നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Momo In Dubai| സക്കരിയയുടെ തിരക്കഥയിൽ മോമോ ഇൻ ദുബായ്; ചിത്രീകരണം പൂർത്തിയായി

  Momo In Dubai| സക്കരിയയുടെ തിരക്കഥയിൽ മോമോ ഇൻ ദുബായ്; ചിത്രീകരണം പൂർത്തിയായി

  അനു സിത്താര,അനീഷ് ജി മേനോന്‍, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  Momo in dubai

  Momo in dubai

  • Share this:
   ഹലാൽ ലൗ സ്റ്റോറിക്ക് (Halal Love Story)ശേഷം സക്കരിയ(Zakariya Mohammed) തിരക്കഥയൊരുക്കിയ മോമോ ഇൻ ദുബായിയുടെ(Momo In Dubai) ചിത്രീകരണം പൂർത്തിയായി. സക്കരിയ തന്നെയാണ് ചിത്രം നിർമിക്കുന്നത്. പേര് സൂചിപിക്കുന്നതു പോലെ ദുബായിലായിരുന്നു(Dubai) സിനിമയുടെ ചിത്രീകരണം.

   അനു സിത്താര,അനീഷ് ജി മേനോന്‍, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കുട്ടികൾക്കായുള്ള കുടുംബ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അമീന്‍ അസ്ലം ആണ്.
   Also Read-Asif Ali | ആസിഫും രജിഷയും വീണ്ടും; 'എല്ലാം ശരിയാകും' ട്രെയ്‌ലര്‍ പുറത്ത്

   ഇമാജിൻ സിനിമാസ്, ക്രോസ് ബോര്‍ഡർ ക്യാമറ,ബിയോണ്ട് സ്റ്റുഡിയോ എന്നിവയുടെ ബാനറില്‍ സക്കരിയ, ഹാരീസ് ദേശം, പി.ബി അനീഷ്, നഹല അൽ ഫഹദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.

   സക്കരിയയ്ക്കൊപ്പം ആഷിഫ് കക്കോടിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ചായാഗ്രഹണം സജിത് പുരുഷു നിര്‍വ്വഹിക്കുന്നു. ബി കെ ഹരിനാരായണൻ, ഡോക്ടർ ഹിഖ്മത്തുള്ള എന്നിവരുടെ വരികള്‍ക്ക് ജാസി ഗിഫ്റ്റ്, ഗഫൂര്‍ എം ഖയാം എന്നിവരാണ് സംഗീതം നൽകുന്നത്.

   ഒട്ടേറെ സിനിമകളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഹാരിസ് ദേശം നിര്‍മ്മാതാവാവുന്ന ചിത്രം കൂടിയാണിത്. എഡിറ്റര്‍-രതീഷ് രാജ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിന്നി ദിവാകരന്‍,പ്രൊഡക്ഷന്‍ ഡിസൈനര്‍- ഗോകുല്‍ ദാസ്,മോഹൻദാസ്,മേക്കപ്പ്-മുഹമ്മദ് അനിസ്,കോസ്റ്റ്യൂം ഡിസൈനർ- ഇര്‍ഷാദ് ചെറുകുന്ന്, സ്റ്റില്‍സ്-സിനറ്റ് സേവ്യര്‍, പരസ്യകല-പോപ്കോണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഇര്‍ഷാദ് പരാരി,സൗണ്ട് ഡിസൈന്‍- വിക്കി & കിഷന്‍, കാസ്റ്റിംങ്ങ് ഡയറക്ടര്‍- നൂറുദ്ധീന്‍ അലി അഹമ്മദ്, പ്രൊഡക്ഷന്‍ കോര്‍ഡിനേഷന്‍-ഗിരീഷ് അത്തോളി,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
   Published by:Naseeba TC
   First published:
   )}