HOME » NEWS » Film » MOHANLAL WISHES GOOD LUCK TO SHIBU BABY JOHN IN ASSEMBLY ELECTIONS VVV

Mohanlal wishes Shibu Baby John | ഷിബു ബേബി ജോണിന് ആശംസയുമായി മോഹൻലാൽ; വീഡിയോ ശ്രദ്ധേയമാവുന്നു

Mohanlal wishes good luck to Shibu Baby John in Assembly elections | ഷിബു ബേബി ജോണിന് ആശംസയുമായി മോഹൻലാലിന്റെ വീഡിയോ

News18 Malayalam | news18-malayalam
Updated: March 31, 2021, 1:22 PM IST
Mohanlal wishes Shibu Baby John | ഷിബു ബേബി ജോണിന് ആശംസയുമായി മോഹൻലാൽ; വീഡിയോ ശ്രദ്ധേയമാവുന്നു
മോഹൻലാൽ, ഷിബു ബേബി ജോൺ
  • Share this:
ചവറയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷിബു ബേബി ജോണിന് ആശംസയുമായി നടൻ മോഹൻലാൽ. ചവറയുടെ വികസനത്തിന് എപ്പോഴും ശ്രദ്ധ ചെലുത്തുന്ന രാഷ്ട്രീയ നേതാവാണ് ഷിബു ബേബി ജോൺ. അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നുവെന്നും മോഹൻലാൽ വീഡിയോയിൽ പറയുന്നു. മോഹൻലാലിൻറെ വാക്കുകൾ ചുവടെ:

"ചവറ മണ്ഡലത്തിന്റെ സ്വന്തമായിരുന്നു മണ്മറഞ്ഞ ബേബി ജോൺ സർ. അദ്ദേഹത്തിന്റെ മകൻ ഷിബു ബേബി ജോൺ ഒരു രാഷ്ട്രീയക്കാരനിലുപരി, എന്റെ അടുത്ത സുഹൃത്താണ്. അച്ഛനെപ്പോലെ തന്നെ പരിചയസമ്പന്നനായ രാഷ്ട്രീയക്കാരനായും കാര്യപ്രാപ്തിയുള്ള മന്ത്രിയായും ഷിബുവിനെ അറിയാവുന്നതാണ്. തന്റെ മണ്ഡലത്തോടുള്ള അദ്ദേഹത്തിനുള്ള കരുതലിനെപ്പറ്റി നാട്ടുകാർക്ക് അറിയാവുന്നതാണ്. നാട്ടുകാരെക്കഴിഞ്ഞേയുള്ളൂ ഷിബുവിന്‌ മറ്റെന്തും എന്നാണു ഞാൻ മനസ്സിലാക്കുന്നത്. നാടിന്റെ വികസനത്തെപ്പറ്റിയും ഭാവിയെപ്പറ്റിയും ഒരുപാട് സംസാരിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന പ്രിയപ്പെട്ട ചങ്ങാതിയായ, സഹോദര തുല്യനായ ഷിബുവിന്‌ എല്ലാവിധ ആശംസയും നേരുന്നു," വീഡിയോയിൽ മോഹൻലാൽ ഷിബു ബേബി ജോൺ കുറിച്ച് പറയുന്നതിങ്ങനെ. (വീഡിയോ ചുവടെ)




2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഷിബു അന്നത്തെ മന്ത്രിയായിരുന്ന എൻ.കെ. പ്രേമചന്ദ്രനെതിരെ ചവറ മണ്ഡലത്തിൽ 6061 വോട്ടുകൾക്ക് ലീഡ് നേടി. 2011 മെയ് 23 ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്നാൽ 2014 ൽ ഇരു നേതാക്കളും തങ്ങളുടെ പാർട്ടികളെ ലയിപ്പിച്ചു, ഇത് പ്രേമചന്ദ്രനെ യുഡിഎഫിൽ ചേരാനും ലോക്സഭയിലേക്ക് വഴിമാറാനും ഇടയാക്കി. താമസിയാതെ നടന്ന തിരഞ്ഞെടുപ്പ്. 2016-ൽ അദ്ദേഹം കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയുടെ (CMP) വിജയൻ പിള്ളയെ പരാജയപ്പെടുത്തി.
Published by: user_57
First published: March 31, 2021, 1:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories