നടൻ മമ്മൂട്ടിക്കും ഭാര്യ സുൽഫത്തിനും വിവാഹവാർഷികദിനത്തിൽ ആശംസകൾ നേർന്ന് മോഹൻലാൽ. ഇരുവരുടെയും പോർട്രൈറ്റ് ചിത്രംപങ്കുവച്ചു കൊണ്ട് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മോഹൻലാൽ ആശംസ നേർന്നത്. ‘ഹാപ്പി വെഡിംഗ് ആനിവേഴ്സറി ഇച്ചാക്ക ആൻഡ് ഭാഭി ’എന്നാണ് മോഹൻലാൽ കുറിച്ചത്.
1979 മേയ് ആറിനായിരുന്നു മമ്മൂട്ടിയുടെയും സുൽഫത്തിന്റെയും വിവാഹം. ഇരുവർക്കും ആശംസകളുമായി നടി അനു സിത്താര, സംവിധായകൻ അരുൺ ഗോപി, നടൻ ജോജു ജോർജ്, സംവിധായകൻ അജയ് വാസുദേവ് തുടങ്ങി നിരവധി താരങ്ങൾ ഇരുവർക്കും ആശംസകൾ അർപ്പിച്ചിരുന്നു.
അഭിഭാഷകനായി പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കെയായിരുന്നു മമ്മൂട്ടിയുടെ വിവാഹം. ചില അപ്രധാന വേഷങ്ങളിൽ മാത്രമാണ് വിവാഹത്തിന് മുൻപ് മമ്മൂട്ടി അഭിനയിച്ചിരുന്നത്. വിവാഹത്തിനു ശേഷം അഭിനയിച്ച കെ ജി ജോർജിന്റെ മേളയിലൂടെ മമ്മൂട്ടി തന്റെ കരിയർ മാറ്റിവരച്ചു.താരരാജാവായി മമ്മൂട്ടി വളരുന്നതാണ് പിന്നീട് കണ്ടത്.
സുറുമിയാണ് മമ്മൂട്ടി-സുൽഫത്ത് ദമ്പതികളുടെ മൂത്ത മകൾ. തമിഴിലും ബോളിവുഡിലും അടക്കം സാന്നിധ്യം അറിയിച്ചു കഴിഞ്ഞ ദുൽഖർ സൽമാൻ, മലയാള സിനിമയിൽ സ്വന്തമായി ഇടം കണ്ടെത്തി കഴിഞ്ഞു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.