സലാറിൽ പ്രഭാസിന്റെ ഗോഡ്ഫാദറായി മോഹന്‍ലാല്‍? പ്രതിഫലം 20 കോടിയെന്നും വാർത്ത
സലാറിൽ പ്രഭാസിന്റെ ഗോഡ്ഫാദറായി മോഹന്‍ലാല്‍? പ്രതിഫലം 20 കോടിയെന്നും വാർത്ത
കെജിഎഫ് ചാപ്റ്റര്‍ 2നു ശേഷം പ്രശാന്ത് 'സലാര്‍' പ്രഖ്യാപിച്ചെങ്കിലും പ്രഭാസ് ഒഴികെയുള്ള അഭിനേതാക്കളുടെ പേര് പുറത്തുവിട്ടിരുന്നില്ല.
News18
Last Updated :
Share this:
'ബാഹുബലി' താരം പ്രഭാസിന്റെ ഏറ്റവും പുതിയ ബിഗ് ബജറ്റ് ചിത്രത്തിൽ മോഹൻലാൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. തെലുങ്ക് മാധ്യമങ്ങളാണ് ഇതു സംബന്ധച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കെജിഎഫ് സംവിധായകന് പ്രശാന്ത് നീലിന്റെ പുതിയ ചിത്രം 'സലാറി'ലാണ് പ്രഭാസിനൊപ്പെ മോഹൻലാലും അഭിനയിക്കുന്നത്.
കെജിഎഫ് ചാപ്റ്റര്‍ 2നു ശേഷം പ്രശാന്ത് 'സലാര്‍' പ്രഖ്യാപിച്ചെങ്കിലും പ്രഭാസ് ഒഴികെയുള്ള അഭിനേതാക്കളുടെ പേര് പുറത്തുവിട്ടിരുന്നില്ല. ഇതിനിടയിലാണ് സിനിമയിൽ പ്രഭാസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഗോഡ് ഫാദറായി മലയാളികളുടെ പ്രിയങ്കരനായ ലാലേട്ടൻ എത്തുമെന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഈ മാസം തന്നെ ഉണ്ടാവുമെന്നും 20 കോടിയാണ് മോഹന്‍ലാലിന് പ്രതിഫലമായി വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
'സലാര്‍' എന്ന പദത്തിന്റെ അർത്ഥം 'കമാന്‍ഡര്‍ ഇന്‍ ചീഫ്' എന്നാണെന്നാണ് സംവിധായകൻ പ്രശാന്ത് നീല്‍ പറഞ്ഞിരിക്കുന്നത്. പ്രഭാസ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ ഗോഡ്ഫാദര് റോളിലേക്കാണ് മോഹന്‍ലാലിനെ പരിഹണിക്കുന്നതെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ സാധ്യതയേക്കാളുപരി ഈ വേഷത്തില്‍ മോഹന്‍ലാല്‍ ഉറപ്പായും എത്തും എന്ന തരത്തിലാണ് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്.
— Raju Garu Prabhas; Vikram Aditya Loaded (@pubzudarlingye) December 10, 2020
മനമന്ത, ജനത ഗാരേജ് എന്നീ ചിത്രങ്ങള്‍ തെലുങ്ക് പ്രേക്ഷകര്‍ അവേശത്തോടെ സ്വീകരിച്ചിരുന്നു. ജൂനിയര്‍ എന്‍ടിആറിനൊപ്പം മോഹന്‍ലാല്‍ എത്തിയ ജനത ഗാരേജ് ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നുമായിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.