HOME » NEWS » Film »

പൃഥ്വി ഇന്ത്യയിലെ മികച്ച സംവിധായകരിൽ ഒരാളാവും; ആശംസയുമായി മോഹൻലാൽ

Mohanlal wishes Prithviraj Sukumaran to be one of the best directors in India | നിറഞ്ഞ സദസ്സിന് മുന്നിൽ പൃഥ്വിരാജിനെ അഭിനന്ദിച്ച് മോഹൻലാൽ

News18 Malayalam | news18-malayalam
Updated: February 10, 2020, 6:07 PM IST
പൃഥ്വി ഇന്ത്യയിലെ മികച്ച സംവിധായകരിൽ ഒരാളാവും; ആശംസയുമായി മോഹൻലാൽ
മോഹൻലാലും പൃഥ്വിരാജും ലൂസിഫറിൽ
  • Share this:
മോഹൻലാലും പൃഥ്വിരാജും ചേർന്നപ്പോൾ മലയാള സിനിമക്ക് ലഭിച്ചത് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ കോടിത്തിളക്കമാണ്. ലൂസിഫർ കൊണ്ടുവന്നത് മലയാളത്തിലെ ആദ്യ 200 കോടി ക്ലബ് ചിത്രമെന്ന നേട്ടം. ഈ സിനിമയിലൂടെ 50 കോടി ക്ലബ്ബിൽ ഇടം നേടിയ ഏക സംവിധായകനും, നിർമ്മാതാവും, നടനും എന്ന നിലയിലേക്ക് പൃഥ്വിരാജ് ഉയർന്നു.

മലയാളം കൂടാതെ അന്യഭാഷകളിലും ലൂസിഫറിന് പരിഭാഷയൊരുങ്ങി.

ഇപ്പോൾ വനിതാ അവാർഡ് വേദിയിൽ വച്ച് ഒരു ബഹുമുഖ പ്രതിഭക്കു ലഭിയ്ക്കാവുന്ന മികച്ച പ്രശംസയാണ് തന്റെ ആദ്യ നായകനിൽ നിന്നും പൃഥ്വിരാജ് എന്ന ഈ യുവ സംവിധായകന് ലഭിച്ചിരിക്കുന്നത്. അടുത്തു തന്നെ രാജ്യം കണ്ട മികച്ച സംവിധായകന്മാരിൽ ഒരാളായി പൃഥ്വിരാജ് മാറും എന്നാണ് വേദിയിൽ വച്ച് നിറഞ്ഞ സദസ്സിന് മുന്നിൽ മോഹൻലാൽ പറഞ്ഞത്. ആ വേദിയിൽ തന്നെയാണ് പൃഥ്വിയും ഭാര്യ സുപ്രിയയും ഉണ്ടായിരുന്നതും.

ലൂസിഫർ രണ്ടാം ഭാഗമായ എമ്പുരാൻ ഈ വർഷം തന്നെ ആരംഭിക്കാൻ സാധ്യതയുള്ളതായും മോഹൻലാൽ പറഞ്ഞു. മോഹൻലാൽ-പൃഥ്വിരാജ്-മുരളി ഗോപി കൂട്ടുകെട്ടാണ് രണ്ടാം ഭാഗത്തിലും കൈകോർക്കുന്നത്.

First published: February 10, 2020, 6:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories