നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള അഞ്ചാം ദിനത്തിലേക്ക്; 190ലധികം ചിത്രങ്ങൾ പ്രദർശിപ്പിച്ചു

  രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള അഞ്ചാം ദിനത്തിലേക്ക്; 190ലധികം ചിത്രങ്ങൾ പ്രദർശിപ്പിച്ചു

  12th IDSFFK enters day 5 | മേളയുടെ സമാപന ചടങ്ങ് ജൂൺ 26ന് കൈരളി തീയറ്ററിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

  IDSFFK

  IDSFFK

  • Share this:
   തിരുവനന്തപുരം: ഡോക്യുമെന്ററികൾക്കും ഹ്രസ്വചലച്ചിത്രങ്ങൾക്കും പൊതു ഇടമൊരുക്കി രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള അഞ്ചാം ദിനത്തിലേക്ക്. വിവിധ വിഭാഗങ്ങളിലായി 190ലധികം ചിത്രങ്ങളുടെ പ്രദർശനം കഴിഞ്ഞപ്പോൾ സെൽഫി, ദി ഡിസ്പൊസസ്സ്ഡ്, പീകോക്ക് പ്ല്യൂം, കോറൽ വുമൺ, മീറ്റിങ് ഗോർബച്ചേവ്, ദി ബ്ലൂ പെൻസിൽ, നമ്പി ദി സയന്റിസ്റ്റ് തുടങ്ങിയ ചിത്രങ്ങൾ പ്രേക്ഷക പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി. ആനിമേഷൻ, മ്യൂസിക് വീഡിയോ, ക്യൂറേറ്റഡ് പാക്കേജ് എന്നിവയും മേളയിലെ ഇഷ്ടവിഭാഗങ്ങളായി.

   ലോങ് ഡോക്യുമെന്ററി, ഷോർട്ട് ഡോക്യുമെന്ററി, ഷോർട്ട് ഫിക്ഷൻ, ക്യാമ്പസ് ഫിലിം വിഭാഗങ്ങളിലായി നാൽപ്പതോളം ചിത്രങ്ങളുടെ പ്രദർശനം പൂർത്തിയായി. പരിസ്ഥിതി, കാർഷിക മേഖല, ചരിത്രം, ലിംഗസമത്വം, ദുരഭിമാനക്കൊല, അതിജീവന കഥകൾ എന്നിങ്ങനെ ചിത്രങ്ങളിലെ വിഷയവൈവിധ്യം കൊണ്ടും മേള വ്യത്യസ്തമായി. ലോങ്, ഷോർട്ട്, ഷോർട്ട് ഫിക്ഷൻ ഫോക്കസ് വിഭാഗങ്ങളിലെ ചിത്രങ്ങളുടെ പ്രദർശനം ജൂൺ 25ന് പൂർത്തിയാകും. ക്യൂറേറ്റഡ് പാക്കേജിലെ സിനിമ ഓഫ് റെസിസ്റ്റൻസ്, ആർക്കൈവ് അസ് മെമ്മറി, ഹോമേജ് വിഭാഗം, മത്സര വിഭാഗത്തിലെ ക്യാമ്പസ് ഫിലിം എന്നിവയുടെയും പ്രദർശനം ജൂൺ 25ന് പൂർത്തിയാകും.

   Read: തിരുവനന്തപുരത്തെ മേളയിൽ നിന്നും ഓസ്കറിനായി മത്സരിക്കുന്ന ആ ചിത്രം ഏതാവും?

   മുതിർന്ന മാധ്യമ പ്രവർത്തകൻ പി.സായ്നാഥിന്റെ ശരത്ചന്ദ്രൻ അനുസ്മരണ പ്രഭാഷണം രാജ്യത്തെ കാർഷിക മേഖലയുടെ പ്രതിസന്ധികളെയും കർഷകാത്മഹത്യകളുടെ ഞെട്ടിക്കുന്ന വിവരങ്ങളെയും തുറന്നു കാട്ടുന്നതായിരുന്നു. മേളയുടെ വിവിധ ദിവസങ്ങളിലായി നടന്ന ഇൻ കോൺവർസേഷനിൽ ജൂറി അംഗങ്ങളായ മഞ്ജു ബോറ, സഞ്ജയ് കക്ക്, ആൻഡ്രിയ ഗുസ്മാൻ എന്നിവർ സംസാരിച്ചു. മീറ്റ് ദി പ്രസ്സ്, ഫേസ് ടു ഫേസ് എന്നീ പരിപാടികളും മേളയുടെ ഭാഗമായിരുന്നു. ഫിപ്രസ്കിയുമായി ചേർന്ന് 'ഡോക്യുമെന്ററികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ നിരൂപകരുടെ പങ്ക് ' എന്ന വിഷയത്തിൽ ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച സെമിനാറിൽ അമൃത് ഗoഗർ, സി.എസ് വെങ്കിടേശ്വരൻ, നമ്രത ജോഷി, പ്രിയ തുവശ്ശേരി, ജി.പി രാമചന്ദ്രൻ, വി.കെ ജോസഫ് എന്നിവർ പങ്കെടുത്തു.

   ജൂൺ 26ന് അവസാനിക്കുന്ന മേളയിലെ ലോങ് ഡോക്യുമെന്ററി വിഭാഗത്തിലെ മികച്ച ചിത്രത്തിന് രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവും, മികച്ച രണ്ടാമത്തെ ചിത്രത്തിന് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരവും ഷോർട്ട് ഡോക്യുമെന്ററി വിഭാഗത്തിലെ മികച്ച ചിത്രത്തിന് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും രണ്ടാമത്തെ ചിത്രത്തിന് അൻപതിനായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരവും ലഭിക്കും. മേളയിലെ മികച്ച ഷോർട്ട് ഫിക്ഷൻ ചിത്രത്തിന് രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും രണ്ടാമത്തെ ചിത്രത്തിന് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരവും മേളയിലെ മികച്ച ക്യാമ്പസ് ചിത്രത്തിന് 50,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരവും ലഭിക്കും. മികച്ച ഡോക്യുമെന്ററി ഛായഗ്രാഹകന് നവ്റോസ് കോൺട്രാക്ടർ ഏർപ്പെടുത്തിയിട്ടുള്ള 15,000 രൂപയും പ്രശസ്തിപത്രവും സമ്മാനിക്കും. രണ്ട് ലക്ഷം രൂപയും ഫലകവുമടങ്ങുന്ന ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം സംവിധായിക മധുശ്രീ ദത്തയ്ക്ക് മേളയുടെ സമാപന ചടങ്ങിൽ സമ്മാനിക്കും.

   കലാമൂല്യമുള്ള ചലച്ചിത്രങ്ങൾക്ക് മാത്രമല്ല, ഡോക്യുമെന്ററികൾക്കും ഹ്രസ്വചിത്രങ്ങൾക്കും പ്രേക്ഷകരിലേക്കെത്താനാകുമെന്നും ഭാഷയുടെ അതിർവരമ്പുകളില്ലാതെ തന്നെ ജീവിതങ്ങളെയും സമകാലിക പ്രസക്തിയുള്ള വിഷയങ്ങളെയും അവതരിപ്പിക്കാനാകുമെന്നും എന്ന സന്ദേശമാണ് മേള പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചത്. മേളയുടെ സമാപന ചടങ്ങ് ജൂൺ 26ന് കൈരളി തീയറ്ററിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

   First published:
   )}