നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Bermuda Movie | ഷെയ്ന്‍ നിഗം ചിത്രത്തില്‍ ഗായകനായി മോഹന്‍ലാല്‍

  Bermuda Movie | ഷെയ്ന്‍ നിഗം ചിത്രത്തില്‍ ഗായകനായി മോഹന്‍ലാല്‍

  ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇറക്കിയ പ്രത്യേക വീഡിയോയില്‍ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്

  • Share this:
   മോഹന്‍ലാല്‍ വീണ്ടും ഗായകനാകുകാണ്.
   ഷെയ്ന്‍ നിഗത്തിനെ(Shane Nigam) നായകനാക്കി ടി.കെ. രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന 'ബര്‍മുഡ'(bermuda) എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ വീണ്ടും ഗാനയകനായി എത്തുന്നത്.

   ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇറക്കിയ പ്രത്യേക വീഡിയോയില്‍ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

   24 ഫ്രെയിംസിന്റെ ബാനറില്‍ സൂരജ് സി കെ, ബിജു സി ജെ, ബാദുഷ എന്‍ എം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 'കാണാതായതിന്റെ ദുരൂഹത' എന്ന ടാഗ് ലൈനിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തില്‍ കശ്മീരിയായ ഷെയ്‌ലീ കൃഷ്ണയാണ് നായിക. സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ കൃഷ്ണദാസ് പങ്കിയാണ്.


   ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.

   ചിത്രത്തില്‍ ഇന്ദുഗോപന്‍ എന്ന കഥാപാത്രത്തെയാണ് ഷെയ്ന്‍ നിഗം അവതരിപ്പിക്കുന്നത്. ഇന്ദുഗോപന്‍ സബ് ഇന്‍സ്‌പെക്ടര്‍ ജോഷ്വയുടെ അടുത്ത് ഒരു പരാതിയുമായി എത്തുന്നിടത്താണ് ചിത്രത്തിന്റെ കഥാവികാസം. കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം. ജോഷ്വയായി വേഷമിടുന്നത് വിനയ് ഫോര്‍ട്ട് ആണ്.

   Also Read-Priyadarshan | 'നെറ്റ്ഫ്‌ളിക്‌സ് എടുക്കാത്ത സിനിമ'; പരാമർശിച്ചത് ദുൽഖറിന്റെ കുറുപ്പിനെയല്ല എന്ന് പ്രിയദർശൻ

   സിനിമയ്ക്ക് ബര്‍മുഡ എന്ന് പേര് നല്‍കാനുള്ള കാരണം ടി കെ രാജീവ് കുമാര്‍ തുറന്നു പറയുന്നത് ഇങ്ങനെ- 'യഥാര്‍ത്ഥ ജീവിതവുമായി ബന്ധപ്പെട്ടുള്ള കഥയാണ് ബര്‍മുഡയില്‍ പറയുന്നത്. മിസ്ട്രീസ് ഓഫ് മിസ്സിംഗ് എന്നതാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍. മനുഷ്യന്റെ ജീവിതത്തിലെ മിസ്സിംഗ് എലമെന്റുമായി ചിത്രത്തിന് ബന്ധമുണ്ട്. അതുകൊണ്ടാണ് ബര്‍മുഡ എന്ന പേര് നല്‍കിയത്'.

   സിനിമയുടെ 15 ദിവസത്തെ ഷൂട്ടിങ്ങ് പൂര്‍ത്തിയായപ്പോഴേക്കും കോവിഡ് കാരണം നിര്‍ത്തിവെക്കേണ്ടിവന്നു. ഒരു ദേശീയ മാധ്യമത്തില്‍ ഒരു സംഭവം കേള്‍ക്കാനിടയായതാണ് സിനിമയെക്കുറിച്ച് ആലോചിച്ചതിന്റെ തുടക്കമെന്നും രാജീവ് കുമാര്‍ ഒരു അഭിമുഖത്തില്‍ പറയുന്നു.

   Also Read-Kurup Movie | നഷ്ടമുണ്ടായാലും സഹിയ്ക്കാന്‍ തയ്യാര്‍; കുറുപ്പ് തീയറ്ററില്‍ റിലീസ് ചെയ്യും; ദുല്‍ഖര്‍ സല്‍മാന്‍
   Published by:Jayashankar AV
   First published:
   )}