• HOME
  • »
  • NEWS
  • »
  • film
  • »
  • Odiyan | മോഹൻലാൽ ചിത്രം 'ഒടിയൻ' ഹിന്ദിയില്‍; ട്രെയിലര്‍ പുറത്ത്

Odiyan | മോഹൻലാൽ ചിത്രം 'ഒടിയൻ' ഹിന്ദിയില്‍; ട്രെയിലര്‍ പുറത്ത്

മലയാളത്തില്‍ നൂറ് കോടി ക്ലബിലെത്തിയ ചിത്രമാണ് 'ഒടിയന്‍'.

  • Share this:
    മോഹന്‍ലാല്‍ നായകനായി മലയാളത്തില്‍ പുറത്തിറങ്ങിയ 'ഒടിയന്‍' (Odiyan) ഹിന്ദിയിലേക്ക്.  ചിത്രം മൊഴി മാറ്റിയാണ് ഹിന്ദിയിൽ പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ ഹിന്ദി ഡബ്ബ് പതിപ്പിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു.

    മലയാളത്തില്‍ നൂറ് കോടി ക്ലബിലെത്തിയ ചിത്രമാണ് 'ഒടിയന്‍'. ചിത്രം മലയാളത്തില്‍ വലിയ ചര്‍ച്ചയായിരുന്നു.വി എ ശ്രീകുമാര്‍ സംവിധാനം ചെയ്തത്. കേരളത്തില്‍ റിലീസ് ദിവസം ഏറ്റവും കൂടുതൽ കളക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രമാണ്  'ഒടിയന്‍'



    Hesham | 'ഹൃദയം' തൊടുന്ന സംഗീതം ഒരുക്കിയ ഹിഷാം അബ്ദുൽ വഹാബ് തെലുങ്കിലേക്ക്; വിജയ് ദേവർക്കൊണ്ട - സാമന്ത ചിത്രം 'ഖുശി'യിൽ തുടക്കം

    ജനലക്ഷങ്ങൾ ഹൃദയത്തിലേറ്റിയ 'ഹൃദയം' സിനിമയിലെ ദർശനാ... എന്ന ഗാനം ഒരുക്കിയ ഹിഷാം അബ്ദുൾ വഹാബ് (Hesham Abdul Wahab) തെലുങ്കിലേക്ക്. വിജയ് ദേവർക്കൊണ്ടയുടെ പന്ത്രണ്ടാമത് ചിത്രമായ ഖുശിയിൽ സാമന്തയാണ് നായികയാകുന്നത്. നിന്നു കോരി, മജിലി, ടക്ക് ജഗദീഷ് തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ ശിവ നിർവാണയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഒരുക്കുന്നത് ഹിഷാം തന്നെയാണ്.

    എ.ആർ. റഹ്മാൻ, അനിരുദ്ധ് എന്നിവരെയാണ് ശിവ ചിത്രത്തിലേക്ക് ആദ്യം നിശ്ചയിച്ചിരുന്നത് എങ്കിലും അവസാനം അത് ഹിഷാം അബ്ദുൾ വഹാബിലേക്ക് എത്തുകയായിരുന്നു. ഹൃദയത്തിലെ ഗാനങ്ങൾ തുടർച്ചയായി കേട്ടിരുന്ന ശിവ അതുവഴിയെയാണ് ഹിഷാമിലേക്ക് എത്തിയത്.

    ചിത്രത്തിലെ ഗാനങ്ങളുടെ കമ്പോസിങ് ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ഹൃദയത്തിന് ശേഷം വലിയൊരു ആൽബം ചെയ്യണമെന്ന തന്റെ ആഗ്രഹം ഖുശിയിലൂടെ പൂർത്തീകരിക്കുകയാണ് എന്നാണ് ഹിഷാം വെളിപ്പെടുത്തിയത്. പുഷ്പക്ക് ശേഷം മൈത്രി മൂവി മേക്കേഴ്‌സ് നിർമിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണിത്. കാശ്മീരാണ് പ്രധാന ലൊക്കേഷൻ. ഡിസംബറിൽ ചിത്രം തിയെറ്ററുകളിലെത്തും.

    മലയാളത്തിന്റെ 'ദർശന', പിറവിക്കും മുൻപേ കടൽകടന്ന പാട്ടാണ്. ആ കഥ ഹിഷാം ന്യൂസ് 18 മലയാളത്തോട് പറഞ്ഞിരുന്നു. "ഈ ഗാനത്തിൽ അന്താരാഷ്ട്ര നിലവാരം ഉണ്ടാവണമെന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ആശങ്കയായിരുന്നു. മലയാള സിനിമാ സംഗീതം പാൻ-ഇന്ത്യ തലത്തിൽ എത്തിക്കാൻ പരമാവധി പരിശ്രമിക്കുക എന്നതാണ് എന്റെ ആത്യന്തിക ലക്‌ഷ്യം. അതിലേക്കുള്ള ഒരു പടിയാവും ഹൃദയം സിനിമയും അതിലെ സംഗീതവും.

    ഇൻസ്ട്രുമെന്റേഷനും മിക്സിങ്ങും അൽപ്പം സമയമെടുത്ത് ചെയ്യേണ്ടിവന്നു. ടർക്കിയിലെ ഇസ്താൻബുളിൽ പോയാണ് റെക്കോർഡ് ചെയ്തത്. മലയാള സംഗീത മേഖലയിൽ സജീവമല്ലാത്ത ചില സംഗീതോപകരണങ്ങൾ ഈ ഗാനത്തിൽ ഉപയോഗിച്ചിട്ടുണ്ട്. പകുതിയിലേറെ ഭാഗം ഇസ്താൻബുളിൽ വച്ചാണ് ചെയ്തത്.
    Published by:Jayashankar Av
    First published: