ദൃശ്യം ഒന്നാം ഭാഗത്തിന് ശേഷം ആറ് വർഷങ്ങൾക്ക് ശേഷം വന്ന ദൃശ്യം രണ്ടാം ഭാഗത്തിൽ എന്തു കൊണ്ടാണ് ജോർജ് കുട്ടി കൂടുതൽ ചെറുപ്പക്കാരനാകുന്നത്? ഓൺലൈനിൽ വന്ന ടീസറുകളിലെ ജോർജു കുട്ടിയെ കണ്ട പ്രേക്ഷകർക്ക് മുഴുവൻ തോന്നിയ ചോദ്യമാണിത്. ഇതിന് മോഹൻലാലിന്റെ മറുപടി ഇങ്ങനെയാണ്.
'ജോർജുകുട്ടി പുറമെ കരുത്തനാണ്, ആരോഗ്യവാനാണ്. പക്ഷേ മാസസികമായി ഏറെ സംഘർഷം അനുഭവിക്കുന്നയാളാണ് ജോർജ് കുട്ടി എന്ന കഥാപാത്രം. ഒന്നുകിൽ ടെൻഷൻ കൂടി ജോർജ് കുട്ടി മെലിഞ്ഞതാകാം. അല്ലെങ്കിൽ എക്സർസൈസൊക്കെ ചെയ്ത് ആരോഗ്യവാനായി വന്നതായിരിക്കും. പോലീസിന് രണ്ട് ഇടി കൊടുക്കണമെങ്കിൽ അതിനുള്ള ശക്തി വേണമല്ലോ.'
You may also like:Sunny Leone | പരിപാടി പറഞ്ഞു പറ്റിച്ച കേസ്: നടി സണ്ണി ലിയോണി മുന്‍കൂർ ജാമ്യത്തിന് ഹൈക്കോടതിയില്‍ [NEWS]'YSRന്റെ പാരമ്പര്യം ഞാൻ തിരികെ കൊണ്ടു വരും'; തെലങ്കാനയിൽ പുതിയ പാർട്ടിയുമായി ആന്ധ്രാ മുഖ്യമന്ത്രിയുടെ സഹോദരി YS ഷർമിള [NEWS] താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തുന്നതിന് 2500 രൂപ വാങ്ങി; ഡോക്ടർ അറസ്റ്റിൽ [NEWS]സിനിമയിൽ ഇടിയുണ്ടെന്നതിന്റെ സൂചനയായി ഇത് എടുക്കാമോ എന്ന് ചോദിച്ചപ്പോൾ കണ്ടു നോക്കാനായിരുന്നു മോഹൻ ലാലിന്റെ ഉപദേശം. ഒരു മുൻ ധാരണയോടും കൂടി സിനിമ കാണരുതെന്നും ലാലേട്ടൻ ഓർമ്മിപ്പിക്കുന്നു. സിനിമയ്ക്കൊപ്പം സഞ്ചരിക്കുകയാണ് വേണ്ടത്.
ദൃശ്യം ഒന്നിലെ സിനിമയിൽ ജോർജുകുട്ടിയുടെ മാസസികാവസ്ഥയെക്കുറിച്ച് ധാരണയുണ്ട്. എന്നാൽ, രണ്ടാം സിനിമയിൽ ജോർജുകുട്ടി ഏറെ മാറിയിരിക്കുന്നതായി മോഹൻലാൽ പറയുന്നു. അയാളുടെ കാഴ്ചപ്പാട്, സ്വഭാവം, പെരുമാറ്റം എല്ലാം മാറി. തനിക്കു പോലും മനസിലാക്കാൻ കഴിയാത്ത പോലെ ജോർജുകുട്ടി മാറിയെന്നാണ് മോഹൻലാലിന്റെ വിലയിരുത്തൽ. ഉള്ളിലെ ചിന്തകളല്ല, പുറത്ത് കാണുന്നത്. രണ്ടാം സിനിമയിലൂടെ കൊലപാതകത്തിന്റെ ചുരുളഴിയുകയും പുതിയ ചുരുൾ ഉണ്ടാകുകയും ചെയ്യും. ദൃശ്യം പോലെ പ്രേക്ഷകരെ ആകർഷിച്ച സിനിമയുടെ രണ്ടാം ഭാഗം ചെയ്യുന്നതിനാൽ വളരെ ശ്രദ്ധയോടെയാണ് കഥയും തിരക്കഥയും അഭിനയവും എല്ലാം തയ്യാറാക്കിയിരിക്കുന്നത്. ഏതായാലും പ്രേക്ഷകർ ഹാപ്പിയാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും മോഹൻലാൽ പറയുന്നു.
ജോർജു കുട്ടി എന്ന കഥാപാത്രത്തെ ഭാഗ്യ നിർഭാഗ്യങ്ങൾ പിന്തുടരുന്ന സിനിമയാണ് ദൃശ്യം രണ്ടാം ഭാഗമെന്ന് മോഹൻലാൽ സാക്ഷ്യപ്പെടുത്തുന്നു. 'ജിത്തു ജോസഫ് രണ്ടാം ഭാഗത്തിന്റെ കഥ പറയുമ്പോൾ വല്ലാത്ത ആകാംഷയായിരുന്നു. നിരവധി സിനിമകളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. അതിലെ കഥാപാത്രങ്ങളെയും അവരുടെ മനസും എനിക്ക് അറിയാം. പക്ഷേ ദൃശ്യത്തിലെ ജോർജു കുട്ടിയെ ഇതുവരെ എനിക്ക് മനസിലായിട്ടില്ല. പലപ്പോഴും അപ്രതീക്ഷിതമായാണ് ആ കഥാപാത്രം പ്രതികരിക്കുന്നത്. അയാളുടെ ചിന്തകൾ പോലും എങ്ങനെയാണെന്ന് എനിക്കറിയില്ല. ദൃശ്യത്തിന്റെ മൂന്നാം ഭാഗം വന്നാൽ അതിലെ ജോർജുകുട്ടിയുടെ സ്വഭാവ വിശേഷങ്ങൾ എങ്ങനെയാണെന്ന് സങ്കല്പിക്കാൻ കഴിയില്ല'
വിവിധ ഭാഷകളിൽ ദൃശ്യം വിജയിക്കാൻ കാരണം ആ സിനിമയുടെ ഉറച്ച കഥയും അവിടെയൊക്കെ അഭിനയിച്ചവരുടെ മികവും കൊണ്ടാണെന്ന് മോഹൻലാൽ പറയുന്നു. ലോകം എമ്പാടുമുള്ള പ്രേക്ഷകരെ തീയറ്ററിലേക്ക് കൊണ്ടുവന്ന സിനിമയാണ് ദൃശ്യം. ഇപ്പോഴത്തെ സാഹചര്യത്തിൽ തീയറ്ററുകളിലേക്ക് പ്രേക്ഷകർക്ക് എത്താൻ കഴിയുന്നില്ല. എന്നാൽ ഏത് ഫോർമാറ്റിൽ അവതരിപ്പിച്ചാലും ദൃശ്യം - 2 പ്രേക്ഷകർ കാണുമെന്ന് മോഹൻലാൽ ഉറപ്പിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.