നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Mohanlal | പൃഥ്വിരാജിന് പിന്നാലെ കഹോണിൽ താളംകൊട്ടി മോഹൻലാൽ; വീഡിയോ വൈറൽ

  Mohanlal | പൃഥ്വിരാജിന് പിന്നാലെ കഹോണിൽ താളംകൊട്ടി മോഹൻലാൽ; വീഡിയോ വൈറൽ

  Mohanlal tries his hand on Cajon | എന്ജോയ് എൻജാമിക്ക് താളം പിടിച്ച് മോഹൻലാൽ

  (വീഡിയോ ദൃശ്യം)

  (വീഡിയോ ദൃശ്യം)

  • Share this:
   പൃഥ്വിരാജിന് പിന്നാലെ ജോസ് തോമസിനൊപ്പം കഹോണിൽ താളം കൊട്ടി മോഹൻലാൽ. വൈറലായ ശ്രീലങ്കൻ ഗാനം മണികെ മാകെ ഹിതേ...യാണ് പൃഥ്വിരാജ് തിരഞ്ഞെടുത്തതെങ്കിൽ, മോഹൻലാലിന് പ്രിയം എന്ജോയ് എൻജാമി ആണ്, രണ്ടു ഗാനങ്ങളും സോഷ്യൽ മീഡിയയുടെ ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിയ പാട്ടുകളാണ്. മോഹൻലാലിനൊപ്പം ജോസ് തോമസ് ഡ്രംസ് പ്ളേ ചെയ്ത് കൂടെയുണ്ട്. സുഹൃത്ത് സമീർ ഹംസയെയും വിഡിയോയിൽ കാണാവുന്നതാണ്.
   കഴിഞ്ഞ ദിവസം മോഹൻലാൽ ചിത്രമായ 12th മാൻ പാക്ക്അപ്പ് ആയിരുന്നു. ആറാട്ട് എന്ന സിനിമയും പൂർത്തിയായി. ആറാട്ടിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരുന്നു.

   മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്' എന്ന സിനിമ ഈ മാസം റിലീസ് ചെയ്യും. മോഹൻലാലിൻറെ മാസ്സ് ആക്ഷൻ ചിത്രം ഇതിനോടകം തന്നെ ആരാധകരിൽ വൻ പ്രതീക്ഷ നൽകിയിരിക്കുകയാണ്. ഒക്ടോബർ 14 ആണ് റിലീസ് തിയതി എന്ന് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ അറിയിച്ചു.

   പുലിമുരുകന് ശേഷം മോഹൻലാലിന് വേണ്ടി ഉദയകൃഷ്ണ രചന നിർവഹിക്കുന്ന ചിത്രത്തിൽ 'നെയ്യാറ്റിൻകര ഗോപൻ' എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. രാജാവിന്‍റെ മകനിലൂടെ പ്രസിദ്ധമായ ' മൈ ഫോൺ നമ്പർ ഈസ് '2255' എന്ന ഡയലോഗിലെ നമ്പറോടു കൂടിയ ഒരു ബെൻസ് കാറാണ് ചിത്രത്തിലെ മറ്റൊരു ഹൈലൈറ്റ്.നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക കാര്യത്തിനായി പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ ഗോപൻ എത്തുന്നതിനെ തുടര്‍ന്നുള്ള സംഭവ വികാസങ്ങളാണ് ആറാട്ടിന്‍റെ പ്രമേയം.

   18കോടിയുടെ ബജറ്റിലാണ് ചിത്രം ഒരുക്കുന്നതെന്ന് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

   ദൃശ്യം 1, ദൃശ്യം 2, റാം തുടങ്ങിയ സിനിമകൾക്ക് ശേഷം മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ നാലാമത് ചിത്രമാണ് 12th മാൻ.

   'നിഴലുകൾ മറനീക്കുന്നു' എന്ന ടാഗ്‌ലൈനോട് കൂടി പ്രഖ്യാപിക്കപ്പെട്ട സിനിമയാണ് '12th മാൻ'. 24 മണിക്കൂറിനുള്ളിൽ നടക്കുന്ന സസ്പെൻസ് ത്രില്ലർ എന്ന നിലയിലാണ് ചിത്രം പ്രതീക്ഷിക്കുന്നത്. അതേസമയം തന്നെ എന്റെർറ്റൈനെർ കൂടിയാവും. സാധാരണ ഗതിയിലെ ഹീറോ-ഹീറോയിൻ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതുന്ന രീതിയാണ് 12th മാൻ അവലംബിച്ചു പോരുന്നത്.

   ഉണ്ണി മുകുന്ദൻ, അനുശ്രീ, അദിതി രവി, ലിയോണ ലിഷോയ്, വീണ നന്ദകുമാർ, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, ശാന്തി പ്രിയ, പ്രിയങ്ക നായർ, ശിവദ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

   '12th മാൻ' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം.

   Summary: Mohanlal tries his hand on Cajon in a new video on Instagram
   Published by:user_57
   First published: