നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'എമിലിനും അനീഷയ്ക്കും ആശംസകൾ'; മനോഹര വീഡിയോ പങ്കുവെച്ച് മോഹൻലാൽ

  'എമിലിനും അനീഷയ്ക്കും ആശംസകൾ'; മനോഹര വീഡിയോ പങ്കുവെച്ച് മോഹൻലാൽ

  പള്ളിയിൽ നടന്ന ചടങ്ങിലും പിന്നീട് ഒരുക്കിയ വിവാഹ സത്കാരത്തിലും ആദ്യാവസാനം വരെ മോഹൻലാലും ഭാര്യയും മക്കളും പങ്കെടുത്തു.

  Antony daughter weddinng mohanlal (2)

  Antony daughter weddinng mohanlal (2)

  • Share this:
   നിർമാതാവ് ആന്‍റണി പെരുമ്പാവൂരിന്‍റെ മകൾ ഡോ. അനീഷയും പെരുമ്പാവൂർ ചക്കിയത്ത് ഡോ. എമിലും വിവാഹിതരായി. വിവാഹത്തിന് ആശംസകളുമായി മോഹൻലാൽ മനോഹര വീഡിയോ പങ്കുവെച്ചു. കുടുംബസമേതമാണ് മോഹൻലാൽ വിവാഹത്തിൽ പങ്കെടുത്തത്.

   പള്ളിയിൽ നടന്ന ചടങ്ങിലും പിന്നീട് ഒരുക്കിയ വിവാഹ സത്കാരത്തിലും ആദ്യാവസാനം വരെ മോഹൻലാലും ഭാര്യയും മക്കളും പങ്കെടുത്തു. മോഹൻലാലും മകനും ബ്ലാക്ക് സ്യൂട്ട് അണിഞ്ഞപ്പോൾ ഭാര്യ സുചിത്രയും മകൾ വിസ്മയയും ചുവപ്പു നിറത്തിലെ പാർട്ടി വെയറിലായിരുന്നു

   നവംബർ 29ന് കൊച്ചിയിലെ പള്ളിയിൽ വെച്ചായിരുന്നു എമിലിന്‍റെയും അനീഷയുടെയും വിവാഹ നിശ്ചയം നടന്നത്. പെരുമ്പാവൂർ ചക്കിയത്ത് ഡോ. വിൻസന്‍റിന്‍റെയും സിന്ധുവിന്‍റെയും മകനാണ് എമിൽ.

   എമിലിന്‍റെ കുടുംബത്തിനും സിനിമാ ബന്ധമുണ്ട്. പാലാ മുൻസിപാലിറ്റി മുൻ ചെയർമാൻ ജോസ് പടിഞ്ഞാറേക്കരയുടെ മകളാണ് എമിലിന്‍റെ മാതാവ് സിന്ധു. പൂമുഖപ്പടിയിൽ നിന്നെയും കാത്ത് എന്ന ചിത്രത്തിന്‍റെ നിർമ്മാതാവ് കൂടിയാണ് അദ്ദേഹം. കൂടാതെ മോഹൻലാൽ നായകനായ ഒളിംപ്യൻ അന്തോണി ആദം എന്ന ചിത്രത്തിൽ ബാലതാരമായി എമിലിന്‍റെ സഹോദരൻ നീൽ വിൻസെന്‍റ് അഭിനയിച്ചിട്ടുണ്ട്.
   Published by:Anuraj GR
   First published:
   )}