• HOME
 • »
 • NEWS
 • »
 • film
 • »
 • Pathonpatham Noottandu | 'പത്തൊമ്പതാം നൂറ്റാണ്ട്' സിനിമയിലെ 21-ാമത്തെ ക്യാരക്റ്റർ പോസ്റ്റർ; ചാത്തനായി വിഷ്ണു ഗോവിന്ദ്

Pathonpatham Noottandu | 'പത്തൊമ്പതാം നൂറ്റാണ്ട്' സിനിമയിലെ 21-ാമത്തെ ക്യാരക്റ്റർ പോസ്റ്റർ; ചാത്തനായി വിഷ്ണു ഗോവിന്ദ്

21st character poster from the movie Pathonpatham Noottandu is here | കാർത്തികപ്പള്ളി അടിയാൻ കോളനിയിലെ ചാത്തനായി വിഷ്ണു ഗോവിന്ദ്

പത്തൊൻപതാം നൂറ്റാണ്ടിൽ വിഷ്ണു ഗോവിന്ദ്

പത്തൊൻപതാം നൂറ്റാണ്ടിൽ വിഷ്ണു ഗോവിന്ദ്

 • Last Updated :
 • Share this:
  കാർത്തികപ്പള്ളി അടിയാൻ കോളനിയിലെ ചാത്തനെയാണ് 'പത്തൊമ്പതാം നൂറ്റാണ്ട്' (Pathonpatham Noottandu) എന്ന് ചിത്രത്തിലെ 21-ാമത്തെ ക്യാരക്ടർ പോസ്റ്ററിലൂടെ പരിചയപ്പെടുത്തുന്നത്. പുതിയ തലമുറയിലെ നടൻ വിഷ്ണു ഗോവിന്ദനാണ് ചാത്തനെ അവതരിപ്പിക്കുന്നത്.

  അധസ്ഥിതർക്കു വേണ്ടി പോരാട്ടം നടത്തിയിരുന്ന സാഹസികനായ പോരാളി ആറാട്ടുപുഴ വേലായുധപ്പണിക്കരും പത്തൊൻപതാം നൂറ്റാണ്ടിൻെറ മദ്ധ്യകാലത്ത് തിരുവിതാംകൂറിനെ വിറപ്പിച്ചിരുന്ന തസ്കരവീരൻ കായംകുളം കൊച്ചുണ്ണിയും നേർക്കുനേർ കണ്ട അവസരം ചാത്തൻെറ ജീവിതത്തിലെ വലിയ വഴിത്തിരിവായിരുന്നു.

  രണ്ടു നൂറ്റാണ്ടു മുൻപ് ജീവിച്ചിരുന്ന അടിയാളനായ ചാത്തൻെറ മാനസികാവസ്ഥ ഉൾക്കൊണ്ട് അഭിനയിച്ച് ആ കഥാപാത്രത്തെ കാമ്പുള്ളതാക്കാൻ വിഷ്ണു എന്ന യുവനടൻ പ്രയത്നിച്ചിട്ടുണ്ട്. ശ്രീ ഗോകുലം മൂവീസ്സിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് വിനയൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ
  സിജു വിത്സൻ നായകനാവുന്നു.

  അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന, സുരേഷ് ക്യഷ്ണ, ടിനി ടോം, വിഷ്ണു വിനയ്, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, മുസ്തഫ,
  സുദേവ് നായര്‍, ജാഫര്‍ ഇടുക്കി, ചാലിപാല, ശരണ്‍, മണികണ്ഠന്‍ ആചാരി, സെന്തില്‍ കൃഷ്ണ, ഡോക്ടര്‍ ഷിനു, വിഷ്ണു ഗോവിന്ദ്, സ്പടികം ജോര്‍ജ്, സുനില്‍ സുഖദ, ജയന്‍ ചേര്‍ത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യന്‍, ആദിനാട് ശശി, മന്‍രാജ്, പൂജപ്പുര രാധാക്യഷ്ണന്‍, ജയകുമാര്‍, നസീര്‍ സംക്രാന്തി, ഹരീഷ് പേങ്ങന്‍, ഗോഡ്‌സണ്‍, ബിട്ടു തോമസ്, സിദ്ധ് രാജ്, ജെയ്‌സപ്പന്‍, കയാദു, ദീപ്തി സതി, പൂനം ബജ്വ, രേണു സൗന്ദര്‍, വര്‍ഷ വിശ്വനാഥ്, നിയ, മാധുരി ബ്രഗാന്‍സ, ശ്രീയ ശ്രീ, സായ് കൃഷ്ണ, തുടങ്ങി ഒട്ടേറെ താരങ്ങളും നൂറിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും അഭിനയിക്കുന്നു.

  ഛായാഗ്രഹണം- ഷാജികുമാർ. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക്
  എം. ജയചന്ദ്രന്‍ സംഗീതം പകരുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വി.സി. പ്രവീണ്‍, ബൈജു ഗോപാലന്‍, കൃഷ്ണമൂര്‍ത്തി, പ്രൊജക്ട് ഡിസൈനര്‍- ബാദുഷ, കലാസംവിധാനം- അജയന്‍ ചാലിശ്ശേരി, എഡിറ്റിങ്- വിവേക് ഹര്‍ഷന്‍, മേക്കപ്പ്- പട്ടണം റഷീദ്, കോസ്റ്റ്യും- ധന്യാ ബാലക്യഷ്ണന്‍, സൗണ്ട് ഡിസൈന്‍- സതീഷ്, സ്റ്റില്‍സ്- സലീഷ് പെരിങ്ങോട്ടുക്കര, പരസ്യകല- ഓള്‍ഡ് മോങ്ക്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രതീഷ് പാലോട്, അസോസിയേറ്റ് ഡയറക്ടര്‍- ഉബൈനി യൂസഫ്, അസിസ്റ്റന്റ് ഡയറക്ടര്‍- സംഗീത് വി.എസ്., അര്‍ജ്ജുന്‍ എസ്. കുമാര്‍, മിഥുന്‍ ബാബു സഞ്ജയ്, അജയ് റാം, ശരത്ത് എം.എസ്., അളകനന്ദ ഉണ്ണിത്താന്‍, ആക്ഷന്‍- സുപ്രീം സുന്ദര്‍, രാജശേഖന്‍, മാഫിയ ശശി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജൻ ഫിലിപ്പ്, പ്രൊഡക്ഷന്‍ മാനേജര്‍- ജിസ്സണ്‍ പോള്‍, റാം മനോഹർ, പി.ആർ.ഒ.- എ.എസ്. ദിനേശ്.

  'പത്തൊൻപതാം നൂറ്റാണ്ട്' 2022 ഏപ്രിലിൽ തിയെറ്ററുകളിൽ എത്തും.

  Summary: 21st character poster from Pathonpatham Noottandu movie is out
  Published by:user_57
  First published: