• HOME
  • »
  • NEWS
  • »
  • film
  • »
  • നടൻ ദിലീപിനെതിരെ ഉടൻ നടപടിയില്ല, നടിമാരെ അറിയിക്കുമെന്ന് മോഹൻലാൽ

നടൻ ദിലീപിനെതിരെ ഉടൻ നടപടിയില്ല, നടിമാരെ അറിയിക്കുമെന്ന് മോഹൻലാൽ

മോഹൻലാൽ

മോഹൻലാൽ

  • Last Updated :
  • Share this:
    കൊച്ചി: നടൻ ദിലീപിനെതിരെ നടപടി സ്വീകരിക്കുന്ന കാര്യത്തിൽ 'അമ്മ' എക്സിക്യുട്ടിവ് യോഗത്തിൽ തീരുമാനമായില്ല. എക്സിക്യുട്ടിവ് യോഗത്തിൽ തീരുമാനമെടുക്കാൻ കഴിയില്ലെന്നും തീരുമാനം എടുക്കേണ്ടത് ജനറൽ ബോഡിയിൽ ആണെന്നും യോഗത്തിനു ശേഷം 'അമ്മ' പ്രസിഡന്‍റ് മോഹൻലാൽ പറഞ്ഞു. ഇക്കാര്യം നടിമാരെ രേഖാമൂലം അറിയിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

    ദീലീപിനെതിരെ നടപടി ആവശ്യപ്പെട്ട് നടിമാർ കത്ത് അയച്ച പശ്ചാത്തലത്തിൽ ആയിരുന്നു എക്സിക്യുട്ടിവ് യോഗം. എന്നാൽ ഇക്കാര്യത്തിൽ നിർവാഹകസമിതിക്ക് തീരുമാനമെടുക്കാൻ കഴിയില്ലെന്നും തീരുമാനിക്കേണ്ടത് ജനറൽബോഡിയാണെന്നും ഇക്കാര്യം നടിമാരെ രേഖാമൂലം അറിയിക്കാൻ തീരുമാനിച്ചതായും മോഹൻലാൽ പറഞ്ഞു.

    തിലകനെതിരെ അച്ചടക്ക നടപടി ആവാമായിരുന്നോ?

    അമ്മ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കയച്ച ഇ മെയിലിൽ നടൻ ദിലീപിനെതിരെ ഈ മാസം ഒമ്പതിനകം നടപടി വേണമെന്നായിരുന്നു നടിമാർ ആവശ്യപ്പെട്ടിരുന്നത്. നടിമാരെ പ്രതിനിധീകരിച്ചു രേവതിയായിരുന്നു ഇമെയിൽ സന്ദേശം അയച്ചത്. അച്ചടക്ക നടപടി ആവാമെന്നും പറയുന്നു.

    ദിലീപ് വിഷയം: ഒക്ടോബർ ഒമ്പതിനകം തീരുമാനം വേണം

    തീരുമാനം ആവശ്യപ്പെട്ടു നടിമാരുടെ സംഘടനയായ ഡബ്ല്യുസിസിയും നേരത്തെ തന്നെ മുന്നോട്ടു വന്നിരുന്നു. അമ്മ ബൈലോയിൽ മാറ്റം വരുത്തണമെന്ന ഇവരുടെ ആവശ്യത്തിന് രണ്ടു മാസത്തിനിപ്പുറവും നടപടിയുണ്ടായിട്ടില്ല. നിയമ പരിശോധനക്കായി 10 ദിവസം വേണമെന്നായിരുന്നു നടിമാർക്ക് ലഭിച്ച വിശദീകരണം.

    First published: