• HOME
  • »
  • NEWS
  • »
  • film
  • »
  • വിജയ് ബാബുവിന്റെ 19-ാമത്തെ ചിത്രം; ചിത്രീകരണം പയ്യന്നൂരിൽ

വിജയ് ബാബുവിന്റെ 19-ാമത്തെ ചിത്രം; ചിത്രീകരണം പയ്യന്നൂരിൽ

സുരാജ് വെഞ്ഞാറമൂടും, ബേസിൽ ജോസഫും, സൈജു കുറുപ്പും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിരഞ്ജനാ അനൂപ് ആണ് നായിക

വിജയ് ബാബു

വിജയ് ബാബു

  • Share this:
    വ്യത്യസ്ഥമായ മൂന്നു ചിത്രങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം വിജയ് ബാബുവിന്റെ (Vijay Babu) പത്തൊമ്പതാമത്തെ സിനിമയുടെ ചിത്രീകരണം ജൂലൈ 18 തിങ്കളാഴ്ച്ച പയ്യന്നൂരിൽ ആരംഭിച്ചു.

    പൂർണ്ണമായും ഒരു കോമഡി ചിത്രമെന്ന് സിനിമയെ വിശേഷിപ്പിക്കാം. സുരാജ് വെഞ്ഞാറമൂടും, ബേസിൽ ജോസഫും, സൈജു കുറുപ്പും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിരഞ്ജനാ അനൂപ് ആണ് നായിക. തൻവി റാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

    പത്തൊമ്പതാമതു ചിത്രം നവാഗതനായ ആദിത്യൻ ചന്ദ്രശേഖറാണ് സംവിധാനം ചെയ്യുന്നത്. ഏറെ വിജയം നേടിയ 'ഹൃദയം' എന്ന ചിത്രത്തിലെ ജോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ കൂടിയാണ് ആദിത്യൻ. ആവറേജ് അമ്പിളി എന്ന വെബ് സീരിയസ് ആദിത്യൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്തിട്ടുണ്ട്. സെബാസ്റ്റ്യൻ്റെ വെള്ളിയാഴ്ച്ച എന്ന വെബ് സീരിയലിനു തിരക്കഥ രചിക്കുകയും അതിൽ ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

    തിരക്കഥ, സംവിധാനം, അഭിനയം തുടങ്ങിയ മേഖലകളിലെല്ലാം തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ടാണ് ആദിത്യൻ തൻ്റെ ആദ്യ ഫീച്ചർ സിനിമയുടെ ചുക്കാൻ പിടിക്കുന്നത്.

    ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച 19 ചിത്രങ്ങളിൽ 15 ചിത്രങ്ങളുടേയും സംവിധായകർ പുതുമുഖങ്ങളാണ്.

    റോജിൻ തോമസ്, അനീഷ് അൻവർ, അഹമ്മദ് കബീർ, മിഥുൻ മാനുവൽ തോമസ്, നരണിപ്പുഴ ഷാനവാസ് എന്നിവർ ഈ പുതിയ സംവിധായകരിലെ പ്രധാനികളാണ്.

    ഉത്തര മലബാറിൻ്റെ ഗ്രാമീണ പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം. ഇനിയും നാമകരണം ചെയ്തിട്ടില്ലാത്തചിത്രം വളരെ സാധാരണക്കാരായ ഏതാനും പേരുടെ ജീവിതത്തെ കേന്ദ്രീകരിച്ചാണ് അവതരിപ്പിക്കുന്നത്. നാട്ടിലെ ഏതാനും കഥാപാത്രങ്ങൾ. അവർക്കിടയിൽ ഉണ്ടാകുന്ന ചില പ്രശ്നങ്ങൾ. ഇത് തികച്ചും രസകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നു.

    രാജേഷ് ശർമ്മ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരും തെരഞ്ഞെടുത്ത 25ഓളം പുതുമുഖങ്ങളും വേഷമിടുന്നു. ആദിത്യൻ ചന്ദ്രശേഖരനും, അർജുൻ നാരായണനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മനു മഞ്ജിത്ത്, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് ഇഫ്തി ഈണം പകർന്നിരിക്കുന്നു. ജിതിൻ സ്റ്റാൻസിലോസ് ഛായാഗ്രഹണവും ലിജോ പോൾ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം - ത്യാഗ്യ, മേക്കപ്പ് - സുധി, കോസ്റ്യൂം ഡിസൈൻ - സ്റ്റെഫി സേവ്യർ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - കെ.എം. നാസർ, പ്രൊഡക്ഷൻ മാനേജർ- കല്ലാർ അനിൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷിബു പന്തലക്കോട്, പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി. സുശീലൻ, പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ് - വിഷ്ണു രാജൻ.

    Summary: Shooting of Vijay Babu's 19th production, which is yet-to-be-titled begins in Payyannur. The film has actors Suraj Venjaramood, Basil Joseph, Saiju Kurup and Niranjana Anoop playing lead roles
    Published by:user_57
    First published: