• HOME
  • »
  • NEWS
  • »
  • film
  • »
  • Marakkar | പറങ്കികളുടെ കഴുത്തറക്കുന്ന 'കുഞ്ഞാലി'; മരക്കാറിനു വേണ്ടി മോഹന്‍ലാലിന്‍റെ വാള്‍പ്പയറ്റ് പരിശീലനം

Marakkar | പറങ്കികളുടെ കഴുത്തറക്കുന്ന 'കുഞ്ഞാലി'; മരക്കാറിനു വേണ്ടി മോഹന്‍ലാലിന്‍റെ വാള്‍പ്പയറ്റ് പരിശീലനം

ഇപ്പോഴിതാ മോഹന്‍ലാലിന്റെ വാള്‍ പയറ്റ് പരിശീലനത്തിന്റെ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍

  • Last Updated :
  • Share this:
    ആരാധകര്‍ ഒരുപാട് കാലം കാത്തിരുന്ന ചിത്രമാണ് മരക്കാര്‍. മേക്കിങ്ങിന്റെ കാര്യത്തില്‍ മുന്നിട്ടു നില്‍ക്കുന്ന മരക്കാറില്‍ മോഹന്‍ലാലിന്റെ സംഘടന രംഗങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിന്റെ വാള്‍ പയറ്റ് പരിശീലനത്തിന്റെ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍.

    പരിശീലകരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് അനായാസം വാള്‍ ചുഴറ്റുന്ന മോഹന്‍ലാലിനെ വീഡിയോയില്‍ കാണാം. ത്യാഗരാജനും തായ്‌ലന്‍ഡില്‍ നിന്നുള്ള കസു നെഡയും ചേര്‍ന്നായിരുന്നു മരക്കാറിന്റെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയത്.

    മലയാള സിനിമയില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ചിലവേറിയ ചിത്രമാണ് 100 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച മരയ്ക്കാര്‍. മോഹന്‍ലാല്‍ നായകനായ പ്രിയദര്‍ശന്‍ ചിത്രം ഇതിനോടകം ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നേടിയിരുന്നു.



    രണ്ടരവര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. മോഹന്‍ലാലിന് പുറമേ മഞ്ജു വാര്യര്‍, അര്‍ജുന്‍ സര്‍ജ, പ്രഭു, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, സുഹാസിനി, സുനില്‍ ഷെട്ടി, നെടുമുടി വേണു, ഫാസില്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

    Also read- Marakkar |'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' തീം മ്യൂസിക് പുറത്ത്

    ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മിക്കുന്നു. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്‍, കസു നെഡ. ചമയം പട്ടണം റഷീദ്.
    Published by:Karthika M
    First published: