• HOME
 • »
 • NEWS
 • »
 • film
 • »
 • Monster Movie | 'ലക്കി സിംഗ്' ആയി മോഹന്‍ലാല്‍; മോണ്‍സ്റ്ററുമായി വൈശാഖ്‌

Monster Movie | 'ലക്കി സിംഗ്' ആയി മോഹന്‍ലാല്‍; മോണ്‍സ്റ്ററുമായി വൈശാഖ്‌

ലക്കി സിംഗ് എന്ന കഥാപാത്രത്തേയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്

 • Last Updated :
 • Share this:
  മലയാള സിനിമാ ചരിത്രത്തിലെ ആദ്യത്തെ 100 കോടി ക്ലബ് ചിത്രമായ പുലിമുരുകനു ശേഷം മോഹന്‍ലാലും വൈശാഖും ഒന്നിക്കുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍. ലക്കി സിംഗ് എന്ന കഥാപാത്രത്തേയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

  ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്.

  സിഖ് തലപ്പാവ് ധരിച്ച് തോക്കും തിരകളുമായി ഇരിക്കുന്ന മോഹന്‍ലാല്‍ കഥാപാത്രത്തേയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ കാണുന്നത്. ആക്ഷന് പ്രാധന്യമുള്ള ചിത്രമാണിതെന്ന് പോസ്റ്ററിലൂടെ വ്യക്തമാവുന്നത്. സിനിമയുടെ ചിത്രീകരണം ഇന്ന് ആരംഭിക്കും.

  പുലിമുരുകന്‍റെയും രചന നിര്‍വ്വഹിച്ച ഉദയ് കൃഷ്‍ണയാണ് മോണ്‍സ്റ്റര്‍ എഴുതുന്നത്. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഗീതം ദീപക് ദേവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, സംഘട്ടനം സ്റ്റണ്ട് സില്‍വ, വസ്ത്രാലങ്കാരം സുജിത്ത് സുധാകരന്‍, സ്റ്റില്‍സ് ബെന്നറ്റ് എം വര്‍ഗീസ്, പ്രൊമോ സ്റ്റില്‍സ് അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന്‍ തുടങ്ങിയവരാണ് അണിയറയില്‍.

  മലയാള സിനിമാ ചരിത്രത്തിലെ ആദ്യത്തെ 100 കോടി ക്ലബ് ചിത്രമായ പുലിമുരുകനു ശേഷം മോഹന്‍ലാലും വൈശാഖും ഒന്നിക്കുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍. ലക്കി സിംഗ് എന്ന കഥാപാത്രത്തേയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.  ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്.

  സിഖ് തലപ്പാവ് ധരിച്ച് തോക്കും തിരകളുമായി ഇരിക്കുന്ന മോഹന്‍ലാല്‍ കഥാപാത്രത്തേയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ കാണുന്നത്. ആക്ഷന് പ്രാധന്യമുള്ള ചിത്രമാണിതെന്ന് പോസ്റ്ററിലൂടെ വ്യക്തമാവുന്നത്. സിനിമയുടെ ചിത്രീകരണം ഇന്ന് ആരംഭിക്കും.

  പുലിമുരുകന്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം വരുന്നതായി 2019 ഒക്ടോബറില്‍ ആദ്യം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പിന്നീട് വിവരങ്ങള്‍ ഒന്നുമുണ്ടായിരുന്നെങ്കിലും മരക്കാര്‍ ഒടിടി റിലീസ് പ്രഖ്യാപിച്ചുകൊണ്ട് ആന്റണി പെരുമ്പാവൂര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഈ ചിത്രത്തെക്കുറിച്ചും പറഞ്ഞിരുന്നു. ഒടിടി റിലീസ് ആയി തീരുമാനിക്കപ്പെട്ടിരിക്കുന്ന ആശിര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന അഞ്ച് മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ഒന്നാണ് മോണ്‍സ്റ്റര്‍.

  Squid Game | 'സ്‌ക്വിഡ് ഗെയിം' സീസണ്‍ 2 എത്തുന്നു; പ്രഖ്യാപനവുമായി സംവിധായകന്‍

  ദക്ഷിണ കൊറിയന്‍ സീരീസ് സ്‌ക്വിഡ് ഗെയിമിന്റെ(Squid Game) ആവേശത്തിലായിരുന്നു സീരീസ് പ്രേമികള്‍. സര്‍വകാല റെക്കോര്‍ഡുകളും തകര്‍ത്താണ് ഈ കൊറിയന്‍ സീരീസ് നെറ്റ്ഫ്‌ലിക്‌സില്‍(Netflix) മുന്നേറിയത്. പുറത്തിറങ്ങി നാലാം ദിനം തന്നെ പരമ്പര ഒന്നാം സ്ഥാനത്തെത്തി. ഇപ്പോഴിതാ സ്‌ക്വിഡ് ഗെയിം സീസണ്‍ രണ്ട്(Squid Game Season 2) പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന്‍.

  സിരീസിന്റെ ക്രിയേറ്ററും രചയിതാവും സംവിധായകനുമായ ഹ്വാങ് ഡോംഗ് ഹ്യുക് ആണ് ഉറപ്പ് നല്‍കിയിരിക്കുന്നത്. 456 വ്യക്തികള്‍ ആറു കളികളില്‍ ഏര്‍പ്പെടുന്നതാണ് ഒമ്പത് എപ്പിസോഡുകള്‍ ഉള്ള സ്‌ക്വിഡ് ഗെയിമിന്റെ ആദ്യ സീസണ്‍. 45.6 ബില്യണ്‍ കൊറിയന്‍ വണ്‍ സമ്മാനത്തുകയാണ് ഇവരെ ഈ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിക്കുന്നത്.

  മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ടവര്‍ ജീവിതത്തില്‍ സാമ്പത്തികമായി കൂറ്റന്‍ ബാധ്യതകള്‍ ഉള്ളവരും അതിലൂടെ സമൂഹം ഇന്ന് കല്‍പിച്ചു വച്ചിട്ടുള്ള ജീവിതവിജയം നേടുന്നതില്‍ പരാജയപെട്ടവരും അങ്ങേയറ്റം ഗതികെട്ടവരുമാണ്. മത്സരത്തില്‍ പങ്കെടുക്കുന്നവരുടെ പ്രായമോ, ലിംഗഭേദമോ പരിഗണിക്കാതെ പൂര്‍ണമായും കഴിവിന്റെയും, സാമര്‍ഥ്യത്തിന്റെയും, ബലത്തിന്റെയും, കൗശലത്തിന്റെയും മിടുക്കുകൊണ്ട് മാത്രമാണ് വിജയികളെ തീരുമാനിക്കുന്നത്.

  Also Read-Squid Token | സ്ക്വിഡ് ഗെയിം ടോക്കണിന്റെ വിലയിടിഞ്ഞു; ക്രിപ്റ്റോകറൻസിയിൽ ആകൃഷ്ടരായവർക്ക് ഇതൊരു പാഠം

  സെപ്റ്റംബര്‍ 17നാണ് സ്‌ക്വിഡ് ഗെയിം നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. സിരീസുകളുടെ കണക്കെടുത്താല്‍ നെറ്റ്ഫ്‌ളിക്‌സിന്റെ എക്കാലത്തെയും വലിയ വിജയമായാണ് സ്‌ക്വിഡ് ഗെയിം നിലവില്‍ പരിഗണിക്കപ്പെടുന്നത്. സൗത്ത് കൊറിയന്‍ താരങ്ങള്‍ക്ക് ലോകമാകെ ആരാധകരെയും നേടിക്കൊടുത്തിരിക്കുകയാണ് സിരീസ്.

  Also Read-Squid Game | 'സ്‌ക്വിഡ് ഗെയിം' നിരോധനം; ചൈനയിലെ ഇ-കൊമേഴ്‌സ് സൈറ്റുകളില്‍ ഇങ്ങനെ ഒരു വാക്ക് ഇല്ല

  നെറ്റ്ഫ്‌ളിക്‌സില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട പരമ്പര എന്ന പ്രത്യേകതയും സ്‌ക്വിഡ് ഗെയിമിനുണ്ട്. സീരീസ് റിലീസ് ചെയ്ത് 17 ദിവസങ്ങള്‍ക്ക് ശേഷം ലോകമെമ്പാടുമുള്ള 111 മില്യണ്‍ കാഴ്ചക്കാരെയാണ് പരമ്പരയ്ക്ക് ലഭിച്ചത്. 23ാം ദിവസം 132 മില്യണ്‍ കാഴ്ചക്കാരുമായാണ് സീരീസ് മുന്നേറുന്നത്. നെറ്റ്ഫ്‌ലിക്‌സില്‍ ഒന്നാം സ്ഥാനം നേടുന്ന ആദ്യത്തെ കൊറിയന്‍ പരമ്പരയായി സ്‌ക്വിഡ് ഗെയിം മാറി.
  Published by:Karthika M
  First published: