• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഇരുമുടിക്കെട്ടും ചെങ്കൊടിയും ഇൻക്വിലാബും; ലാൽ ജോസിന്റെ നാൽപത്തിയൊന്നിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

നിമിഷ സജയൻ ആണ് ചിത്രത്തിലെ നായിക

News18 Malayalam | news18
Updated: October 12, 2019, 10:10 PM IST
ഇരുമുടിക്കെട്ടും ചെങ്കൊടിയും ഇൻക്വിലാബും; ലാൽ ജോസിന്റെ നാൽപത്തിയൊന്നിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി
നിമിഷ സജയൻ ആണ് ചിത്രത്തിലെ നായിക
News18 Malayalam | news18
Updated: October 12, 2019, 10:10 PM IST
ബിജു മോനോനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന നാല്‍പത്തിയൊന്നിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നിമിഷ സജയനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഇരുമുടിക്കെട്ടേന്തിയ ബിജു മേനോന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. പശ്ചാത്തലത്തിൽ ചെങ്കൊടി പാറിപ്പറക്കുന്നതും കാണാം.

തട്ടിന്‍പുറത്ത് അച്ചുതന്‍ എന്ന ചിത്രത്തിന് ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പി.ജി പ്രഗീഷ് ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ജി.പ്രജിത്ത്, അനുമോദ് ജോസ്, ആദര്‍ശ് നാരായണന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീതം-ബിജിബാല്‍, ഛായാഗ്രഹണം-എസ്.കുമാര്‍, എഡിറ്റിങ്-രഞ്ചന്‍ അബ്രഹാം.

Also Read- സാജൻ ബേക്കറിയിലൂടെ അജു വർഗീസ് തിരക്കഥാകൃത്താവുന്നു

ലാൽ ജോസിന്റെ 25ാമത്തെ ചിത്രമായ നാൽപത്തിയൊന്നിൽ ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രത്തിന്റെ തിരക്കഥ. കണ്ണൂരിലെ സാമൂഹ്യ ജീവിതം പശ്ചാത്തലമാകുന്ന സിനിമ ശബരിമലയുമായി ബന്ധപ്പെട്ടുള്ളതാണെന്നാണ് ടീസർ സൂചിപ്പിക്കുന്നത്.

ശക്തമായ ഇടത് മനോഭാവമുള്ള രണ്ട് ആളുകൾ ശബരിമല തീർത്ഥാടനത്തിനു പോകുന്നതിനോട് അനുബന്ധിച്ച് ചില പ്രശ്നങ്ങൾ ഉണ്ടാവുന്നതാണ് സിനിമയുടെ ഇതിവൃത്തം. എല്‍ ജെ ഫിലിംസാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്.



Loading...

First published: October 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...