'ഇട്ടിമാണി'യിലെ പുതിയ ചൈനീസ് ലുക്കിൽ മോഹൻലാൽ

മോഹൻലാൽ തന്നെയാണ് ചിത്രം പങ്കുവെച്ചത്

news18
Updated: July 9, 2019, 7:27 PM IST
'ഇട്ടിമാണി'യിലെ പുതിയ ചൈനീസ് ലുക്കിൽ മോഹൻലാൽ
മോഹൻലാൽ തന്നെയാണ് ചിത്രം പങ്കുവെച്ചത്
  • News18
  • Last Updated: July 9, 2019, 7:27 PM IST
  • Share this:
‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ പുതിയ ലുക്ക് സോഷ്യൽമീഡിയയിൽ വൈറലാകുന്നു.  പ്രത്യേകതകളുള്ള താടിയും ചൈനീസ് രീതിയിലുള്ള വസ്ത്രവും ധരിച്ചാണ് മോഹൻലാൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. മോഹൻലാൽ തന്നെയാണ് ഫേസ്ബുക്കിലൂടെ ചിത്രം പ്രേക്ഷകർക്കായി പോസ്റ്റ് ചെയ്തത്.

ഒടിയന്‍, ‘ലൂസിഫര്‍’, ‘മരക്കാര്‍- അറബിക്കടലിന്റെ സിംഹം’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മോഹന്‍ലാലിനെ നായകനാക്കി ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’. നവാഗതനായ ജിബിയും ജോജുവും കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ 27ാമത്തെ പ്രൊജക്റ്റ് ആണ്. ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’, ‘വെള്ളിമൂങ്ങ’, ‘ചാര്‍ലി’ തുടങ്ങിയ ചിത്രങ്ങളുടെ അസോസിയേറ്റ്‌സായി പ്രവര്‍ത്തിച്ച ജിബിയും ജോജുവും ആദ്യമായി സ്വതന്ത്രസംവിധായകരാവുന്ന ചിത്രമാണ് ‘ഇട്ടിമാണി’.

കൊച്ചിയും തൃശൂരുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഹണി റോസാണ് ചിത്രത്തിലെ നായിക. എം പത്മകുമാര്‍ സംവിധാനം ചെയ്ത ‘കനലി’നു ശേഷം ഹണി റോസ് വീണ്ടും മോഹന്‍ലാലിന്റെ നായികയാവുകയാണ് ‘ഇട്ടിമാണി’യില്‍. നേരത്തെ ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രം മോഹൻലാൽ തന്നെ പുറത്ത് വിട്ടിരുന്നു. കണ്ണിറുക്കി ചിരിക്കുന്ന കുസൃതി നിറഞ്ഞ മോഹന്‍ലാലിന്റെ ചിത്രമായിരുന്നു അത്. മോഹന്‍ലാലിനൊപ്പം തമിഴ് നടി രാധികാ ശരത്കുമാറും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രം ഓണത്തിന് തിയറ്ററുകളിലെത്തും.

First published: July 9, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading