എന്നും താരങ്ങളെ ഹൃദയത്തോട് ചേർത്ത് വച്ച് കയ്യടിച്ച ചരിത്രമാണ് തിരുവനന്തപുരത്തിന് പറയാനുള്ളത്. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് എന്ന് വേണ്ട തമിഴ് സിനിമയിലെ രജിനിക്കും, വിജയ്ക്കും സൂര്യക്കും വരെ ഇവിടെ ഫാൻസ് അസോസിയേഷൻ ഉണ്ട്. പക്ഷെ ഇവിടെ എടുത്തു പറയേണ്ടത് മമ്മൂട്ടി ഫാന്സിനെപ്പറ്റിയാണ്. 143 അടിയിൽ കൂറ്റൻ മധുരരാജാ കട്ട്ഔട്ട് ഉയർന്നിരിക്കുന്നത് തിരുവനന്തപുരത്തെ ആറ്റിങ്ങൽ ടൗണിലാണ്. എന്നാൽ രസം അതല്ല, മറ്റൊരു സിനിമയാണ് മമ്മൂട്ടിയുടെ ഈ പടുകൂറ്റൻ കട്ട്ഔട്ട് സ്പോൺസർ ചെയ്തതെന്നാണ്.
മലയാള സിനിമ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു സിനിമയുടെ പ്രൊമോഷന് വേണ്ടി മറ്റൊരു സിനിമ ടീം കട്ട് ഔട്ട് ഒരുക്കിയത്. മമ്മൂട്ടിയുടെ മധുരരാജ സിനിമയ്ക്ക് വേണ്ടി ഒരു മലയാള സിനിമ താരത്തിന് വെക്കുന്ന ഏറ്റവും വലിയ കട്ട്‌ഔട്ട് (143 ft) പ്രമുഖർ ടീമും ആറ്റിങ്ങൽ മമ്മൂട്ടി ഫാൻസും ചേർന്നാണ് സ്ഥാപിച്ചത്. പ്രമുഖർ സിനിമയുടെ പ്രൊഡ്യൂസറും ആറ്റിങ്ങൽ മമ്മൂട്ടി ഫാൻസ് പ്രസിഡന്റുമായ ആസിഫ് സുബൈർ ആണ് കട്ട്‌ഔട്ട് സ്പോൺസർ ചെയ്തിരിക്കുന്നത്. ചിത്രം 20 കോടി ക്ലബ്ബിൽ കയറിയത്തിന്റെ ഭാഗമായി കേക്ക് മുറിച്ചു ആഘോഷവും ഉണ്ടായിരുന്നു. ആഘോഷങ്ങൾക് ഒടുവിൽ മമ്മൂട്ടിയുടെ തന്നെ ബിലാലിന്റെ 200ft കട്ട്‌ഔട്ട് ആസിഫ് സുബൈർ സ്പോൺസർ ചെയ്യുന്നതായി അന്നൗൻസ് ചെയ്തു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.