• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വയനാടൻ ഊരുകളിലെ 2000 കുടുംബങ്ങൾക്ക് കൈത്താങ്ങുമായി മോഹൻലാൽ

news18india
Updated: August 23, 2018, 2:55 PM IST
വയനാടൻ ഊരുകളിലെ 2000 കുടുംബങ്ങൾക്ക് കൈത്താങ്ങുമായി മോഹൻലാൽ
news18india
Updated: August 23, 2018, 2:55 PM IST
വയനാടൻ ഊരുകളിലെ ഉൾപ്രദേശങ്ങളിലെ 2000 കുടുംബങ്ങൾക്ക് കൈത്താങ്ങുമായി നടൻ മോഹൻലാൽ. മോഹൻലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷനിലൂടെ ആദ്യഘട്ടത്തിൽ 2000 കുടുംബങ്ങൾക്കാണ് സഹായം നൽകുന്നത്. ഒരു കുടുംബത്തിന് ഒരാഴ്ച കഴിയാനുള്ള അവശ്യ സാധനങ്ങൾ എത്തുക്കുമെന്ന് മോഹൻലാൽ പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഒരു നൂറ്റാണ്ടിനിടയ്ക്ക് കേരളം കണ്ട ഏറ്റവും വലിയ പ്രളയമാണിതെന്ന് മോഹൻലാൽ പറഞ്ഞു. ഒരുപാട് പേരുടെ സഹായ ഹസ്തങ്ങളിലൂടെ നമ്മുടെ കേരളം പ്രതിബന്ധങ്ങളെ അതിജീവിക്കുമെന്നും അതിനായി ഒത്തുചേരാമെന്നും മോഹൻലാൽ പറയുന്നു.

ദുരിത ബാധിതർക്ക് കൈത്താങ്ങായി പ്രവർത്തിക്കുകയും അവരുടെ പുനരധിവാസത്തിനായി അഹോരാത്രം പ്രവർത്തിക്കുകയും ചെയ്യുന്ന എല്ലാ സുമനസുകൾക്കും സ്നേഹാദരങ്ങൾ അറിയിക്കാനും മോഹൻലാൽ മറന്നില്ല.

First published: August 23, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍