ഇന്റർഫേസ് /വാർത്ത /Film / Jai Bhim ; 2021ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ട സിനിമ; പട്ടികയിൽ മലയാളം ചിത്രവും

Jai Bhim ; 2021ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ട സിനിമ; പട്ടികയിൽ മലയാളം ചിത്രവും

ഇന്ത്യന്‍ പ്രേക്ഷകര്‍ തിരഞ്ഞ കൂട്ടത്തില്‍ രണ്ട് ഹോളിവുഡ് ചിത്രങ്ങളും ഉണ്ട്

ഇന്ത്യന്‍ പ്രേക്ഷകര്‍ തിരഞ്ഞ കൂട്ടത്തില്‍ രണ്ട് ഹോളിവുഡ് ചിത്രങ്ങളും ഉണ്ട്

ഇന്ത്യന്‍ പ്രേക്ഷകര്‍ തിരഞ്ഞ കൂട്ടത്തില്‍ രണ്ട് ഹോളിവുഡ് ചിത്രങ്ങളും ഉണ്ട്

  • Share this:

ഗൂഗിളില്‍ (Google) ഈ വര്‍ഷം ഏറ്റവമധികം തിരയപ്പെട്ട ഇന്ത്യന്‍ ചിത്രങ്ങളില്‍ ഒന്നാം സ്ഥാനത്ത് ജയ് ഭീം (Jai Bhim). ആദ്യ പത്തില്‍ എണ്ണത്തില്‍ കൂടുതല്‍ ബോളീവുഡ് ചിത്രങ്ങളാണ്.

ആമസോണ്‍ പ്രൈമിലൂടെ ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ 'ജയ് ഭീം' (Jai Bhim) ആണ് ഈ വര്‍ഷം ഇന്ത്യയില്‍ ഏറ്റവുമധികം തവണ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യപ്പെട്ട ചിത്രം. സൂര്യയെ നായകനാക്കി ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രമാണ് ജയ് ഭീം. ലിസ്റ്റില്‍ ആറാമതായി തമിഴില്‍ നിന്ന് ലോകേഷ് കനകരാജിന്റെ വിജയ് ചിത്രം 'മാസ്റ്ററും' ഇടംപിടിച്ചിട്ടുണ്ട്.

സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ ഷേര്‍ഷാ, സല്‍മാന്‍ ഖാന്റെ രാധെ, അക്ഷയ് കുമാറിന്റെ ബെല്‍ബോട്ടം, സൂര്യവന്‍ശി, അജയ് ദേവ്ഗണിന്റെ ഭുജ്: ദ് പ്രൈഡ് ഓഫ് ഇന്ത്യ എന്നിവയാണ് ബോളിവുഡില്‍ നിന്ന് ലിസ്റ്റില്‍ ഇടംപിടിച്ച ചിത്രങ്ങള്‍.

ഇന്ത്യന്‍ പ്രേക്ഷകര്‍ തിരഞ്ഞ കൂട്ടത്തില്‍ രണ്ട് ഹോളിവുഡ് ചിത്രങ്ങളും ഉണ്ട്. എറ്റേണല്‍സ്, ഗോഡ്‌സില്ല vs കോംഗ് എന്നിവയാണ് അവ.

ലിസ്റ്റിലെ ഒരേയൊരു മലയാളം എന്‍ട്രി മോഹന്‍ലാലിന്റെ ദൃശ്യം 2 (Drishyam 2) ആണ്. മലയാളത്തിലെ ആദ്യ ഒടിടി റിലീസായിരുന്നു ദൃശ്യം 2.

സ്‌നേഹ സമ്മാനവുമായി അല്ലു; 'പുഷ്പ' അണിയറ പ്രവര്‍ത്തകര്‍ക്ക് 10 ഗ്രാം സ്വര്‍ണ്ണനാണയം

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അല്ലു അര്‍ജുന്‍ ചിത്രമാണ് പുഷ്പ. അല്ലുവിന്റെ വേറിട്ട നായക വേഷവും ഫഹദിന്റെ വില്ലനിസവും ആരാധകര്‍ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തിലെ മുഴുവന്‍ അണിയറ പ്രവര്‍ത്തകര്‍ക്കും സ്‌നേഹ സമ്മാനവുമായി എത്തിയിരിക്കുകയാണ് അല്ലു അര്‍ജുന്‍.

Also Read - സബ്യസാചി ബ്രൈഡുകളില്‍ ഇനി കത്രീന കൈഫും? സബ്യസാചി ഡിസൈനര്‍ ലെഹങ്കള്‍ അണിഞ്ഞ ബോളിവുഡ് താരങ്ങള്‍

സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് സ്വര്‍ണനാണയങ്ങള്‍ സമ്മാനമായി നല്‍കിയിരിക്കുകയാണ് തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജുന്‍. ഓരോരുത്തര്‍ക്കും 10 ഗ്രാം വീതം സ്വര്‍ണനാണയങ്ങളാണ് താരം സമ്മാനമായി നല്‍കിയത്. ഇതിന് പുറമേ പ്രൊഡക്ഷന്‍ സ്റ്റാഫുകള്‍ക്ക് 10 ലക്ഷം രൂപയും അല്ലു സമ്മാനമായി നല്‍കി.

ഫഹദിന്റെ (Fahadh Faasil) ആദ്യ തെലുങ്ക് ചിത്രമാണ് 'പുഷ്പ' (Pushpa). ചിത്രത്തില്‍ പ്രതിനായകനായാണ് ഫഹദ് എത്തുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗം ഈ മാസം 17 ന് തിയറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ ട്രെയ്‌ലറിന്റെ ഒരു പ്രൊമോ കട്ട് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.26 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ ടീസറാണ് പുറത്ത് വന്നിരിക്കുന്നത്.

First published:

Tags: Google, Jai Bhim