മൈസൂര്‍ ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താനെതിരെ ഗുരുതര ആരോപണങ്ങളുമായി ബോളിവുഡ് ചിത്രം ‘ടിപ്പു’വിന്‍റെ മോഷന്‍ പോസ്റ്റര്‍. കരിതേച്ച് വികൃതമാക്കിയ നിലയിലുള്ള ടിപ്പു സുല്‍ത്താന്‍റെ മുഖമാണ് പോസ്റ്ററില്‍ കാണുന്നത്. ‘മതഭ്രാന്തനായ സുല്‍ത്താന്‍’എന്ന ടാഗ് ലൈനോടുകൂടി പുറത്തിറങ്ങിയ മോഷന്‍ പോസ്റ്ററില്‍ അതീവ ഗുരുതരമായ ആരോപണങ്ങളാണ് ടിപ്പുവിനെതിരെ അണിയറ പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്.
എണ്ണായിരത്തോളം ക്ഷേത്രങ്ങളും 27 പള്ളികളും ടിപ്പു തകര്‍ത്തുവെന്നും 4 മില്ല്യണോളം ഹിന്ദുക്കളെ ഇസ്ലാമിലേക്ക് മതം മാറ്റിച്ച് ബീഫ് കഴിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും അണിയറ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
ഒരു ലക്ഷത്തോളം ഹിന്ദുക്കളെ ടിപ്പു സുല്‍ത്താന്‍ തടവിലാക്കിയെന്നും രണ്ടായിരത്തോളം ബ്രാഹ്മണ കുടുംബങ്ങളെ കോഴിക്കോട് നിന്ന് നീക്കം ചെയ്തുവെന്നും മോഷന്‍ പോസ്റ്ററില്‍ പറയുന്നു. ഇറോസ് ഇന്റർനാഷണലും രശ്മി ശർമ്മ ഫിലിംസും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ‘പി.എം. നരേന്ദ്ര മോദി’, ‘ബാൽ ശിവജി’ എന്നീ ചിത്രങ്ങൾ നിർമ്മിച്ച സന്ദീപ് സിങ്ങും ഒപ്പം രശ്മി ശർമ്മയും ചേർന്നാണ് ‘ടിപ്പു’ വിന്‍റെ നിർമ്മാണം.
‘കേരള സ്റ്റോറി’ സാങ്കൽപ്പികം; ചിത്രം പ്രദർശിപ്പിക്കുന്നതുകൊണ്ട് ഒന്നും സംഭവിക്കില്ലെന്ന് ഹൈക്കോടതി
ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. അതേസമയം, ചിത്രത്തിന്റെ മോഷൻ പോസ്റ്ററിനെതിരെ വിമർശനം ഉയരുന്നുണ്ട്. വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പങ്കുവെക്കുന്ന സിനിമ വിലക്കണമെന്നും സമൂഹമാധ്യമങ്ങളില്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bollywood film, Motion poster