• HOME
  • »
  • NEWS
  • »
  • film
  • »
  • 'പന്ത്രണ്ട്' സിനിമയുടെ മോഷൻ പോസ്റ്റർ പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം മോഹൻലാൽ

'പന്ത്രണ്ട്' സിനിമയുടെ മോഷൻ പോസ്റ്റർ പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം മോഹൻലാൽ

ലിയോ തദേവൂസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രം 'പന്ത്രണ്ടിന്റെ' മോഷന്‍ പോസ്റ്റര്‍ പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍. ഫെയ്‌സ്ബുക്കിലൂടെയാണ് താരം മോഷന്‍ പോസ്റ്റര്‍ പങ്കുവെച്ചത്.

12

12

  • Share this:
ലിയോ തദേവൂസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രം 'പന്ത്രണ്ടിന്റെ' മോഷന്‍ പോസ്റ്റര്‍ പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍. ഫെയ്‌സ്ബുക്കിലൂടെയാണ് താരം മോഷന്‍ പോസ്റ്റര്‍ പങ്കുവെച്ചത്.

ഒട്ടേറെ പുതുമുഖങ്ങളടക്കം വലിയ താരനിരയുള്ള ഈ ചിത്രത്തിന്റെ സംഗീതം അല്‍ഫോന്‍സ് ജോസഫ്, ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കര്‍ നിര്‍വഹിക്കുന്നു. കല സംവിധാനം: ജോസഫ് നെല്ലിക്കല്‍, എഡിറ്റിങ്: നബു ഉസ്മാന്‍, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണന്‍, ആക്ഷന്‍: ഫീനിക്‌സ് പ്രഭു, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, സൗണ്ട് ഡിസൈനര്‍: ടോണി ബാബു, ലൈന്‍ പ്രൊഡ്യൂസര്‍: ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിനു മുരളി, പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്: വിപിന്‍ കുമാര്‍.

'പത്തൊന്‍പതാം നൂറ്റാണ്ട്' സിനിമയിലെ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ വേഷം ചെയ്യാന്‍ കഠിനപ്രയത്‌നം ചെയ്തിരുന്നു നടന്‍ സിജു വിത്സണ്‍. 2020 ഓഗസ്റ്റ് മുതല്‍ 2021 ജനുവരി വരെ ഒട്ടേറെ പരിശീലനം നടത്തിയാണ് സിജു കഥാപാത്രത്തിനായി തയാറെടുത്തത്. ജിം വര്‍ക്ക്ഔട്ടിന് പുറമെ കളരിപ്പയറ്റ്, കുതിര സവാരി എന്നിവയും പരിശീലിച്ചു.

Also read: 'പത്തൊൻപതാം നൂറ്റാണ്ട്' സിനിമയ്ക്കായുള്ള സിജു വിത്സന്റെ കഠിനപ്രയത്നത്തെ അഭിനന്ദിച്ച് സംവിധായകൻ വിനയൻ

സിജുവിന്റെ പ്രയത്‌നത്തെ സംവിധായകന്‍ വിനയന്‍ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിനന്ദിച്ചിരിക്കുകയാണ് ഇപ്പോള്‍.

'പത്തൊന്‍പതാം നൂറ്റാണ്ട്' എന്ന സിനിമയിലെ നായക കഥാപാത്രത്തിനു വേണ്ടി യുവ നടന്‍ സിജു വില്‍സണ്‍ ഒരുവര്‍ഷത്തോളമെടുത്ത് നടത്തിയ മേക്കോവറും, കളരി പരിശീലനവും ഒക്കെ കലയോടും സിനിമയോടും ഉള്ള സിജുവിന്റെ ഡെഡിക്കേഷന്‍ എത്രത്തോളമുണ്ടന്ന് വെളിവാക്കുന്നതാണ്. ഇന്നു നിലവിലുള്ള പല പ്രമുഖ യുവനടന്‍മാരോടും ഒപ്പം അവരുടെ ആരംഭകാല സിനിമാ ജീവിതത്തില്‍ ഒന്നിച്ച് കുറേ ദുരം യാത്ര ചെയ്തിട്ടുള്ള ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ പറയട്ടെ... ഈ അര്‍പ്പണ മനോഭാവം കാത്തു സുക്ഷിച്ചാല്‍ ആര്‍ക്കു ലഭിച്ചതിലും ശോഭനമായ ഭാവി സിജുവിനെ തേടി എത്തും..ആശംസകള്‍,' വിനയന്‍ കുറിച്ചു.

അന്യഭാഷാ നടി കയാദു ലോഹര്‍ ആണ് നായിക. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന സിനിമയാണിത്.എം. ജയചന്ദ്രനും റഫീക് അഹമ്മദും ചേര്‍ന്നൊരുക്കുന്ന നാലു ഗാനങ്ങള്‍ ചിത്രത്തിലുണ്ട്. അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന, സുരേഷ് ക്യഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത് രവി, സുദേവ് നായര്‍, ജാഫര്‍ ഇടുക്കി, മണികണ്ഠന്‍, സെന്തില്‍ക്യഷ്ണ, ബിബിന്‍ ജോര്‍ജ്ജ്, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സ്ഫടികം ജോര്‍ജ്, സുനില്‍ സുഖദ, ചേര്‍ത്തല ജയന്‍, ക്യഷ്ണ, ബിജു പപ്പന്‍, ബൈജു എഴുപുന്ന, ശരണ്‍, സുന്ദര പാണ്ഡ്യന്‍, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര, രാധാക്യഷ്ണന്‍, സലിം ബാവ, ജയകുമാര്‍ (തട്ടീം മുട്ടീം) നസീര്‍ സംക്രാന്തി, കൂട്ടിക്കല്‍ ജയച്ചന്ദ്രന്‍, പത്മകുമാര്‍, മുന്‍ഷി രഞ്ജിത്, ഹരീഷ് പെന്‍ഗന്‍, ഉണ്ണി നായര്‍, ബിട്ടു തോമസ്, മധു പുന്നപ്ര, ഹൈദരാലി, കയാദു, ദീപ്തി സതി, പൂനം ബജ്വ, രേണു സുന്ദര്‍, വര്‍ഷ വിശ്വനാഥ്, നിയ, മാധുരി ബ്രഗാന്‍സ, ഗായത്രി നമ്പ്യാര്‍, ബിനി, ധ്രുവിക, വിസ്മയ, ശ്രേയ തുടങ്ങി ഒട്ടേറെ താരങ്ങളും നുറുകണക്കിനു ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും പങ്കെടുക്കുന്ന സിനിമയാണ് 'പത്തൊന്‍പതാം നൂറ്റാണ്ട്'.
Published by:Jayashankar AV
First published: