• HOME
  • »
  • NEWS
  • »
  • film
  • »
  • Mouni Roy | കോവിഡ് വ്യാപനം; വിവാഹത്തിന് അതിഥികളുടെ എണ്ണം വെട്ടിച്ചുരുക്കി മൗനി റോയ്; RT-PCR പരിശോധന നിർബന്ധം

Mouni Roy | കോവിഡ് വ്യാപനം; വിവാഹത്തിന് അതിഥികളുടെ എണ്ണം വെട്ടിച്ചുരുക്കി മൗനി റോയ്; RT-PCR പരിശോധന നിർബന്ധം

സഹപ്രവർത്തകരെയോ സുഹൃത്തുക്കളെയോ മൗനി റോയ് വിവാഹത്തിന് ക്ഷണിച്ചേക്കില്ല എന്നാണ് റിപ്പോർട്ട്

മൗനി റോയ്

മൗനി റോയ്

  • Share this:
    'നാഗിൻ' എന്ന ടെലിവിഷൻ പരമ്പരയിലൂടെ ജനമനസുകളിൽ സ്ഥാനം പിടിച്ച നടിയാണ് മൗനി റോയ് (Mouni Roy). ജനുവരി 27 ന് മലയാളിയായ സൂരജ് നമ്പ്യാരെ (Suraj Nambiar) താരം വിവാഹം കഴിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. വിവാഹാഘോഷങ്ങൾക്കായി താരം വലിയ തയ്യാറെടുപ്പുകൾ നടത്തുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ കോവിഡ് 19 (Covid 19) രോഗബാധിതരുടെ എണ്ണം ദിനപ്രതി വർധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിവാഹത്തിന് ക്ഷണിക്കുന്ന അതിഥികളുടെ എണ്ണം വെട്ടിക്കുറച്ചിരിക്കുകയാണ് താരം. ഗോവയിൽ (Goa) വെച്ചാണ് താരത്തിന്റെ വിവാഹം എന്നാണ് റിപ്പോർട്ട്.

    കോവിഡ് 19 മഹാമാരിയുടെ മൂന്നാം തരംഗം രാജ്യത്തെ വലിയ രീതിയിൽ ബാധിച്ചു കൊണ്ടിരിക്കുകയാണ്. ഈ സമയത്ത് വിവാഹം നടത്തുമ്പോൾ അതിഥികളുടെ എണ്ണം ചുരുക്കേണ്ടതുണ്ട്. 50 പേർക്ക് മാത്രമേ മൗനിയുടെയും സൂരജിന്റെയും താര വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ കഴിയുകയുള്ളൂ. മാത്രമല്ല വിവാഹത്തിനായി എത്തുന്നവരെല്ലാം നിർബന്ധമായും RT-PCR ടെസ്റ്റ് നടത്തണമെന്നും താരം നിർദ്ദേശിച്ചിട്ടുണ്ട്. സഹപ്രവർത്തകരെയോ സുഹൃത്തുക്കളെയോ മൗനി റോയ് വിവാഹത്തിന് ക്ഷണിച്ചേക്കില്ല എന്നാണ് റിപ്പോർട്ട്. അടുത്ത കുടുംബാംഗങ്ങൾ മാത്രമായിരിക്കും വിവാഹത്തിൽ പങ്കെടുക്കുക. വിവാഹത്തിനെത്താൻ കഴിയാത്തവർക്ക് വേണ്ടി മൗനി റോയ് പിന്നീട് മുംബൈയിൽ ഒരു വിരുന്ന് സംഘടിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

    രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളോടെയാണ് താരസുന്ദരി മൗനി റോയിയുടെ വിവാഹം നടക്കുക. ഗോവയിൽ ജനുവരി 27 ന് ബീച്ച് വെഡ്ഡിംഗ് ആണ് ഒരുക്കിയിരിക്കുന്നത്. ബംഗാളി ആചാര പ്രകാരമായിരിക്കും വിവാഹത്തിന്റെ ചടങ്ങുകൾ നടക്കുക. സൗത്ത് ഗോവയിൽ ഒരു പഞ്ചനക്ഷത്ര ഹോട്ടൽ മൗനിയുടെ വിവാഹത്തിനായി ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വാർത്തകൾ. തൂവെള്ള നിറം ആണ് മൗനിയുടെയും സൂരജ് നമ്പ്യാരുടെയും വിവാഹത്തിന്റെ തീം കളറായി ഒരുക്കിയിരിക്കുന്നത്. വിവാഹ വേദിയും താമസ സ്ഥലങ്ങളുമടക്കം വെള്ള നിറത്തിൽ ആണ് അലങ്കരിക്കുന്നത്.

    ബിഗ് സ്ക്രീനിൽ 'വെല്ലെ’ എന്ന ചിത്രത്തിലാണ് മൗനി റോയി അവസാനമായി അഭിനയിച്ചത്. 2022 സെപ്തംബർ 9 ന് റിലീസ് ചെയ്യാനിരിക്കുന്ന അയൻ മുഖർജിയുടെ ബ്രഹ്മാസ്ത്രയിലാണ് മൗനി അടുത്തതായി അഭിനയിക്കുന്നത്. സയൻസ് ഫിക്ഷൻ ഡ്രാമയായ ചിത്രത്തിൽ ആലിയ ഭട്ട്, രൺബീർ കപൂർ, അമിതാഭ് ബച്ചൻ, ഡിംപിൾ കപാഡിയ, നാഗാർജുന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിൽ മൗനി റോയി നെഗറ്റീവ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. 2022 വളരെയധികം പ്രതീക്ഷയുള്ള വർഷമാണെന്നും പുതിയ പ്രോജക്ടുകളുടെ വിവരങ്ങൾ ഉടനെ അറിയിക്കുമെന്നും താരം വെളിപ്പെടുത്തിയിരുന്നു.

    Summary: Mouni Roy and Suraj Nambiar have reportedly reduced her wedding guest list and will also ask guests to present their RT-PCR reports amid the Covid scare. The wedding is likely to take place in Goa in the presence of close friends and relatives
    Published by:user_57
    First published: