• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

വിജയ് ഫാന്‍സ് എത്തുന്നു; മൂന്ന്‌റു രസികര്‍കള്‍ ഓഗസ്റ്റ് പത്തിന്

News18 Malayalam
Updated: August 3, 2018, 7:40 AM IST
വിജയ് ഫാന്‍സ് എത്തുന്നു; മൂന്ന്‌റു രസികര്‍കള്‍ ഓഗസ്റ്റ് പത്തിന്
News18 Malayalam
Updated: August 3, 2018, 7:40 AM IST
ഇളയദളപതി വിജയ് യുടെ ആരാധകരായ മൂന്നു യുവാക്കളുടെകഥ പറയുന്ന 'മൂന്ന്‌റു രസികര്‍കള്‍' ഓഗസ്റ്റ് പത്തിന് തിയേറ്ററുകളിലെത്തും.

അല്‍-താരി മൂവീസിന്റെ ബാനറില്‍ മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാവ് ആന്റോ ജോസഫ്, സി ആര്‍ സലിം എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

പ്ലസ് ടു, ബോബി എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ഷെബി ചൗഘട്ടാണ് കഥയെഴുതി സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. തിരക്കഥ - വി ആര്‍ ബാലഗോപാല്‍.

പൊള്ളാച്ചിയ്ക്ക് സമീപമുള്ള ഗ്രാമത്തില്‍ നിന്ന് ഇളയദളപതിയെ നേരിട്ടു കാണാന്‍ ചെന്നൈയിലെത്തുന്ന മണി എന്ന വിജയ് ആരാധകന്റെയും അവന്‍ നഗരത്തില്‍ കണ്ടു മുട്ടുന്ന മറ്റു രണ്ട് ആരാധകരുടെയും കഥയാണ് 'മൂന്ന്‌റു രസികര്‍കള്‍'. അവരുടെ പ്രണയവും അതിനെത്തുടര്‍ന്ന് അഭിമുഖീകരിക്കേണ്ടി വരുന്ന നിരവധി പ്രശ്‌നങ്ങളുമാണ് സിനിമയുടെ കാതല്‍. ക്ലൈമാക്‌സ് രംഗം ഷൂട്ട് ചെയ്തിരിക്കുന്നത് ദളപതി വിജയ്‌ന്റെ ചെന്നൈയിലെ വീട്ടിലാണെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.

പ്രേംയാസ്, റോഷന്‍ ബഷീര്‍, പ്രമുഖ നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയുടെ മകന്‍ ആല്‍വിന്‍ ജോണ്‍ എന്നിവരാണ് 'മൂന്ന്‌റു രസികരെ' അവതരിപ്പിക്കുന്നത്. കൂടാതെ പവര്‍സ്റ്റാര്‍ ശ്രീനിവാസന്‍, തലൈവാസല്‍ വിജയ്, നിഴല്‍കള്‍ രവി, റിയാസ്ഖാന്‍, പത്മരാജ് രതീഷ്, മിപ്പു സാമി, ക്രെയിന്‍ മനോഹര്‍, മണിമാരന്‍, അരുള്‍ മണി, സേരന്‍രാജ്, സ്വാതി, മീര, ശ്രീരഞ്ജിനി, ബാലാംബിക തുടങ്ങിയവരും അഭിനയിക്കുന്നു.
First published: August 3, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...