നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • വൗ ! പ്രേക്ഷകപ്രശംസ നേടി ടൊറന്‍റോ ഫെസ്റ്റിവലിൽ 'മൂത്തോൻ'

  വൗ ! പ്രേക്ഷകപ്രശംസ നേടി ടൊറന്‍റോ ഫെസ്റ്റിവലിൽ 'മൂത്തോൻ'

  പ്രത്യേക പ്രാതിനിധ്യ വിഭാഗത്തിലാണ് ടൊറന്‍റോയിൽ ചിത്രം പ്രദർശിപ്പിച്ചത്.

  • News18
  • Last Updated :
  • Share this:
   ടൊറന്‍റോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ പ്രേക്ഷകശ്രദ്ധ നേടി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ചിത്രം 'മൂത്തോൻ'. ചിത്രത്തിന്‍റെ വേൾഡ് പ്രീമിയറിന് ശേഷമായിരുന്നു നിവിൻ പോളി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന് പ്രേക്ഷകരുടെ മികച്ച അഭിപ്രായം ലഭിച്ചത്. കാനഡയിലെ ഡോക്യുമെന്‍ററി ഫിലിം മേക്കറും എക്സിക്യുട്ടിവ് ഡയറക്ടറുമായ മറിയം സയിദി 'മൂത്തോൻ' മാസ്റ്റർ ക്ലാസ് പടമാണെന്ന് ട്വിറ്ററിൽ കുറിച്ചു.

   പ്രത്യേക പ്രാതിനിധ്യ വിഭാഗത്തിലാണ് ടൊറന്‍റോയിൽ ചിത്രം പ്രദർശിപ്പിച്ചത്. പ്രീമിയറിന് മുമ്പ് നിവിൻ പോളി സംസാരിച്ചു. ടൊറന്‍റോ വേൾഡ് പ്രീമിയർ തന്‍റെ സ്വപ്ന സാക്ഷാത്ക്കാരമാണെന്നും വിശാലമായ പ്രേക്ഷകരിലേക്ക് തന്‍റെ സിനിമയെത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്നും നിവിൻ പോളി പറഞ്ഞു.

       ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് ഈ ചിത്രത്തിന്‍റെ നിർമാണത്തിൽ പങ്കാളിയാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം. തന്‍റെ മുതിർന്ന സഹോദരനെ തേടി അനിയൻ യാത്ര തിരിക്കുന്നതാണ് ചിത്രത്തിന്‍റെ കഥ. ചിത്രത്തിന്‍റെ ആദ്യ ടീസർ നേരത്തെ റിലീസ് ചെയ്തിരുന്നു.

   ശശാങ്ക് അറോറ, ശോഭിത ധൂലിപാല, ദിലീഷ് പോത്തന്‍, സുജിത്ത് ശങ്കര്‍, മെലിസ രാജു തോമസ് തുടങ്ങിയവര്‍ ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു. അജിത്ത് കുമാര്‍, കിരണ്‍ ദാസ് എന്നിവര്‍ ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്.

    

   First published:
   )}