• HOME
  • »
  • NEWS
  • »
  • film
  • »
  • ബ്രഹ്മപുരം തീപിടിത്തം സിനിമയാകുന്നു; 'ഇതുവരെ'യില്‍ നായകന്‍ കലാഭവന്‍ ഷാജോണ്‍

ബ്രഹ്മപുരം തീപിടിത്തം സിനിമയാകുന്നു; 'ഇതുവരെ'യില്‍ നായകന്‍ കലാഭവന്‍ ഷാജോണ്‍

ഫിലിം ചേമ്പര്‍ സെക്രട്ടറിയായ  അനിൽ തോമസാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്.

  • Share this:

    കേരളമൊട്ടാകെ ചര്‍ച്ചയായ കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തം സിനിമയാകുന്നു. കലാഭവൻ ഷാജോൺ നായകനാകുന്ന ചിത്രത്തിന് ‘ഇതുവരെ’ എന്നാണ് പേരിട്ടിരിക്കുന്നത്. ഫിലിം ചേമ്പര്‍ സെക്രട്ടറിയായ  അനിൽ തോമസാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. സിനിമയുടെ ചിത്രീകരണം മറയൂരിൽ ആരംഭിച്ചു. ബ്രഹ്മപുരം മാലിന്യ  പ്ലാന്റിലെ തീപിടിത്തത്തെതുടർന്ന് പ്ലാന്റിനെ ചുറ്റിപറ്റി ജീവിക്കുന്ന ഒരു കുടുംബത്തിലെ അംഗങ്ങൾക്കുണ്ടാകുന്ന രൂക്ഷമായ ആരോഗ്യപ്രശ്നങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം.

    നോട്ടുനിരോധനത്തെ ന്യായീകരിച്ചവരെയും ബ്രഹ്മപുരത്തെ ന്യായീകരിച്ചവരെയും ഒരു പോലെയാക്കി ആഷിക് അബു

    ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ആദ്യം മുതലുള്ള പ്രശ്നങ്ങളും പിന്നീടുണ്ടായ തിപിടിത്തവും പുക വ്യാപനവും അടക്കമുള്ള  സംഭവ വികാസങ്ങളെക്കുറിച്ച്ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. നിരവധി പുരസ്‌കാരങ്ങൾക്ക് അർഹമായ ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിന്റെ സംവിധായകനായ അനിൽ തോമസ് തന്നെയാണ്  സിനിമയുടെയും രചനയും സംവിധാനവും നിർവഹിക്കുന്നത്.  ടൈറ്റസ് പീറ്റർ ആണ് നിർമാണം.

    Published by:Arun krishna
    First published: