നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 2 years of Dear Comrade|ഒരേ പോസ്റ്റും ഒരേ വാക്കുകളും പങ്കുവെച്ച് വിജയ് ദേവരകൊണ്ടയും രശ്മികയും

  2 years of Dear Comrade|ഒരേ പോസ്റ്റും ഒരേ വാക്കുകളും പങ്കുവെച്ച് വിജയ് ദേവരകൊണ്ടയും രശ്മികയും

  ഡിയർ കോമ്രേഡിന്റെ രണ്ടാം വാർഷികം ആഘോഷിച്ച് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും

   Dear Comrade

  Dear Comrade

  • Share this:
   ഡിയർ കോമ്രേഡിന്റെ രണ്ടാം വാർഷികം ആഘോഷിച്ച് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. 2019 ജുലൈ 26 നാണ് ഡിയർ കോമ്രേഡ് പുറത്തിറങ്ങിയത്. ചിത്രത്തിന്റെ രണ്ടാം വാർഷികം സോഷ്യൽമീഡിയയിലൂടെ ആഘോഷിച്ചിരിക്കുകായണ് പ്രിയതാരങ്ങൾ.

   ഭാരത് കമ്മ സംവിധാനം ചെയ്ത ചിത്രത്തിൽ ബോബി എന്ന നായക കഥാപാത്രത്തെയാണ് വിജയ് ദേവരകൊണ്ട അവതരിപ്പിച്ചത്. ലില്ലി എന്ന ക്രിക്കറ്റ് താരമായി രശ്മികയും വേഷമിട്ടു. ചിത്രത്തിലെ ഗാനങ്ങളും സൂപ്പർഹിറ്റായിരുന്നു. ലില്ലിയും ബോബിയും തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടവരാണെന്ന് പറയുകയാണ് വിജയിയും രശ്മികയും.   തങ്ങളുടെ മുഴുവൻ സമർപ്പിച്ച് പൂർത്തിയാക്കിയ സിനിമയാണ് ഡിയർ കോമ്രേഡ് എന്നാണ് ഇരുതാരങ്ങളും സോഷ്യൽമീഡിയയിൽ കുറിച്ചത്. ചിത്രത്തിലെ മനോഹര ദൃശ്യങ്ങൾ ചേർത്തൊരു വീഡിയോയും ഇരുവരും പങ്കുവെച്ചിട്ടുണ്ട്.


   തെലുങ്കിൽ ഒരുക്കിയ ചിത്രം, മലയാളം, തമിഴ്, കന്നഡ ഭാഷകളിൽ മൊഴിമാറ്റിയും പുറത്തിറങ്ങിയിരുന്നു. ഗീത ഗോവിന്ദം എന്ന ചിത്രത്തിലൂടെ യുവാക്കളുടെ ഇഷ്ട താര ജോഡികളാണ് വിജയ് ദേവരകൊണ്ടയും രശ്മികയും. ഡിയർ കോമ്രേഡിലൂടെ തെന്നിന്ത്യയ്ക്കപ്പുറം ബോളിവുഡിലും ആരാധകരെ സ്വന്തമാക്കാൻ ഇരു താരങ്ങൾക്കും കഴിഞ്ഞു.   ഇപ്പോൾ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് വിജയിയും രശ്മികയും. ലൈഗർ എന്ന ചിത്രത്തിൽ അനന്യ പാണ്ഡേയുടെ നായകനായാണ് ദേവരകൊണ്ടയുടെ ബോളിവുഡ് അരങ്ങേറ്റമെങ്കിൽ സിദ്ധാർത്ഥ് മൽഹോത്രയ്ക്കൊപ്പം മിഷൻ മജ്നുവിലാണ് രശ്മിക നായികയാകുന്നത്. കൂടാതെ അമിതാഭ് ബച്ചനൊപ്പമുള്ള ചിത്രത്തിലും രശ്മിക അഭിനയിക്കുന്നുണ്ട്.
   Published by:Naseeba TC
   First published: