ഇന്റർഫേസ് /വാർത്ത /Film / പ്രണവിന്റെ സിനിമയുടെ ലൊക്കേഷനിൽ മോഹൻലാൽ; വീഡിയോ തരംഗമാവുന്നു

പ്രണവിന്റെ സിനിമയുടെ ലൊക്കേഷനിൽ മോഹൻലാൽ; വീഡിയോ തരംഗമാവുന്നു

ഹൃദയം ലൊക്കേഷനിൽ മോഹൻലാൽ

ഹൃദയം ലൊക്കേഷനിൽ മോഹൻലാൽ

Mohanlal visits the sets of Hridayam movie starring Pranav Mohanlal | പ്രണവിന്റെ സിനിമയുടെ ലൊക്കേഷൻ കാണാൻ അച്ഛനും അമ്മയും എത്തിയപ്പോൾ

  • Share this:

കോവിഡ് പ്രതിസന്ധി തലപൊക്കിയില്ലായിരുന്നെങ്കിൽ ഹൃദയം സിനിമ മലയാളികൾക്ക് തിയേറ്ററിൽ പോയി കാണാവുന്ന ഓണസമ്മാനമാകുമായിരുന്നേനെ. മോഹൻലാൽ, പ്രിയദർശൻ, ശ്രീനിവാസൻ എന്നിങ്ങനെ മലയാള സിനിമയുടെ കുലപതികളുടെ അടുത്ത തലമുറ അണിനിരക്കുന്ന ചിത്രമാണ് ഹൃദയം. വിനീത് ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും നായികാ നായകന്മാരാവുന്നു.

ഫെബ്രുവരി മാസത്തിൽ കൊല്ലങ്കോടായിരുന്നു ഷൂട്ടിങ്ങിന് ആരംഭം.

Also read: കിരീടം ധരിച്ച് നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്ന ലോകസുന്ദരി; ഇത് ഐശ്വര്യ റായ്

ഷൂട്ടിംഗ് സമയത്ത് മോഹൻലാലും ഭാര്യ സുചിത്രയും മകൻ പ്രണവിന്റെ ചിത്രത്തിന്റെ ലൊക്കേഷനിൽ എത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു. സംവിധായകൻ വിനീത് ശ്രീനിവാസൻ ഉൾപ്പെടുന്നവരോട് സംസാരിക്കുകയും ഗ്രൂപ്പ് ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്ത ശേഷമാണ് മോഹൻലാൽ മടങ്ങിയത്.

അജു വര്‍ഗ്ഗീസ്, ബെെജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റു പ്രധാനതാരങ്ങള്‍.

മേരിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റര്‍ടെെയ്മെന്റിന്റെ ബാനറില്‍ വെെശാഖ് സുബ്രഹ്മണ്യന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ നിര്‍വ്വഹിക്കുന്നു.

വീഡിയോ ചുവടെ:


First published:

Tags: Actor mohanlal, Hridayam movie, Mohanlal, Pranav Mohanlal, Suchithra Mohanlal, Vineeth Sreenivasan