സഞ്ജയ് ദത്തിനൊപ്പം മോഹൻലാൽ; സസ്പെൻസ് നിലനിർത്തി ഒരു ഫോട്ടോ

ബാബാ സഞ്ജയ് ദത്തിനൊപ്പം എന്നു മാത്രമാണ് ചിത്രത്തിൽ കുറിച്ചിരിക്കുന്നത്

News18 Malayalam | news18
Updated: October 24, 2019, 3:23 PM IST
സഞ്ജയ് ദത്തിനൊപ്പം മോഹൻലാൽ; സസ്പെൻസ് നിലനിർത്തി ഒരു ഫോട്ടോ
മോഹൻലാൽ, സഞ്ജയ് ദത്ത്
  • News18
  • Last Updated: October 24, 2019, 3:23 PM IST
  • Share this:
മോഹൻലാൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത്. പ്രേക്ഷകരുടെ ആകാംഷ ഉയർത്തി ബോളിവുഡ്'ഖൽനായക്'സഞ്ജയ് ദത്തുമൊന്നിച്ചുള്ള ഒരു ചിത്രം മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പങ്കു വച്ചിരുന്നു.. ബാബാ സഞ്ജയ് ദത്തിനൊപ്പം എന്നു മാത്രമാണ് ചിത്രത്തിൽ കുറിച്ചിരിക്കുന്നത്. ബോളിവുഡിൽ സഞ്ജയുടെ വിളിപ്പേരാണ് ബാബ..

സസ്പെൻസ് നിലനിർത്തിക്കൊണ്ടുള്ള ഈ ഫോട്ടോ ഏതെങ്കിലും സിനിമയുടെ ഭാഗമാണോയെന്ന സംശയമാണ് ആരാധകർ ഉയർത്തുന്നത്. മോഹൻലാലും സംവിധായകൻ സിദ്ദിഖും ഒരിടവേളയ്ക്കും ശേഷം ഒരുമിക്കുന്ന ബിഗ് ബ്രദർ എന്ന ചിത്രത്തിൽ സഞ്ജയും ഭാഗമാകുന്നോ എന്ന ആകാംഷയും ഉയരുന്നുണ്ട്. സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാൻ‌ ആദ്യമായി മലയാളത്തിലെത്തുന്ന ചിത്രമാണ് ബിഗ് ബ്രദർ. അതുകൊണ്ട് തന്നെ ഇനിയും സസ്പെൻസുകൾ ചിത്രത്തിനായി സംവിധായകൻ ഒരുക്കിയിട്ടുണ്ടോയെന്ന സംശയവും ഈ ചിത്രം ഉയർത്തുന്നുണ്ട്.

Also Read-ആൻഡ്രോയിഡ് കുഞ്ഞപ്പനു വേണ്ടി ഈ മട്ടിൽ വേഷപ്പകർച്ച നടത്തിയ നടനാര് ?

മുംബൈ സ്ഫോടനക്കേസിൽ പ്രതി ചേർക്കപ്പെട്ട് ജയിലിൽ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ സഞ്ജയ് ദത്തിനെ ഒരവസരത്തിൽ മോഹൻലാൽ പിന്തുണച്ച് വൻ വിവാദങ്ങൾ ഉയര്‍ത്തിയിരുന്നു. സഞ്ജയ് ദത്തിന് പഴയതൊക്കെ മറന്ന് മുന്നോട്ട് പോകാൻ അദ്ദേഹത്തിന് നമ്മുടെയൊക്കെ സഹായവും അനുകമ്പയും ഉണ്ടാകണമെന്ന് ലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചതാണ് വിവാദങ്ങൾ ഉയർത്തിയത്.

ലഫ്.കേണൽ പദവിയിലുള്ള മോഹൻലാൽ മുംബൈ സ്ഫോടനക്കേസിൽ പ്രതികളെ സഹായിച്ചകേസിൽ പ്രതിചേര്‍ക്കപ്പെട്ട സഞ്ജയ് ദത്തിനെ പിന്തുണച്ചത് ചോദ്യം ചെയ്തായിരുന്നു വിവാദം. 2014ലെ ആ വിവാദ സംഭവങ്ങൾക്ക് ശേഷം വീണ്ടും സഞ്ജയ്ക്കൊപ്പമെത്തിയിരിക്കുകയാണ് മോഹൻ ലാൽ. ചിത്രത്തിന് പിന്നിലെ സസ്പെൻസ് പുറത്ത് വരാനുള്ള ആകാംഷയിൽ പ്രേക്ഷകരും.

First published: October 24, 2019, 3:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading