പി.കെ. ഡാനിഷ് അഥവാ 'ലയണൽ' ഡാനി എന്ന് പറഞ്ഞാൽ സ്പോർട്സ് പ്രേമികൾക്ക് പരിചയമുണ്ടാവും. രണ്ട് മാസങ്ങൾക്ക് മുൻപ് സീറോ-ആംഗിൾ ഗോൾ അടിച്ച് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു ഈ പത്ത് വയസ്സുകാരൻ. പേരിന് പിന്നിൽ ചാർത്തിക്കിട്ടിയ ഫുട്ബോൾ കളിക്കാരനെ പോലെ കളിയിൽ മാത്രമല്ല, ജീവിതത്തിലും 'ഡാനി ഹീറോ ഡാ' എന്ന് ആരും പറഞ്ഞുപോകും.
തന്റെ കായിക മികവിന് ലഭിച്ച സമ്മാന തുകയെല്ലാം ചേർത്ത് വച്ചാണ് ഡാനി ഒരു നല്ല തുക കോഴിക്കോട് ജില്ലാ കളക്ടർ സാംബശിവ റാവുവിന് കൈമാറിയത്. 31,500 രൂപയുണ്ടായിരുന്നു കുഞ്ഞു മെസ്സിയുടെ സമ്പാദ്യത്തിൽ. തന്റെ കുടുക്കയിലെ നിക്ഷേപവും ചേർത്താണ് ഡാനി കോവിഡ് ദുരിതാശ്വാസ സംഭാവനയായി നൽകിയത്. കളക്ടർക്ക് ചെക്ക് കൈമാറുകയായിരുന്നു.
ഡാനിയുടെ ഇമ്മിണിവലിയ മോഹം കൂടിയാണ് കോവിഡ് ദുരിതാശ്വാസത്തിനായി മാറ്റിവച്ചത്. അമ്മാവനൊപ്പം ചേർന്ന് ഒരു ടർഫ് നിർമ്മിക്കണമെന്നായിരുന്നു ഡാനി സ്വപ്നം കണ്ടിരുന്നത്. ആ തുകയാണ് ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാവാനായി ഡാനി നൽകിയത്.
ആന്റണി വർഗീസ് നായകനാവുന്ന 'ആനപ്പറമ്പിലെ വേൾഡ്കപ്പ്' എന്ന സിനിമയിൽ ഡാനിക്ക് ഒരു പ്രധാന വേഷമുണ്ട്.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.