നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • 'ഇനി ബോക്‌സിങ്ങ് താരം'; പരിശീലനം നടത്തുന്ന ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍

    'ഇനി ബോക്‌സിങ്ങ് താരം'; പരിശീലനം നടത്തുന്ന ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍

    താരം പങ്കുവെച്ച ചിത്രത്തിന് വലിയ പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിയ്ക്കുന്നത്

    • Share this:
      ഇനി ബോക്‌സിങ്ങ് കഥാപാത്രമായി മോഹന്‍ലാല്‍. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ ബോക്‌സിംഗ് താരമായി അഭിനയിക്കുന്നു എന്നാണ് റിപ്പേര്‍ട്ടുകള്‍. മോഹന്‍ലാല്‍ ബോക്‌സിംഗ് പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങള്‍ മുന്‍പ് തന്നെ പുറത്ത് വന്നിരുന്നു.

      ഇപ്പോഴിതാ ബോക്‌സിങ്ങ് പരിശീലിക്കുന്ന ഒരു ചിത്രം താരം തന്നെ പുറത്ത് വിട്ടിരിയ്ക്കുകയാണ്. താരം പങ്കുവെച്ച ചിത്രത്തിന് വലിയ പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിയ്ക്കുന്നത്.

      മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസിന് ശേഷമായിരിക്കും പ്രിയദര്‍ശന്റെ ചിത്രത്തില്‍ അഭിനയിക്കുക. ഇപ്പോള്‍ ട്വല്‍ത്ത് മാന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലാണ് മോഹന്‍ലാല്‍. ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ട്വല്‍ത്ത് മാന്‍ എന്ന ചിത്രം ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.



      ട്വല്‍ത്ത് മാനോടൊപ്പം തന്നെ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തയ്യാറെടുപ്പുകളും താരം നടത്തുന്നുണ്ട്. പ്രത്യേക ബോക്‌സിംഗ് പരിശീലനമാണ് ചിത്രത്തിനായി മോഹന്‍ലാല്‍ വേണ്ടിയുള്ളത്.

      മോഹന്‍ലാലിനെ പ്രധാന കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് അവസാനിച്ചത്.

      മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി പൃഥ്വിരാജ് അഭിനയിക്കുന്നുണ്ട്.

      മോഹന്‍ലാലിനും പൃഥ്വിരാജിനും പുറമെ, മീന, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, സൌബിന്‍ സാഹിര്‍ എന്നിവരും ചിത്രത്തിലുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുംബാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീജിത്തും ബിബിനും ചേര്‍ന്ന് രചിച്ച രസകരമായ ഒരു കുടുംബ കഥയാണ് ഈ ചിത്രം പറയുന്നത്.

      ബ്രോ ഡാഡി'' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജഡവും, സംഗീത് ദീപക് ദേവും, കലാസംവിധാനം ഗോകുല്‍ദാസും നിര്‍വ്വഹിക്കും. പശ്ചാത്തലസംഗീത് എം ആര്‍ രാജാകൃഷ്ണനും, എഡിറ്റിങ് അഖിലേഷ് മോഹനുമാണ്.

      വാവാ നജുമുദ്ദീന്‍ ചീഫ് അസോസിയേറ്റ് ഡയറക്ടറും സിദ്ദു പനക്കല്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായിരിക്കും. മനോഹരന്‍ പയ്യന്നൂര്‍ ഫിനാന്‍സ് കണ്‍ട്രോളറും, വസ്ത്രാലങ്കാരം സുജിത്ത് സുധാകരനും മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂരുമാണ്. നിശ്ചല ഛായാഗ്രഹണം സിനറ്റ് സേവിയര്‍ ആണ് നിര്‍വ്വഹിക്കുക.
      Published by:Karthika M
      First published:
      )}