മലയാള ചലച്ചിത്ര താരങ്ങളായ നരേൻ, ജോജു ജോർജ്, ഷറഫുദീൻ തുടങ്ങിയവർ പ്രധാനവേഷങ്ങൾ ചെയ്യുന്ന ചിത്രം 'അദൃശ്യം' മോഷൻ പോസ്റ്റർ പുറത്തിറങ്ങി.
സാക് ഹാരിസ് ആണ് ഈ ഡ്രാമ ത്രില്ലറിന്‍റെ സംവിധായകൻ. ആത്മീയ രാജൻ, കായൽ ആനന്ദി, അനു കൃതി വാസ് തുടങ്ങിയവയാണ് സിനിമയിലെ നായികമാര്‍.
യുഎൻ ഫിലിം ഹൗസ്, ജുവിസ് പ്രൊഡക്ഷൻസ്, എഎഎആര്‍ പ്രൊഡക്ഷൻസ് എന്നീ ബാനറുകള്‍ സംയുക്തമായി നിർമ്മിക്കുന്ന രണ്ടു ചിത്രങ്ങളിൽ ഒന്നാണ് ഈ ബിഗ് ബജറ്റ് മള്‍ട്ടി സ്റ്റാര്‍ സിനിമ.
ഒരേസമയം ഒന്നിലധികം ഭാഷകളിൽ സിനിമ ചിത്രീകരിക്കും. അതേക്കുറിച്ച് സംവിധായകൻ പറയുന്ന വാക്കുകൾ ഇങ്ങനെ: "ഡബ് ചെയ്താൽ സിനിമയുടെ ആത്മാവ് നഷ്‌ടപ്പെടും എന്ന പൊതുവായ കാഴ്ചപ്പാടാണ് എന്റേതും. കഥയ്ക്ക് ചേരുന്ന അന്തരീക്ഷം ചെന്നൈ ആണ്. അതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തത്," സംവിധായകൻ പറഞ്ഞു.
![]()
ഇതേ ബാനറിൽ ഒരുങ്ങുന്ന തമിഴ് ചിത്രത്തിൽ നരെയ്‌നോട് ഒപ്പം പരിയേറും പെരുമാളിലൂടെ ശ്രദ്ധ നേടിയ കതിർ - ആനന്ദി ജോഡി പ്രാധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രഞ്ജിൻ രാജാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. തെന്നിന്ത്യയിലെ ഒട്ടനവധി പ്രധാന താരങ്ങള്‍ സിനിമയുടെ ഭാഗമാകുന്നുണ്ട്.
തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളായ പ്രതാപ് പോത്തൻ, ജോൺ വിജയ്, മുനിഷ്കാന്ത്, സിനിൽ സൈൻയുദീൻ, വിനോദിനി, അഞ്ജലി റാവു തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളായുണ്ട്.
ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലായാണ് സിനിമയുടെ ആദ്യഘട്ട ചിത്രീകരണം നടക്കുന്നത്. തെന്നിന്ത്യയിലെ ഏറ്റവും മികച്ച അണിയറപ്രവർത്തകരാണ് സിനിമയുടെ പിന്നണിയിൽ അണിനിരക്കുന്നത്.
Also read: 'കൊലചെയ്തിട്ടും കുറ്റബോധമില്ലാത്ത മുസ്ലിമും ഹിന്ദുവുമൊക്കെ ഒരേ നാണയത്തിന്റെ രണ്ടുവശങ്ങള്‍'; കുരുതിയെക്കുറിച്ച് ശ്രീജിത്ത് പണിക്കര്ആമസോണ് പ്രൈമിലൂടെ റിലീസായ പൃഥ്വിരാജ് ചിത്രമായ കുരുതിയെക്കുറിച്ച് പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കര്‍. ചിത്രത്തില്‍ മികച്ച് നിന്നത് റോഷനും മാമക്കോയയും നസ്‌ലനും ആണെന്ന് ശ്രീജിത്ത് പറയുന്നു. എന്നാല്‍ പൃഥ്വിരാജിന്റെ ലായിഖ് കഥാപാത്രം പല രംഗങ്ങളിലും എസ്രയിലെ കഥാപാത്രമായിപ്പോയെന്ന് ശ്രീജിത്ത് പറഞ്ഞു.
എത്രവലിയ സംഘട്ടനം നടന്നാലും പ്രധാന നടന്റെ തലമുടി ഉഴപ്പരുതെന്ന സാമാന്യ നിയമം ഈ ചിത്രത്തിലും മാറിയിട്ടില്ലെന്ന് ശ്രീജിത്ത് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആയിരുന്നു ശ്രീജിത്തിന്റെ പ്രതികരണം. ചെറിയ കാര്യങ്ങളില്‍ ഉണ്ടായ സൂക്ഷ്മത വലിയ കാര്യങ്ങളില്‍ ഉണ്ടായിട്ടില്ലെന്ന് ശ്രീജിത്ത് പറയുന്നു.
വെറുപ്പിനും വഴക്കിനും പോകുകയെന്ന ചരിത്രം പുതിയതല്ലെന്നും അതിന് പഴമ ഉണ്ടാവില്ലെന്നും പറഞ്ഞുവക്കുന്നത് ഒരു സന്ദേശമല്ല യാഥാര്‍ഥ്യമാണെന്ന് ശ്രീജിത്ത് പറഞ്ഞു.
Summary: Motion poster of Adrishyam movie starring Narain, Joju George and Sharafudeen released. The film is simultaneously being shot in more than one languages including Malayalam. The movie has three female leads on boardഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.