ബോളിവുഡ് താരങ്ങളായ മൗനി റോയിയും (Mouni Roy) മൃണാള്‍ താക്കൂറും (Mrunal Thakur) ഇപ്പോള്‍ ഖത്തറിലെ ദോഹയിലാണ് ഉള്ളത്. എഫ്1 ടൂര്‍ണമെന്റില്‍ ഫുട്ബോള്‍ ഐക്കണ്‍ ഡേവിഡ് ബെക്കാമുമായി (David Beckham) കണ്ടുമുട്ടിയിരിക്കുകയാണ് ഇരുവരും. ഫുട്ബോൾ ഇതിഹാസത്തെ കണ്ടുമുട്ടിയ ആവേശം പങ്കിടാന്‍ അദ്ദേഹത്തിനൊപ്പമുള്ള ചിത്രങ്ങള്‍ ഇരുവരും തങ്ങളുടെ ഇന്‍സ്റ്റഗ്രാം (instagram) അക്കൗണ്ടുകളില്‍ പങ്കുവെച്ചിട്ടുണ്ട്.
മൃണാള്‍ ഡേവിഡ് ബെക്കാമിനൊപ്പമുള്ള സെല്‍ഫിയോടൊപ്പം ഒരു നീണ്ട കുറിപ്പും പങ്കിട്ടിട്ടുണ്ട്. 'ഇത് സംഭവിച്ചു! എക്കാലത്തെയും മികച്ച രാത്രി, നിങ്ങള്‍ക്ക് അസൂയ തോന്നുന്നുണ്ടോ?' എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്. ചിത്രം പങ്കുവെച്ചതിനു പിന്നാലെ നിരവധി കമന്റുകളാണ് താരത്തിന് ലഭിച്ചത്. രണ്‍വീര്‍ സിംഗ് ഡേവിഡിനെ 'സെക്സ് ഗോഡ്' എന്നാണ് വിളിച്ചത്. കിഷ്വര്‍ മര്‍ച്ചന്റും അഭിമന്യു ദസ്സാനിയും നടന് ദുല്‍ഖര്‍ സല്‍മാനും ചിത്രത്തിന് താഴെ കമന്റുകളുമായി എത്തി.
മൗനി റോയിയും അദ്ദേഹത്തോടൊപ്പമുള്ള ചിത്രം പങ്കുവെച്ചു. '' ഇപ്പോൾ എന്താണ് സംഭവിച്ചത്!'' എന്ന കുറിപ്പോടെയാണ് മൗനി ഫോട്ടോ പങ്കുവെച്ചത്. കറുത്ത നിറത്തിലുള്ള ഷോര്‍ട്ട് ഡ്രെസും ഹീല്സുമിട്ടാണ് മൗനി ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.
രണ്‍വീര്‍ ഒരു ഫയര്‍ ഇമോജിയോടൊപ്പം '`ഓഓ' എന്നാണ് മൌനിയുടെ ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. അനിത ഹസ്സാനന്ദാനി, ദിഷ പര്‍മര്‍, അനുഷ ദണ്ഡേക്കര്‍ എന്നിവരും ചിത്രത്തിനു താഴെ കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. തികച്ചും അതിശയിപ്പിക്കുന്നത് എന്നാണ് ഒരു ആരാധകന് ചിത്രത്തിനോട് പ്രതികരിച്ചത്. 'നിങ്ങള്‍ വളരെ ഭാഗ്യവതിയാണ്, ഒരുപാട് അസൂയ തോന്നുന്നു എന്നിങ്ങനെ മറ്റ് പല ആരാധകരും ചിത്രത്തിന് താഴെ കമന്റ് ചെയ്തു.
ഡേവിഡ് ബെക്കാമിനെ കണ്ടുമുട്ടിയതിലുള്ള സന്തോഷം പങ്കുവെയ്ക്കാന്‍ മൃണാല്‍ ഒരു കാന്‍ഡിഡ് വീഡിയോയും പങ്കുവെച്ചു. അവളും മൗനിയും നിര്‍ത്താതെ ചിരിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. 'ഡേവിഡ് ബെക്കാമിനൊപ്പം ഒരു ചിത്രം ലഭിച്ചതിന് ശേഷമുള്ള ഞങ്ങള്‍' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്.
ഫര്ഹാന് അക്തറിന്റെ തൂഫാന് എന്ന ചിത്രത്തിലാണ് മൃണാല്‍ അവസാനമായി അഭിനയിച്ചത്. നെറ്റ്ഫ്ളിക്സില്‍ കാര്‍ത്തിക് ആര്യന് അഭിനയിച്ച ധമാക്കയിലും താരത്തെ കാണാം. ഷാഹിദ് കപൂര്‍ നായകനാകുന്ന ജേഴ്സി, ആംഖ് മിച്ചോളി, പിപ്പ, തടം റീമേക്ക് എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് മൃണാളിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്.
മൃണാള്‍ തന്റെ പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രമായ 'ആംഖ് മിച്ചോളി'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നു. അഭിമന്യു ദസ്സാനി, പരേഷ് റാവല്‍, ശര്‍മന്‍ ജോഷി, ദിവ്യ ദത്ത, അഭിഷേക് ബാനര്‍ജി, ദര്ശന് ജരിവാല, ഗ്രുഷ കപൂര്‍, വിജയ് റാസ് എന്നിവർ അഭിനയിക്കുന്ന ചിത്രം 2022 മെയ് 13 ന് തിയേറ്ററുകളിലെത്തും.
അടുത്തിടെ ഗോവയില്‍ നടന്ന ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍ മൗനി പ്രകടനം നടത്തിയിരുന്നു. മേഡ് ഇന്‍ ചൈനയില്‍ രാജ്കുമാര് റാവുവിനൊപ്പമാണ് മൗനി അവസാനമായി അഭിനയിച്ചത്. പിന്നീട്, ZEE5-ലെ ലണ്ടന്‍ കോണ്‍ഫിഡന്‍ഷ്യല്‍ എന്ന സിനിമയിലും അവര്‍ അഭിനയിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.