മെർച്ചന്റ് നേവിയിൽ സുഹൃത്തുക്കളായ രണ്ടുപേരുടെ സിനിമാ സ്വപ്നം തിയേറ്ററുകളിലേക്ക്. മെർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ശ്രീകാന്ത് ഇ.ജി. സംവിധാനം ചെയ്ത്, മറ്റൊരുദ്യാഗസ്ഥനായ ആദിത്യ യു.എസ്. നായക വേഷം ചെയ്യുന്ന ചിത്രമാണ് 24 ഡേയ്സ്. തിരുവനന്തപുരം കൈരളി-നിള-ശ്രീ തിയേറ്ററിലെ നിളയിൽ ജനുവരി 17 വൈകുന്നേരമാണ് ചിത്രത്തിന്റെ ആദ്യ ഷോ.
പക്വത ഇല്ലാത്ത, എടുത്തു ചാട്ടക്കാരനായ യുവാവായ സ്റ്റീഫന്റെ കഥയാണ് ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒരു റൈഡേർ ഗ്രൂപ്പിന്റെ കൂടെ ഹിമാലയത്തിലേക്ക് ബൈക്കിൽ പുറപ്പെടുന്ന സ്റ്റീഫൻ, ആ റൈഡിനിടയിൽ മുൻ പരിചയമുള്ള ഒരു വൈരാഗിയെ ആകസ്മികമായി കണ്ടുമുട്ടുകയും അവനൊട് ഏറ്റുമുട്ടുകയും ചെയ്യുന്നു.
അതേതുടർന്നു പുറത്താക്കപ്പെടുന്ന സ്റ്റീഫൻ ഒരു അപകടത്തിൽ പെടുകയും കണ്ണുകൾ മൂടിക്കെട്ടി ആശുപത്രിയിൽ ആകപ്പെടുകയും ചെയ്യുന്നു. അവിടെ വെച്ചു പരിചയപ്പെടുന്ന ഒരു സന്യാസി സ്റ്റീഫന്റെ ജീവിതത്തിന്റെ വഴി തിരിച്ചു വിടുന്നു. ആ ആശുപത്രിയിൽ നിന്നിറങ്ങുന്ന സ്റ്റീഫൻ ആ സന്യാസിയെ തേടി കൊടും കാട്ടിനുള്ളിലെ കോട്ടമല എന്ന മലയിലേക്ക് പുറപ്പെടുകയും, തുടർന്നുണ്ടാകുന്ന സംഭവവികസങ്ങളിലൂടെയും കഥ പുരോഗമിക്കുന്നു.
ചിത്രം കൂടുതൽ ഇടങ്ങളിലേക്ക് റിലീസ് ചെയ്യുന്ന കാര്യം ആലോചനയിലാണെന്ന് സംവിധായകൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.