'നബീൽ' എന്ന കഥാപാത്രമാണ് ഈ കേക്കിൽ പ്രത്യക്ഷപ്പെടുന്നത്.
Published by: user_57
First published: October 16, 2020, 10:24 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading