Happy Birthday Mohanlal | 'മൂന്നര പതിറ്റാണ്ടു മുൻപ് ജാതകം നോക്കി ഇന്നത്തെ മോഹൻലാലിനെ വരച്ചുകാണിച്ചതാര്?'

Happy Birthday Mohanlal | ലോകോത്തര നടന്മാരുടെ കൂട്ടത്തിൽ മോഹൻലാലിന്റെ പേരും ഉൾപ്പെടും. മനസ്സിൽ കൗമാരവും യൗവനവും സൂക്ഷിക്കുന്ന മോഹൻലാലിന് ഒരിക്കലും വാർധക്യം വരില്ലെന്നാണ് വിശ്വാസം. ലാലിന് എന്റെയും എന്റെ കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും ജന്മദിനാശംസകൾ നേരുന്നു. - ശ്രീകുമാരൻ തമ്പി

News18 Malayalam | news18-malayalam
Updated: May 21, 2020, 6:51 PM IST
Happy Birthday Mohanlal | 'മൂന്നര പതിറ്റാണ്ടു മുൻപ് ജാതകം നോക്കി ഇന്നത്തെ മോഹൻലാലിനെ വരച്ചുകാണിച്ചതാര്?'
News18 Malayalam
  • Share this:
35 വർഷം മുൻപ് മോഹൻലാലിന്റെ ജാതകം നോക്കി ഇന്നത്തെ ലാലിന്റെ വളർച്ച തന്റെ ഗുരുനാഥൻ പ്രവചിച്ചിരുന്നുവെന്ന് നടനും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. അറുപതാം ജന്മദിനത്തിൽ മോഹൻലാലിന് ആശംസകൾ നേർന്നുകൊണ്ടാണ് ആ കഥ ശ്രീകുമാരൻ തമ്പി പങ്കുവെച്ചത്.

'മോഹൻലാലിന്റെ ജാതകത്തിന്റെ ഒരു കോപ്പി ഞാൻ സൂക്ഷിക്കുന്നുണ്ട്. അത് ലാലിന്റെ അമ്മ എന്നെ ഏൽപിച്ചതാണ്. മോഹൻലാൽ എന്ന താരോദയം തുടങ്ങുന്ന സമയത്ത്, മകന്റെ ഭാവിയെ കുറിച്ച് ഉത്കണ്ഠയുള്ള ആ അമ്മ, ജ്യോതിഷത്തിൽ എന്റെ ഗുരുനാഥനായ കർണാടക സ്വദേശി നരസിംഹ ഹൊള്ളയെ കാണിക്കാനാണ് ആ ജാതകം തന്നത്. 35 വർഷം മുൻപ് ആ ജാതകം പരിശോധിച്ചിട്ട് ഇന്നത്തെ മോഹൻലാലിനെ ഹൊള്ളാജി എന്റെ മുന്നിൽ വരച്ച് കാണിച്ചു.'- സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ ശ്രീകുമാരൻ തമ്പി പറയുന്നു.

ലോകോത്തര നടന്മാരുടെ കൂട്ടത്തിൽ മോഹൻലാലിന്റെ പേരും ഉൾപ്പെടും. പ്രിയപ്പെട്ട ലാലിന് ഇന്ന് 60 വയസ് തികയുകയാണ്. മനസ്സിൽ കൗമാരവും യൗവനവും സൂക്ഷിക്കുന്ന മോഹൻലാലിന് ഒരിക്കലും വാർധക്യം വരില്ലെന്നാണ് വിശ്വാസം. ലാലിന് എന്റെയും എന്റെ കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും ജന്മദിനാശംസകൾ നേരുന്നു. - ശ്രീകുമാരൻ തമ്പി പറഞ്ഞു.

TRENDING:Happy Birthday Mohanlal | നടനവൈഭവത്തിന്റെ അറുപത് ചിത്രങ്ങൾ [PHOTOS]സ്പ്രിങ്ക്ളറിനെ ഒഴിവാക്കി; കോവിഡ് ഡേറ്റ സി-ഡിറ്റ് കൈകാര്യം ചെയ്യുമെന്ന് സർക്കാർ [NEWS]Happy Birthday Mohanlal:Super Dialogues ‘എന്റെ റോൾ; അത് മറ്റാർക്കും പറ്റില്ല, അതെല്ലാവർക്കും അറിയാം’ [VIDEO]

ശ്രീകുമാരൻ തമ്പി നിർമ്മിച്ച് സംവിധാനം ചെയ്ത് 1982ൽ പുറത്തിറങ്ങിയ 'എനിക്കും ഒരു ദിവസം' എന്ന സിനിമയിലൂടെയാണ് മോഹൻ ലാൽ ആദ്യമായി നായക തുല്യ വേഷം ചെയ്യുന്നത്. ബാബു എന്നായിരുന്നു ആ കഥാപാത്രത്തിന്റെ പേര്.



 
First published: May 21, 2020, 6:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading