ഒടിയൻ മുടിയഴിച്ച്‌ പാടുന്നു, മോഹൻലാലിൻറെ സ്വരത്തിൽ; ഒന്നരമണിക്കൂറിനുള്ളിൽ കണ്ടത് ഒന്നേമുക്കാൽ ലക്ഷംപേർ

news18india
Updated: December 5, 2018, 8:37 PM IST
ഒടിയൻ മുടിയഴിച്ച്‌ പാടുന്നു, മോഹൻലാലിൻറെ സ്വരത്തിൽ; ഒന്നരമണിക്കൂറിനുള്ളിൽ കണ്ടത് ഒന്നേമുക്കാൽ ലക്ഷംപേർ
  • Share this:
സന്തോഷം മുടിയഴിച്ചാടുന്ന പാട്ടുകൾ, ആനന്ദവും അനുരാഗവും ചേർത്ത് പിടിച്ചുള്ള പാട്ട്. ഒടിയൻ മാണിക്യനും പാടുകയാണ്. ഒടിയന്റെ രണ്ടാമത് ലിറിക്കൽ സോങ് പുറത്തിറങ്ങിയത് മോഹൻലാലിൻറെ ശബ്ദത്തിൽ. പുറത്തിറങ്ങി ഒന്നര മണിക്കൂറിനിടെ തന്നെ ഒന്നേമുക്കാൽ ലക്ഷം പേരാണ് യൂ ട്യൂബിൽ ഇതു കണ്ടത്.

ഏൻ ഒരുവൻ മുടിയഴിച്ചിങ് ആടണ്... എന്ന നാടൻ പാട്ടാണ് മോഹൻലാലിൻറെ ശബ്ദത്തിൽ കേൾക്കുന്നത്. അടുത്തിടെയിറങ്ങിയ ഡ്രാമയിലും ഗായകന്റെ റോൾ ലാൽ ഏറ്റെടുത്തിരുന്നു. പ്രഭാവർമയുടെ വരികൾക്ക് എം. ജയചന്ദ്രനാണ് സംഗീതം നൽകിയിരിക്കുന്നത്.ഹൃദയത്തിന്റെ ഭാഷയിൽ ഇവർക്ക് നന്ദി

ഒടിയന്റെ ഷൂട്ടിംഗ് വേളയിൽ ഒപ്പം നിന്ന് സഹായിച്ച പിന്നണി പ്രവർത്തകർക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറഞ്ഞു സംവിധായകൻ ശ്രീകുമാർ മേനോൻ. "ഷൂട്ട് ദിവസങ്ങളിൽ ലൊക്കേഷനിൽ എത്തുക ഈ മുഖങ്ങൾ കണ്ടുകൊണ്ടായിരുന്നു. ചുട്ടുപൊള്ളുന്ന വാരണാസിയിൽ തുടങ്ങി തീപാറുന്ന പാലക്കാട്ടെ വേനൽ വരെ ഒടിയൻ ദിനങ്ങളിലെ ഞങ്ങളുടെ വിശപ്പും ദാഹവും അടക്കിയത് ഇവരാണെന്ന് പറഞ്ഞാൽ അതിശയോക്തി ആവില്ല. പ്രൊഡക്ഷൻ വിഭാഗത്തിലെ ഞങ്ങളുടെ ’അന്നദാതാക്കൾ’ ആയിരുന്നു ഇവരെല്ലാം. ഒരു കുടുംബമെന്നോണം ഓരോരുത്തരുടേയും ഇഷ്ടാനിഷ്ടങ്ങൾക്കൊത്ത് ഭക്ഷണവും മറ്റും സ്നേഹത്തോടെ വിളമ്പിയവർ, ഷൂട്ട് നടക്കുന്ന 146 ദിവസങ്ങളും ലൊക്കേഷനിൽ ആദ്യം എത്തി അവസാനം മടങ്ങിയവർ, ഞങ്ങളുടെ ഓണവും, വിഷുവും, പെരുന്നാളും, ഈസ്റ്ററുമൊക്കെ അവിസ്മരണീയമാക്കി തന്നവർ. ഹൃദയത്തിന്റെ ഭാഷയിൽ നന്ദി, നിങ്ങൾ ഓരോരുത്തരോടും." ശ്രീകുമാർ മേനോന്റെ പോസ്റ്റ് അവസാനിക്കുന്നു.

First published: December 5, 2018, 7:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading