• HOME
  • »
  • NEWS
  • »
  • film
  • »
  • Suresh Gopi @ 250 | 'പ്രതികാരം എന്റേതാണ്, അത് ഞാൻ വീട്ടിയിരിക്കും' തീഷ്ണമായ സ്വരത്തിൽ സുരേഷ് ഗോപി@250

Suresh Gopi @ 250 | 'പ്രതികാരം എന്റേതാണ്, അത് ഞാൻ വീട്ടിയിരിക്കും' തീഷ്ണമായ സ്വരത്തിൽ സുരേഷ് ഗോപി@250

250th movie of Suresh Gopi to get a title soon | 'കടുവാക്കുന്നേൽ കുറുവച്ചൻ' എന്ന കഥാപാത്രത്തിന്റെ പേരിൽ വിവാദമായ 250-ാം ചിത്രത്തിൽ ഉറച്ച് സുരേഷ് ഗോപിയും ടോമിച്ചൻ മുളകുപാടവും. ടൈറ്റിൽ പ്രഖ്യാപനം ഉടൻ

സുരേഷ് ഗോപി @250

സുരേഷ് ഗോപി @250

  • Last Updated :
  • Share this:
    ഷാജി കൈലാസ്-പൃഥ്വിരാജ് ചിത്രം കടുവയുമായുള്ള നിയമപോരാട്ടത്തിൽ 'കടുവാക്കുന്നേൽ കുറുവച്ചൻ' എന്ന കഥാപാത്രം ചെയ്യുന്നതിൽ നിന്നും കോടതി വിലക്കിയെങ്കിലും തന്റെ 250-ാം ചിത്രമായി പ്രഖ്യാപിച്ച സിനിമയുമായി മുന്നോട്ടു തന്നെ എന്ന് പ്രഖ്യാപിച്ച് നടൻ സുരേഷ് ഗോപി.

    'പ്രതികാരം എന്റേതാണ്, അത് ഞാൻ വീട്ടിയിരിക്കും' എന്ന ക്യാപ്‌ഷനും തീക്ഷണമായ നോട്ടമുള്ള ചിത്രവും ചേർത്ത് കഴിഞ്ഞ ദിവസം സുരേഷ് ഗോപി ഇൻസ്റ്റഗ്രാമിൽ ഈ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരുന്നു. ചിത്രത്തിന്റെ പേര് ഉടൻ തന്നെയുണ്ടാവുമെന്നും സൂചനയുണ്ട്.

    നിയമവിഷയങ്ങൾ ഉണ്ടായെങ്കിലും ചിത്രം ഉപേക്ഷിക്കാൻ നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം തയാറല്ല. പുലിമുരുകൻ സിനിമയും നിർമ്മിച്ചത് ടോമിച്ചൻ തന്നെയായിരുന്നു. ചിത്രത്തിന്റെ നാലാം വാർഷികത്തിലാണ് പുതിയ സിനിമയുടെ നിലപാടുമായി അദ്ദേഹം ഫേസ്ബുക്കിലെത്തിയത്.








    View this post on Instagram





    “Vengeance is mine, I will repay” #SG250 - Title to be trumpeted soon!


    A post shared by Suresh Gopi (@sureshgopi) on






    "അടങ്ങാത്ത ആവേശങ്ങൾക്കും ആഘോഷങ്ങൾക്കും തുടക്കമിട്ട മനോഹരമായ ആ ദിനത്തിന്റെ നാല് വർഷങ്ങൾ. ഇന്നും സ്വീകരണമുറികളിൽ പ്രേക്ഷകർ അതേ ആവേശത്തോടെ തന്നെയാണ് പുലിമുരുകനെ വരവേൽക്കുന്നത് എന്നത് ഒരു നിർമാതാവ് എന്ന നിലയിൽ എനിക്കും അഭിമാനിക്കാവുന്ന ഒന്നാണ്. മലയാളികളെ മുരുകൻ കീഴടക്കി നാല് വർഷങ്ങൾ പിന്നിടുമ്പോൾ മറ്റൊരു സന്തോഷവാർത്ത കൂടി നിങ്ങളെ അറിയിക്കുകയാണ്. മലയാളികളുടെ പ്രിയ ആക്ഷൻ ഹീറോ സുരേഷ് ഗോപിയുടെ 250-ാമത് ചിത്രത്തിന്റെ ടൈറ്റിൽ ഉടൻ തന്നെ അനൗൺസ് ചെയ്യുന്നതായിരിക്കും. കോവിഡ് ഭീതി വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും എന്നത്തേയും പോലെ പൂർണ പിന്തുണയുമായി പ്രേക്ഷകരായ നിങ്ങൾ കൂടെയുണ്ടാകുമെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്," ടോമിച്ചൻ ഫേസ്ബുക്കിൽ കുറിച്ചു.

    കുറച്ചുദിവസങ്ങൾക്ക് മുൻപ് 'ഷാജി കൈലാസിന്റെ മടങ്ങിവരവ് ചിത്രമായ 'കടുവയിൽ' കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പൃഥ്വിരാജ് പുറത്തിറക്കിയിരുന്നു.

    സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാമാണ് കടുവയുടെ രചന നിർവഹിക്കുന്നത്. ഇരു ചിത്രങ്ങളുടെയും സമാനതകളുടെ പേരിൽ സുരേഷ്‌ഗോപി ചിത്രത്തിന്റെ ചിത്രീകരണം തടയണമെന്ന ആവശ്യവുമായി ജിനു എറണാകുളം ജില്ലാ കോടതിയിൽ ഹർജി നൽകിയ ശേഷമാണ് രണ്ടു ചിത്രങ്ങളും വാർത്തകളിൽ ഇടം പിടിച്ചത്. 2020 ഓഗസ്റ്റിൽ സുരേഷ് ഗോപി നായകനാവാനിരുന്ന 250-ാമത് ചിത്രത്തിന് മേലുള്ള വിലക്ക് കോടതി സ്ഥിരപ്പെടുത്തിക്കയും ചെയ്‌തു.

    നീണ്ട നാളത്തെ ഇടവേളയ്‌ക്കു ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിനിമയുടെ കഥാപാത്രവും തിരക്കഥയും പകർപ്പവകാശം ലംഘിച്ച് പകർത്തി എന്നായിരുന്നു പരാതി. കോടതി ഇരുഭാഗങ്ങളുടെയും വാദം കേൾക്കുകയും തിരക്കഥ പരിശോധിക്കുകയും ചെയ്ത ശേഷമാണ് വിലക്ക് സ്ഥിരപ്പെടുത്തിയത്.
    Published by:user_57
    First published: