• HOME
  • »
  • NEWS
  • »
  • film
  • »
  • Monty Norman | ജയിംസ് ബോണ്ടിന്റെ തീം മ്യൂസിക് ഒരുക്കിയ മോണ്ടി നോർമൻ അന്തരിച്ചു

Monty Norman | ജയിംസ് ബോണ്ടിന്റെ തീം മ്യൂസിക് ഒരുക്കിയ മോണ്ടി നോർമൻ അന്തരിച്ചു

ജെയിംസ് ബോണ്ട് ചിത്രങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലും അദ്ദേഹത്തിനുള്ള സ്മരണാഞ്ജലിയായി ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. അതീവ ദുഃഖിതരാണ് ആഗോള സിനിമാ ലോകത്തിലെ പ്രമുഖർ.

  • Last Updated :
  • Share this:
    ജയിംസ് ബോണ്ട് (James Bond) ചിത്രങ്ങളിലെ പ്രശസ്തമായ തീം മ്യൂസിക് (Theme Song) ഒരുക്കിയ ബ്രിട്ടീഷ് സം​ഗീതജ്ഞൻ മോണ്ടി നോർമൻ (Monty Norman) അന്തരിച്ചു. 94 വയസായിരുന്നു. തിങ്കളാഴ്ചയായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് മരണ വിവരം പുറത്ത് വിട്ടത്.

    1928-ൽ കിഴക്കൻ ലണ്ടനിൽ ജൂത മാതാപിതാക്കളുടെ മകനായാണ് മോണ്ടി നോർമൻ ജനിച്ചത്. 16 വയസ്സുള്ളപ്പോഴാണ് നോർമന് ആദ്യം ഗിറ്റാർ ലഭിക്കുന്നത്. രണ്ടാംലോക മഹായുദ്ധ കാലത്ത് ലണ്ടനില്‍ നിന്ന് നോര്‍മനും കുടുംബവും പലായനം ചെയ്തിരുന്നു. പിന്നീട് സ്വദേശത്ത് തിരികെ എത്തുകയും ചെയ്തു. റോയല്‍ എയര്‍ഫോഴ്‌സിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിനു ശേഷമാണ് സംഗീതരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചത്.

    ബ്രിട്ടീഷ് റോക്കർമാരായ ക്ലിഫ് റിച്ചാർഡിനും ഹാസ്യനടൻ ബെന്നി ഹില്ലിനുമൊപ്പം അദ്ദേഹം പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ടോമി സ്റ്റീൽ, മേക്ക് മി ആൻ ഓഫർ, എക്സ്പ്രസ്സോ ബോംഗോ, സോംഗ്ബുക്ക്, പോപ്പി എന്നിവയുൾപ്പെടെയുള്ള സ്റ്റേജ് പരിപാടികൾക്കായും സംഗീതമൊരുക്കി.

    ജെയിംസ് ബോണ്ട് ചിത്രങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലും അദ്ദേഹത്തിനുള്ള സ്മരണാഞ്ജലിയായി ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. '' മോണ്ടി നോർമന്റെ വിയോ​ഗ വാർത്ത അറിഞ്ഞ് ‍ഞങ്ങൾ അതീവ ദു:ഖിതരാണ്. ലോകത്തിലെ ഏറ്റവും വലിയ രഹസ്യ ഏജന്റായ 007 ന്റെ സിനിമാറ്റിക് പ്രവേശനത്തിന് അകമ്പടിയായി എത്തിയത് മോണ്ടിയുടെ പ്രശസ്തമായ തീം മ്യൂസിക് ആണ്. ഈ ഫ്രാഞ്ചൈസിക്ക് അദ്ദേഹം നൽകിയ സംഭാവനകൾക്ക് ഞങ്ങൾ എന്നും നന്ദിയുള്ളവരായിരിക്കും'', ജെയിംസ് ബോണ്ട് ഫിലിം ഫ്രാഞ്ചൈസി നിർമാതാക്കളായ മൈക്കൽ ജി. വിൽസണും ബാർബറ ബ്രോക്കോളിയും ട്വിറ്ററിൽ കുറിച്ചു.

    ബ്രിട്ടീഷ് കോമഡി ചിത്രമായ 'മേക്ക് മി ആന്‍ ഓഫർ' എന്ന ചിത്രത്തിനു വേണ്ടിയാണ് മോണ്ടി നോർമൻ ആദ്യമായി സം​ഗീതമൊരുക്കിയത്. 'എക്പ്രസോ ബോങ്കോ', 'സോംഗ്ബുക്ക്', 'പോപ്പി' തുടങ്ങിയ ചിത്രങ്ങൾക്കായി തയ്യാറാക്കിയ സം​ഗീതവും ശ്രദ്ധിക്കപ്പെട്ടു.

    1962-ൽ പുറത്തിറങ്ങിയ ആദ്യ ജെയിംസ് ബോണ്ട് ചിത്രമായ 'ഡോ. നോ'യുടെ തീം മ്യൂസിക് ഒരുക്കാൻ നിർമാതാവ് ആൽബർട്ട് കബി ബ്രോക്കോളിയാണ് നോർമനെ ക്ഷണിച്ചത്. എന്നാല്‍, പിന്നീട് സിനിമയുടെ നിര്‍മാതാക്കള്‍ അതിൽ മാറ്റം വരുത്തുന്നതിനു വേണ്ടി ജോണ്‍ ബാരി എന്ന സം​ഗീത സംവിധായകനെ ചുമതലപ്പെടുത്തി. ചിത്രത്തിലെ ബോണ്ടിന്റെ തീം മ്യൂസിക്ക് ലോകമെങ്ങും ശ്രദ്ധ നേടുകയും ചെയ്തു. പിന്നീട് ഈ സംഗീതം തന്റേതാണെന്ന് അവകാശപ്പെട്ട് ബാരി രംഗത്തെത്തി. തുടര്‍ന്ന് നോര്‍മന്‍ നിയമനടപടി സ്വീകരിക്കുകയും കേസിൽ വിജയിക്കുകയും നഷ്ടപരിഹാരമായി 30,000 പൗണ്ട് ലഭിക്കുകയും ചെയ്തു. ബോണ്ട് ഫ്രാഞ്ചൈസിയുടെ അവിഭാജ്യ ഘടകമായി ഈ തീം മ്യൂസിക് മാറി എന്നത് പിന്നീടുള്ള ചരിത്രം. 'ഡോ. നോ'ക്കു ശേഷമുള്ള 24 ജയിംസ് ബോണ്ട് സിനിമകളിലും ഈ മ്യൂസിക് ഉണ്ടായിരുന്നു.
    Published by:Amal Surendran
    First published: