• HOME
  • »
  • NEWS
  • »
  • film
  • »
  • Alone Movie | കാളിദാസനായി മോഹന്‍ലാലിന്‍റെ ഒറ്റയാള്‍ പോരാട്ടം; ഷാജി കൈലാസ് ചിത്രം 'എലോണ്‍' ടീസര്‍ പുറത്ത്

Alone Movie | കാളിദാസനായി മോഹന്‍ലാലിന്‍റെ ഒറ്റയാള്‍ പോരാട്ടം; ഷാജി കൈലാസ് ചിത്രം 'എലോണ്‍' ടീസര്‍ പുറത്ത്

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്..

  • Last Updated :
  • Share this:
    മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് കൂട്ടുകെട്ടായ മോഹന്‍ലാല്‍-ഷാജി കൈലാസ് ടീമിന്‍റെ പുതിയ ചിത്രമായ 'എലോണ്‍' ടീസര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍.മുന്‍പ് റിലീസ് ചെയ്ത ടീസറുകളില്‍ നിന്ന് വ്യത്യസ്തമായി മോഹന്‍ലാലിന്‍റെ നായക കഥപാത്രത്തെ അവതരിപ്പിക്കും വിധത്തിലാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ ഡിപ്പാര്‍ട്മെന്‍റ് ഓഫ് യൂണിവേഴ്സല്‍ ഡിക്ലറേഷന്‍ ഹ്യൂമന്‍ റൈറ്റ്സിലെ ഉദ്യോഗസ്ഥനായ കാളിദാസന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

    എലോണ്‍ എന്ന പേര് സൂചിപ്പിക്കുന്നത് പോലെ മോഹന്‍ലാലിനെ മാത്രമാണ് ടീസറില്‍ കാണാനാകുന്നത്. എന്നാല്‍ ശബ്ദസാന്നിദ്ധ്യമായി നിരവധി താരങ്ങള്‍ ചിത്രത്തില്‍ ഉണ്ടാകുമെന്ന സൂചനയും ടീസര്‍ നല്‍കുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനം പൃഥ്വിരാജിന്‍റെ സാന്നിദ്ധ്യമാണ്. ഏത് കഥാപാത്രത്തിലായിരിക്കും പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത് എന്ന സസ്പെന്‍സ് നിലനിര്‍ത്തി കൊണ്ടുതന്നെയാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. കൂടാതെ സിദ്ധിഖും ശബ്ദസാന്നിദ്ധ്യമായി ചിത്രത്തിലുണ്ട്.

    മാസ്കും സാനിടൈസറുമായി കോവിഡ് കാലത്തെ ഐസോലേഷന്‍ ജീവിതത്തെ അനുസ്മരിപ്പിക്കുന്ന രംഗങ്ങളും ടീസറില്‍ കാണാം.



    രാജേഷ് ജയരാമൻ തിരക്കഥയൊരുക്കിയ ചിത്രത്തിന് അഭിനന്ദൻ രാമാനുജൻ ക്യാമറ ചലിപ്പിക്കുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നരസിംഹം, ആറാം തമ്പുരാൻ എന്നിവയുൾപ്പെടെ മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ വാണിജ്യ ഹിറ്റുകളുടെ പിന്നിൽ മോഹൻലാൽ-ഷാജി കൈലാസ് ജോഡിയായിരുന്നു എന്നതും ശ്രദ്ധേയം.ഫോര്‍ മ്യൂസിക്സാണ് സിനിമയുടെ സംഗീത സംവിധാനം. ഡോണ്‍ മാക്സാണ് എഡിറ്റിങ്ങ് കൈകാര്യം ചെയ്തിരിക്കുന്നത്.
    Published by:Arun krishna
    First published: