നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Mohanlal | 'പോസിറ്റീവ് അഭിപ്രായങ്ങളില്‍ ഏറെ ആഹ്‌ളാദം'; മരക്കാര്‍ അണിയറപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് മോഹന്‍ലാല്‍

  Mohanlal | 'പോസിറ്റീവ് അഭിപ്രായങ്ങളില്‍ ഏറെ ആഹ്‌ളാദം'; മരക്കാര്‍ അണിയറപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് മോഹന്‍ലാല്‍

  ലോകമാകെ 4100 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്.

  • Share this:
   'മരക്കാര്‍ അറബിക്കടലിന്റെ സിഹം' ചിത്രത്തിന് പോസിറ്റീവ് അഭിപ്രായങ്ങളില്‍ ഏറെ ആഹ്‌ളാദിക്കുന്നുവെന്ന് മോഹന്‍ലാല്‍. ചിത്രത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച അണിയറപ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കുന്നതായി താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറുപ്പില്‍ പറയുന്നു.

   'മരക്കാറിന് ലഭിക്കുന്ന ലോകമെമ്പാടുമുള്ള സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും പോസിറ്റീവ് അഭിപ്രായങ്ങളില്‍ ഏറെ ആഹ്‌ളാദം. മരക്കാറിനു പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ അണിയറപ്രവര്‍ത്തകര്‍ക്കും എന്റെ നന്ദി ഞാന്‍ അറിയിക്കുന്നു. നിങ്ങള്‍ ഓരോരുത്തരുടെയും പിന്തുണ ഇല്ലായിരുന്നെങ്കില്‍ ഈ ചിത്രം യാഥാര്‍ഥ്യമാകുമായിരുന്നില്ല', മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

   ലോകമാകെ 4100 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. റിസര്‍വേഷനിലൂടെ മാത്രമാണ് ചിത്രം 100 കോടി നേടി കലക്ട് ചെയ്തത്. ഈ റെക്കോര്‍ഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാണ് മരക്കാറെന്നും അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.


   ആഴ്ചകള്‍ക്കു മുന്‍പുതന്നെ പല പ്രധാന സെന്ററുകളിലും ചിത്രത്തിന്റെ അഡ്വാന്‍സ് ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചിരുന്നു. മലയാളത്തില്‍ ഇതുവരെയുള്ളവയില്‍ ഏറ്റവും ചെലവേറിയ ചിത്രമായ മരക്കാറിന്റെ ബജറ്റ് 100 കോടിയാണ്. ഇത്തവണത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ചിത്രവുമാണിത്.
   Published by:Jayesh Krishnan
   First published: