നടൻ മണികണ്ഠന്റെ മകന് പിറന്നാൾ ആശംസയുമായി മോഹൻലാൽ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്റെ ഷൂട്ടിലാണ് മോഹൻലാൽ ഇപ്പോൾ. ലൊക്കേഷനില്‍ നിന്നുള്ള വീഡിയോകളും അപ്ഡേറ്റുകളും സമൂഹമാധ്യമങ്ങളിൽ വൈറലാവാറുണ്ട്. ഇത്തരത്തിലുള്ള മോഹന്‍ലാലിനൊപ്പമുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മണികണ്ഠൻ.
മണികണ്ഠന്റെ മകൻ ഇസൈയ്ക്ക് ആശംസ അറിയിച്ചായിരുന്നു വീഡിയോ. മണികണ്ഠനെ ചേർത്ത് നിർത്തി ഇസെയ്ക്ക് പിറന്നാൾ ആശംസ അറിയിച്ചിരിക്കുകയാണ് മോഹൻലാൽ.
‘ഹാപ്പി ബർത്ത് ഡേ ഇസൈ മണികണ്ഠൻ. ഞാൻ ആരാണെന്ന് കുറച്ച് വലുതാകുമ്പോൾ അച്ഛനോട് ചോദിച്ചാൽ പറഞ്ഞ് തരും. എല്ലാവിധ ഐശ്വര്യങ്ങളും സന്തോഷവും സമാധാനവും എല്ലാം ഈശ്വരൻ തരട്ടെ’ മോഹൻലാൽ വീഡിയോയിൽ പറയുന്നു.
മകന്റെ ജീവിതത്തിൽ കിട്ടുന്ന ഏറ്റവും വലിയ പിറന്നാൾ സമ്മാനമാണിതെന്ന് മണികണ്ഠൻ മോഹൻലാലിന്റെ ആശംസയോട് പ്രതികരിച്ചു. നിരവധി പേരാണ് ഇസൈയ്ക്ക് പിറന്നാൾ ആശംസയുമായി വീഡിയോയ്ക്ക് താഴെ കമന്റ്സുമായെത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.