• HOME
  • »
  • NEWS
  • »
  • film
  • »
  • സെലിബ്രിറ്റിക്കായി ഈ വേഷം നിർമ്മിക്കാൻ വേണ്ടി വന്നത് 1500 മണിക്കൂർ, അത് ധരിച്ചതാരെന്നറിയണ്ടേ?

സെലിബ്രിറ്റിക്കായി ഈ വേഷം നിർമ്മിക്കാൻ വേണ്ടി വന്നത് 1500 മണിക്കൂർ, അത് ധരിച്ചതാരെന്നറിയണ്ടേ?

1500 hours went behind the making of this celebrity gown for Met Gala |

ഗൗൺ നിർമ്മാണത്തിനിടെ

ഗൗൺ നിർമ്മാണത്തിനിടെ

  • Last Updated :
  • Share this:
    തയ്യൽക്കടയിൽ ഒരു കുപ്പായം തയ്ച്ചു കിട്ടാൻ എത്ര നാളെടുക്കും? ഇനി എത്രയൊക്കെ വൈകിച്ചാലും ഏറിയാൽ ഒരു മാസം. അത്ര തന്നെ. എന്നാൽ ഇവിടെ ഒരു ഗൗൺ നിർമ്മിച്ചെടുക്കാൻ വേണ്ടി വന്നത് ഒന്നും രണ്ടും ആഴച്ചകളൊന്നുമല്ല, 1500 മണിക്കൂറുകൾ ആണ്. അതായത് രണ്ടു മാസത്തിലധികം വേണ്ടി വന്നു എന്ന്. എന്നാൽ അതിന് ശേഷം സംഭവിച്ചതെന്തെന്നറിഞ്ഞോ? ആ വേഷമാണ് ഈ അടുത്ത ദിവസങ്ങളിൽ ഏറ്റവും അധികം ട്രോൾ ചെയ്യപ്പെട്ടത്. ന്യൂയോർക്കിലെ മെറ്റ് ഗാല പരിപാടിയിൽ നടി പ്രിയങ്ക ചോപ്ര ധരിച്ചെത്തിയ, ഏതാനും ദിവസങ്ങളായി ട്രോളുകൾക്കു പാത്രമായ ആ വേഷമാണിത്.



    ഡിസൈനർ മരിയ ഗ്രാസിയയുടെ ഡിയോർ സ്പ്രിങ് കളക്ഷനിലെ വസ്ത്രമാണ് ഇത്ര പണിപ്പെട്ട് ഈ സിനിമ താരത്തിനായി തയ്യാറാക്കപ്പെട്ടത്. ഇതിലെ ഓരോ ഊടും പാവും ഇഴചേർക്കുന്നത് വളരെ വ്യക്തമായി തന്നെ നിർമ്മാണ വിഡിയോയിൽ പ്രതിപാദിക്കുന്നുണ്ട്. ലൂയിസ് കരോൾ രചിച്ച ആലിസ് ഇൻ വണ്ടർലാൻഡ് ആണ് പ്രചോദനം.

    മെറ്റ് ഗാലായിലെ പ്രിയങ്ക ചോപ്ര


    നിലത്തിഴയുന്ന ഗൗണും അണിഞ്ഞു ഭർത്താവ് നിക്ക് ജോനസ്സിന്റെ കൈ പിടിച്ചു ന്യൂ യോർക്കിലെ മെറ്റ് ഗാല പരിപാടിയിൽ പങ്കെടുത്ത പ്രിയങ്ക ചോപ്രയെ എല്ലാരും ശ്രദ്ധിച്ചിരുന്നു. ഗൗണിലല്ല എല്ലാവരുടെയും നോട്ടം ആ തലമുടിയിലേക്കായിരുന്നു. പാറിപ്പറന്നു നിൽക്കുന്ന ഹെയർടൂ കൊണ്ട് മാത്രം ആ വലിയ വേദിയിലെ താരമായി പ്രിയങ്ക മാറി. പോരാത്തതിന് കേരളത്തിന് അകത്തും പുറത്തും പ്രിയങ്കയ്ക്ക് മേൽ ട്രോൾ വർഷം പെയ്തിറങ്ങി. ഇത് മൂന്നാം തവണയാണ് പ്രിയങ്ക മെറ്റ് ഗാലയുടെ റെഡ് കാർപെറ്റിലെത്തുന്നത്. ചാരവും മഞ്ഞയും പിങ്കും കളർന്ന ഗൗണായിരുന്നു പ്രിയങ്കയുടെ വേഷം. വൈറ്റ് സ്യൂട്ടായിരുന്നു നിക് ധരിച്ചത്.

    First published: